ഫെബ്രുവരി 23 ന് ബല്ലാരിയിലും ബെംഗളൂരുവിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായാണ് ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) ഗതാഗത നിർദ്ദേശം പുറപ്പെടുവിച്ചത്.ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ താഴെ പറയുന്ന റോഡുകൾ ഒഴിവാക്കാനും മറ്റ് വഴികൾ ഉപയോഗിക്കാനും നിർദേശിച്ചിട്ടുണ്ട്.
ബല്ലാരി റോഡ്, മേഖ്രി സർക്കിൾ, കാവേരി തിയേറ്റർ ജംക്‌ഷൻ, റേസ് കോഴ്‌സ് റോഡ്, താജ് വെസ്റ്റ് എൻഡ്, ടൗൺ ഹാൾ, ലാൽബാഗ് റോഡ്, മിനർവ റോഡ്, ജെ.സി റോഡ്, എൻ.ആർ. സ്ക്വയർ, മൈസൂർ ബാങ്ക് സർക്കിൾ, പാലസ് റോഡ്, സിഐഡി ജംഗ്ഷൻ, ബസവേശ്വര ജംഗ്ഷൻ, അലി അസ്കർ റോഡ്, ഇൻഫൻട്രി റോഡ്, കോഫി ബോർഡ് ജംഗ്ഷൻ, ബിആർവി റോഡ്, മണിപ്പാൽ ജംഗ്ഷൻ, എംജി റോഡ്, ട്രിനിറ്റി ചർച്ച് സർക്കിൾ, കമാൻഡ് ഹോസ്പിറ്റൽ, ഡോംലൂർ വാട്ടർ ടാങ്ക്, ഇന്ദിരാനഗർ 100 അടി റോഡ് , ഇസ്രോ ജംഗ്ഷൻ, HAL ഓൾഡ് എയർപോർട്ട് റോഡ്. ഈ റോഡുകൾ ഒഴിവാക്കി ബദൽ റോഡുകൾ സ്വീകരിക്കണം.
മഴ തോര്‍ന്നപ്പോള്‍ മുറ്റവും റോഡും മുഴുവന്‍ നല്ല പെടക്കണ മീന്‍; കാഴ്ച കണ്ട് അമ്ബരന്ന് നാട്ടുകാര്‍
മഴ പെയ്യുമ്ബോള്‍ ആലിപ്പഴം വീഴുന്നത് നമ്മളില്‍ പലരും കണ്ടിട്ടുണ്ടാവും. എന്നാല്‍ മഴ പെയ്യുമ്ബോള്‍ ഒപ്പം നല്ല പെടയ്ക്കുന്ന മീനും കൂടി കിട്ടിയാലോ?അത്ഭുതപ്പെടേണ്ട. ഓസ്ട്രേലിയയിലെ ഒരു നഗരത്തില്‍ ഇങ്ങനെ സംഭവിച്ചിരിക്കുകയാണ്. തനാമി മരുഭൂമിയുടെ വടക്കന്‍ പ്രാന്ത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ലജാമാനു എന്ന പട്ടണത്തില്‍ താമസിക്കുന്ന ആളുകളാണ് ഈ അത്ഭുത പ്രതിഭാസം കണ്ടത്..
ഒരു വലിയ കൊടുങ്കാറ്റോടുകൂടി പെയ്ത മഴയിലാണ് മത്സ്യങ്ങള്‍ വീഴാന്‍ തുടങ്ങിയത്. ഇതിന് മുമ്ബും പല തവണ ലജാമാനു പട്ടണത്തില്‍ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. രണ്ട് വിരലുകളുടെ വലിപ്പത്തിലുള്ള മത്സ്യങ്ങളാണ് മഴയില്‍ വീണത്. അപ്പോഴും അവയ്ക്ക് ജീവനുണ്ടായിരുന്നു. ഇതിനെ ദൈവത്തിന്റെ അനുഗ്രഹം എന്നാണ് ജനങ്ങള്‍ പറയുന്നത്. മഴ പെയ്തതിന് ശേഷം എല്ലായിടത്തും മത്സ്യങ്ങള്‍ ചിതറിക്കിടക്കുന്നതാണ് ഇപ്പോള്‍ ആ നാട്ടിലെ ജനങ്ങള്‍ കാണുന്നത്.
1974, 2004, 2010 എന്നീ വര്‍ഷങ്ങളിലും മത്സ്യമഴ ഉണ്ടായതായി ലജമാനു ലോക്കല്‍ ആന്റ് സെന്‍ട്രല്‍ ഡെസേര്‍ട്ട് കൗണ്‍സിലര്‍ ആന്‍ഡ്രൂ ജോണ്‍സണ്‍ ജപ്പനാങ്കയുടെ പ്രസ്താവനയില്‍ പറയുന്നു. കടലില്‍ രൂപപ്പെടുന്ന അതിശക്തമായ ചുഴലിക്കാറ്റ് വെള്ളവും മത്സ്യവും വഹിച്ചുകൊണ്ട് നൂറുകണക്കിന് കിലോമീറ്റര്‍ ദൂരത്തേക്ക് പോകുമെന്നും, ഇത് പിന്നീട് മഴയായി പെയ്തതാണെന്നുമാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ ഈ മത്സ്യങ്ങള്‍ ചാര ബലൂണുകളില്‍ നിന്ന് വീണതായിരിക്കാം എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.