ചെന്നൈ • നഗരത്തിലെ ഗതാഗത നിയമ ലംഘകരിൽ നിന്ന് 11 ദിവസം കൊണ്ട് 1.42 കോടി പിഴ ഈടാക്കിയതായി ട്രാഫിക് പൊലീസ്, ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ അടയ്ക്കുന്ന സംവിധാനം നിലവിൽ വന്നതിനെ തുടർന്ന് നിരവധി പേർ പിഴയടയ്ക്കാൻ കൂട്ടാക്കിയിരുന്നില്ല.
കഴിഞ്ഞ 11ന് സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം നഗരത്തിൽ 10 കോൾ സെന്ററുകൾ തുറക്കുകയും നിയമലംഘകരെ ഫോണിൽ വിളിച്ച് പിഴ അടയ്ക്കേണ്ടതിനെ കുറിച്ച് ഓർമിപ്പിക്കുകയും ചെയ്തു.
11 മുതൽ 21 വരെയുള്ള 11 ദിവസങ്ങളിലാണ് 55,885 പേർ പിഴ അടച്ചത്.10 സെന്ററുകളിൽ നിന്നുമായി 2,389 ഫോൺകോളുകൾ നടത്തുകയും നിയമ ലംഘകരോട് ഒരാഴ്ചയ്ക്കു ള്ളിൽ പിഴയൊടുക്കാൻ നിർ ദേശിക്കുകയുമായിരുന്നു. പിഴയടച്ചില്ലെങ്കിൽ കേസ് കോട തിയിലേക്കു വിടുമെന്ന മുന്ന റിയിപ്പും നൽകി.