ബെംഗളുരു നിവാസികളുടെ ശ്രദ്ധയ്ക്ക്,ഇന്നും നാളെയും യാത്രാ പ്ലാനുകളും മറ്റുമുണ്ടെങ്കില്‍ ഒന്നു ശ്രദ്ധിച്ചോ.. കൃഷ്ണ ജന്മാഷ്ടമി പ്രമാണിച്ച് ബെംഗളുരു നഗരത്തിൽ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കൃഷ്ണ ജന്മാഷ്ടമി ഉത്സവത്തിന് മുന്നോടിയായുള്ള ഞായർ, തിങ്കൾ ദിവസങ്ങളിൽ മല്ലേശ്വരം ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ വാഹന ഗതാഗതത്തിന് ബെംഗളൂരു ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി.
പ്രസിദ്ധായ ഇസ്കോൺ ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ജന്മാഷ്ടമിയുടെ ഭാഗമായി ധാരാളം വിശ്വാസികൾ എത്തിച്ചേരും എന്നതിനാലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. ഇതനുസരിച്ച് ഈ റൂട്ടിലെ യാത്രക്കാരും തങ്ങളുടെ യാത്ര ക്രമീകരിക്കേണ്ടാണ്. റൂട്ടുകളും യാത്രാ നിയന്ത്രണങ്ങളും വിശദമായി അറിയാം.
ചോർഡ് റോഡിലൂടെ പടിഞ്ഞാറോട്ട്, സോപ്പ് ഫാക്ടറി ജംഗ്ഷനിൽ നിന്ന് മഹാലക്ഷ്മി മെട്രോ ജംഗ്ഷനിലേക്ക് വാഹനമോടിക്കുന്ന ആളുകൾഡോ. രാജ്കുമാർ റോഡ് വഴി യാത്ര വഴിതിരിച്ച് വിടേണ്ടതാണ്. ഇവിടുന്ന് 10th ക്രോസ് രാജ്കുമാർ റോഡ് വരെ പോയി തുടർന്ന് ഒന്നുകിൽ 10-ാം ക്രോസിൽ നിന്നോ അല്ലെങ്കിൽ കേതാമരനഹള്ളി ജംഗ്ഷനിൽ നിന്നോ വലത്തോട്ട് പോയാൽ , അത് രാജാജിനഗരയിലെ ഒന്നാം ബ്ലോക്ക് സിഗ്നലിൽ ചോർഡ് റോഡിൽ തിരിച്ചെത്തും.മഹാലക്ഷ്മി മെട്രോ സ്റ്റേഷനും സോപ്പ് ഫാക്ടറി ജംഗ്ഷനും ഇടയിലുള്ള വെസ്റ്റ് ഓഫ് ചോർഡ് റോഡിൻ്റെ ഭാഗം ഉപയോഗിക്കുന്നത് പൊതുജനങ്ങൾ ഒഴികെയുള്ള ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് ഉപയോഗിക്കാം. യാത്രക്കാരെ കയറ്റാനോ ഇറക്കാനോ ഈ പ്രദേശം ഉപയോഗിക്കാം
ഇത് കൂടാതെ, സോപ്പ് ഫാക്ടറി ജംക്‌ഷൻ മുതൽ മഹാലക്ഷ്മി മെട്രോ ജംക്‌ഷൻ വരെ നീളുന്ന വെസ്റ്റ് ചോർഡ് റോഡിൽ ടാക്‌സി, ഓട്ടോ, പിക്കപ്പ് ആൻഡ് ഡ്രോപ്പ് സർവീസുകൾക്ക് നിയന്ത്രണമുണ്ടാകും.
കന്യാകുമാരിക്കടലില്‍ വീണ്ടും വിശദീകരിക്കാനാവാത്ത പ്രതിഭാസങ്ങള്‍; വൻതോതില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി
കന്യാകുമാരിയില്‍ ത്രിവേണി സംഗമം പ്രദേശത്ത് കടലില്‍ വൻതോതില്‍ മത്സ്യങ്ങള്‍ ചത്ത് പൊങ്ങി. മാല്‍വൻ ഇനം മത്സ്യങ്ങളെയാണ് കൂട്ടമായി ചത്ത നിലയില്‍ കണ്ടെത്തിയത്.കന്യാകുമാരിയില്‍ മൂന്ന് കടലുകള്‍ സംഗമിക്കുന്ന ത്രിവേണി സംഗമം മേഖലയിലാണ് ഈ മത്സ്യ നാശം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടലില്‍ നിരവധി മത്സ്യങ്ങള്‍ ചത്തു പൊങ്ങിയപ്പോള്‍ നിരവധി ചത്ത മീനുകള്‍ തീരത്ത് അടിഞ്ഞിട്ടുണ്ട്.ചൊവ്വാഴ്ച രാവിലെ മുതല്‍ കന്യാകുമാരിയില്‍ കടല്‍ ഒരു വശത്ത് പ്രക്ഷുബ്ധമായും മറുവശം പിൻവലിഞ്ഞും നില്‍ക്കുകയാണ് എന്നായിരുന്നു റിപ്പോർട്ടുകള്‍.
കടല്‍ വെള്ളം വളരെ തണുത്തതായിരുന്നെന്നും അതിനാലാകാം ഇങ്ങിനെ നിരവധി മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.കടലില്‍ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികള്‍ തിരിച്ച് കരയില്‍ എത്തിയപ്പോള്‍ ആഴക്കടലില്‍ നിരവധി മത്സ്യങ്ങള്‍ ചത്തുപൊങ്ങിയാതായി പറയുന്നു. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം കന്യാകുമാരി ബീച്ചില്‍ മത്സ്യം ഒലിച്ചുപോയതിനെത്തുടർന്ന് പ്രദേശത്ത് വൻതോതിലുള്ള പരിഭ്രാന്തിയുണ്ടായി .അതേ സമയം കനത്ത മഴയ്‌ക്ക് പിന്നാലെ കന്യാകുമാരി കടലില്‍ ജല നിരപ്പ് നന്നേ താഴ്ന്ന നിലയിലായിരുന്നു .
കടല്‍വെള്ളം താഴ്ന്നതിനെ തുടർന്ന് വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് ഗതാഗതം താത്കാലികമായി നിർത്തിവച്ചു. തുടർച്ചയായി ആറ് ദിവസം നിർത്തി വെച്ച ബോട്ട് സർവീസ് ഇന്നാണ് പുനരാരംഭിച്ചത്. ഒരാഴ്ചയ്‌ക്ക് ശേഷം ഇന്ന് പതിവുപോലെ രാവിലെ 7.45 ന് ടൂറിസ്റ്റ് ബോട്ട് സർവീസ് ആരംഭിച്ചു. ടൂറിസ്റ്റ് ബോട്ടില്‍ കയറാൻ ഫെറി ഗേറ്റില്‍ നീണ്ട ക്യൂവായിരുന്നു.