Home Featured ബെംഗളൂരു-മൈസൂരു പാതയിൽ വാഹനങ്ങളുടെ അതിവേഗം നിയന്ത്രിക്കാനാവാതെ ട്രാഫിക് പോലീസ്;26 ദിവസത്തില്‍ ക്യാമറ പിടിച്ചത് 1.23 ലക്ഷം കേസ്

ബെംഗളൂരു-മൈസൂരു പാതയിൽ വാഹനങ്ങളുടെ അതിവേഗം നിയന്ത്രിക്കാനാവാതെ ട്രാഫിക് പോലീസ്;26 ദിവസത്തില്‍ ക്യാമറ പിടിച്ചത് 1.23 ലക്ഷം കേസ്

ബെംഗളൂരു-മൈസൂരു പാതയിൽ വാഹനങ്ങളുടെ അതിവേഗം നിയന്ത്രിക്കാനാവാതെ ട്രാഫിക് പോലീസ്. എ.ഐ. ക്യാമറകളുൾപ്പെടെ സ്ഥാപിച്ച് അതിവേഗക്കാരുടെ പേരിൽ നിയമനടപടി സ്വീകരിക്കുന്നത് തുടരുമ്പോഴും നിയമലംഘനത്തിന് കുറവില്ല. ഓഗസ്റ്റ് ഒന്നുമുതൽ 26 വരെയുള്ള കണക്കുപ്രകാരം ഈ പാതയിൽ അതിവേഗത്തിന് പോലീസ് രജിസ്റ്റർചെയ്ത കേസുകളുടെ എണ്ണം 1,23,000 കടന്നു.പാതയിൽ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള എ.ഐ. ക്യാമറകളുടെയും 48 ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് ക്യാമറകളുടെയും സഹായത്തോടെ രജിസ്റ്റർചെയ്ത കേസുകളാണിത്. ഒരു കേസിൽ ട്രാഫിക് പോലീസ് ഈടാക്കുന്ന പിഴ ആയിരം രൂപയാണ്.

മണിക്കൂറിൽ 100 കിലോമീറ്ററാണ് ഈ പാതയിൽ അനുവദനീയമായ വേഗം. പക്ഷേ, 150 കിലോമീറ്റർ വേഗത്തിൽവരെ ഇതിലെ വാഹനമോടിക്കുന്നവരുണ്ട്.പാതയിലുണ്ടാകുന്ന അപകടങ്ങൾക്ക് പ്രധാന കാരണവും അതിവേഗമാണ്. ക്യാമറകളിൽ പതിയുന്ന നിയമലംഘനത്തിന് കേസ് ഡ്രൈവർമാർ അറിയാതെ വീടുകളിലേക്ക് വരും. മലയാളികൾ ഉൾപ്പെടെ കേസിൽ കുടുങ്ങുന്നു. നേരത്തേ ഈ പാത അതിവേഗപാതയാണെന്നാണ് പറഞ്ഞുവന്നത്.

വാഹനാപകടങ്ങൾ കൂടിയതോടെ ഇത് അതിവേഗപാതയല്ലെന്നും വേഗം പരമാവധി 100 കിലോമീറ്ററായി നിജപ്പെടുത്തിയ ദേശീയപാതയാണെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിരുന്നു.ഓഗസ്റ്റ് ഒന്നുമുതലാണ് അതിവേഗത്തിനു പിഴയും കേസും ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. പാതയിൽ 100 കിലോമീറ്ററാണ് അനുവദനീയമായ വേഗപരിധി. 100 മുതൽ 130 കിലോമീറ്റർവരെ വേഗം വന്നാൽ പിഴ ഈടാക്കും. 1,000 രൂപയാണ് പിഴ. 130 കിലോമീറ്ററിനുമുകളിൽ പോയാൽ കേസെടുക്കും.

ഏതു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനമാണെങ്കിലും വേഗപരിധി ലംഘിച്ചാൽ കേസെടുക്കുമെന്നും വേഗപരിധി ലംഘിച്ച സ്ഥലത്തെ പോലീസ് സ്റ്റേഷനിലാകും കേസുണ്ടാവുകയെന്നും കർണാടക ഡി.ജി.പി. അലോക് മോഹൻ അറിയിച്ചിരുന്നു.അതിവേഗക്കാരെ പിടികൂടാൻ പാതയുടെ വിവിധ ഭാഗങ്ങളിലായി 60 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം മാർച്ചിൽ ഉദ്ഘാടനം ചെയ്ത പാതയിൽ അതിവേഗവും ലെയിൻ തെറ്റിക്കലും പെട്ടെന്ന് വേഗം കുറയ്ക്കുന്നതും കാരണം ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്. അപകടങ്ങൾ വർധിച്ചതിനെത്തുടർന്നാണ് പിഴയീടാക്കാനും കേസ് എടുക്കാനും തീരുമാനിച്ചത്. 2023 മാർച്ച് 12-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാത ഉദ്ഘാടനം ചെയ്തത്.

ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി; ബസ് ഡ്രൈവര്‍ ബലാത്സംഗം ചെയ്‌തതായി പരാതി

ബസ് സ്റ്റാൻഡില്‍ വച്ച്‌ 50-കാരിയെ ബസ് ഡ്രൈവർ ബലാത്സംഗം ചെയ്‌തതായി പരാതി. ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചതെന്ന് അതിജീവിത പരാതിയില്‍ പറയുന്നു.വെള്ളിയാഴ്‌ച അർധരാത്രി ഭട്‌ഗാവ് അന്തർസംസ്ഥാന ബസ് സ്റ്റാൻഡിലാണ് സംഭവം.പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിക്രപ്പാറ പൊലീസ് അറസ്റ്റ് ചെയ്‌തു. അതിജീവിത മൂന്ന് ദിവസം മുമ്ബ് റായ്‌പൂരില്‍ വന്ന് ബസ് സ്റ്റാൻഡില്‍ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രതി സ്‌ത്രീക്ക് ഭക്ഷണം വാങ്ങി നല്‍കിയിരുന്നതായും പൊലീസ് പറഞ്ഞു.

ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. ഡ്രൈവറോടൊപ്പം മറ്റൊരു പ്രതിയെ കൂടെ പിടികൂടിയിരുന്നെങ്കിലും ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു.’പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്‌ച രാവിലെ ബിഎൻഎസ് സെക്ഷൻ 376 പ്രകാരം ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്‌തു. തുടർനടപടികള്‍ സ്വീകരിച്ച്‌ വരികയാണ്.’- തിക്രപ്പാറ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്‌ടർ ധീരേന്ദ്ര ബഞ്ചാരെ പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group