Home Featured അമിത് ഷായുടെ ബെംഗളൂരു സന്ദർശനം;നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

അമിത് ഷായുടെ ബെംഗളൂരു സന്ദർശനം;നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ കര്‍ണാടകയില്‍ സന്ദര്‍ശനം നടത്തും. ത്രിപുരയടക്കമുള്ള സംസ്ഥാനങ്ങളില്‍ നേടിയ വന്‍വിജയത്തിന് പിന്നാലെ, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലാണ് ഇപ്പോള്‍ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.കര്‍ണാടകയില്‍ തുടര്‍ഭരണമാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതടക്കമുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അമിത് ഷാ നാളെ ബെംഗളൂരുവിലെത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി സന്ദര്‍ശനത്തിനെത്തുന്ന പശ്ചാത്തലത്തില്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബെല്ലാരി റോഡ്, ഹെബ്ബാല ജങ്ഷന്‍, മേഖ്രി സര്‍ക്കിള്‍, കെആര്‍ സര്‍ക്കിള്‍, ദേവനഹല്ലി ഹൈവേ, കാവേരി തിയേറ്റര്‍ ജംഘ്ഷന്‍, രമണ മഹര്‍ഷി റോഡ്, രാജ്ഭവന്‍ റോഡ്, ഇന്‍ഫന്‍ട്രി റോഡ്, കബോണ്‍ റോഡ്, നൃപതുംഗ റോഡ്, ക്യൂന്‍സ് റോഡ്, അംബേദ്കര്‍ വീഥി റോഡ്, പോലീസ് കോര്‍ണര്‍, ഹണ്ട്‌സണ്‍ സര്‍ക്കിള്‍, എന്‍ആര്‍ ജങ്ഷന്‍, ടൗണ്‍ ഹാള്‍ ജങ്ഷന്‍, ഗോപാല ഗൗഡ ജങ്ഷന്‍, പോലിസ് തിമയ, ട്രിനിറ്റി ജങ്ഷന്‍, ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ്, എഎസ്‌സി സെന്റര്‍, ഐഎസ്‌ആര്‍ഒ ജങ്ഷന്‍, എസ്ഡി റോഡ്‌ തുടങ്ങിയ റൂട്ടുകള്‍ ഒഴിവാക്കണമെന്ന് ട്രാഫിക് പോലീസ് യാത്രക്കാരോട് ആവശ്യപ്പെട്ടു. മാര്‍ച്ച്‌ മൂന്നിന് (നാളെ) ഉച്ചയ്ക്ക് മൂന്ന് മുതല്‍ രാത്രി ഒമ്ബത് വരെയാണ് നിയന്ത്രണം.

അമേരിക്കയില്‍ ‘തലച്ചോര്‍ തിന്നുന്ന’ അമീബ : ഒരു മരണം

അമേരിക്കയില്‍ അവിശ്വസിനീയമായ അപൂര്‍വ്വ അണുബാധ ഒരാളുടെ ജീവനെടുത്തു. ഫ്‌ളോറിഡയിലാണ് ‘തലച്ചോര്‍ തിന്നുന്ന’ അപൂര്‍വ്വ അമീബ മനുഷ്യ ജീവനെടുത്തിരിക്കുന്നത്.പൈപ്പ് വെള്ളത്തില്‍ നിന്ന് മൂക്കില്‍ക്കൂടിയാണ് നെഗ്ലേരിയ ഫൗളറി എന്ന തലച്ചോര്‍ തിന്നുന്ന അമീബ ഇയാളുടെ തലച്ചോറില്‍ പ്രവേശിച്ചതെന്നാണ് നിഗമനം.ഇയാള്‍ പൈപ്പ് വെള്ളത്തില്‍ മൂക്ക് കഴുകിയിരുന്നു. തുടര്‍ച്ചയായി മൂന്ന് ദിവസം അത് തുടര്‍ന്നതാകാം അമീബ ശരീരത്തിനുള്ളില്‍ കടക്കാന്‍ കാരണം എന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു.

ഫെബ്രുവരി 20ന് രോഗി മരിച്ചതായും സിഡിസി വ്യക്തമാക്കുന്നു.യുഎസിലെ ശൈത്യകാല മാസങ്ങളില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഇത്തരത്തിലുള്ള മാരകവും അപകടകരവുമായ ആദ്യ അണുബാധയാണിതെന്നും സിഡിസി പറഞ്ഞു.മരിച്ചയാള്‍ എവിടെയാണ് താമസിക്കുന്നതെന്ന വിവരങ്ങള്‍ സിഡിസി പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍ സണ്‍ഷൈന്‍ സ്റ്റേറ്റിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഷാര്‍ലറ്റ് കൗണ്ടിയില്‍ നെഗ്ലേരിയ ഫൗളറിയുടെ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ വ്യാഴാഴ്ച വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group