Home Featured ബെംഗളൂരു : വൈറ്റ് ടോപ്പിംഗ് ; കബ്ബൺ റോഡിൽ 30 ദിവസത്തേയ്ക്ക് ഗതാഗത നിയന്ത്രണം…ബദൽ റൂട്ടുകൾ അറിയാം

ബെംഗളൂരു : വൈറ്റ് ടോപ്പിംഗ് ; കബ്ബൺ റോഡിൽ 30 ദിവസത്തേയ്ക്ക് ഗതാഗത നിയന്ത്രണം…ബദൽ റൂട്ടുകൾ അറിയാം

ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… വാരാന്ത്യങ്ങളും വൈകുന്നേരങ്ങളും ഒക്കെ ചിലവഴിക്കാൻ കബ്ബൺ പാർക്കിലേക്കോ ആ വഴിയോ പോകുന്നുണ്ടെങ്കിൽ ശ്രദ്ധിച്ചോ, റൂട്ട് മാറി യാത്ര ചെയ്യേണ്ടി വന്നേക്കാം. കബ്ബൺ റോഡ് മെയിൻ ഗാർഡ് ക്രോസ് റോഡിൽ നിന്ന് ഡിസ്പെൻസറി റോഡിലേക്കുള്ള വാഹന ഗതാഗതം ഒരു മാസത്തേക്ക് നിയന്ത്രിച്ചിരിക്കുകയാണ്. ഫെബ്രുവരി 2 ഞായറാഴ്ച മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.

ബിബിഎംപിയുടെ വൈറ്റ് ടോപ്പിംഗ് ജോലികൾ ആരംഭിക്കുന്ന സാഹചര്യത്തിലാണ്
ശിവാജിനഗർ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലെ ഈ റൂട്ടിൽ ബെംഗളൂരു ഗതാഗത മുന്നറിയിപ്പുകൾ നല്കിയിരിക്കുന്നത്. കബ്ബൺ റോഡ് മെയിൻ ഗാർഡ് ക്രോസ് റോഡിൽ നിന്ന് ഡിസ്പെൻസറി റോഡിലേക്കുള്ള എല്ലാത്തരം വാഹനങ്ങളും ഫെബ്രുവരി 2 മുതൽ 30 ദിവസത്തേക്ക് നിരോധിച്ചിരിക്കുന്നു.

ഗതാഗതം നിയന്ത്രിച്ചിരിക്കുന്ന റോഡുകൾ

– സഫീന പ്ലാസ ജംഗ്ഷനിൽ നിന്ന് ഇൻഫൻട്രി റോഡ് വഴി കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്കുള്ള വാഹനങ്ങൾ നിയന്ത്രിച്ചിരിക്കുന്നു.

സഫീന പ്ലാസ ജംഗ്ഷനിൽ നിന്ന് കബ്ബൺ റോഡ് മെയിൻ ഗാർഡ് ക്രോസ് റോഡ് വഴി കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്കുള്ള വാഹനങ്ങൾ നിയന്ത്രിച്ചിരിക്കുന്നു.

പകരം റൂട്ടുകൾ

ഇൻഫൻട്രി റോഡ് സഫീന പ്ലാസയിൽ നിന്ന് കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്ക് പോകുന്ന എല്ലാത്തരം വാഹനങ്ങൾക്കും ഇൻഫൻട്രി റോഡിൽ നിന്നും ലേഡി കഴ്‌സൺ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് തുടർന്ന് ലേഡി കഴ്‌സൺ റോഡിൽ ഇടത്തോട്ട് തിരിഞ്ഞ് കബ്ബൺ റോഡിലൂടെ ഇടത് തിരിഞ്ഞ് കെആർ റോഡിലൂടെയും കബ്ബൺ റോഡ് ജംഗ്ഷനിലൂടെയും മുന്നോട്ട് പോകാം. തുടർന്ന് കാമരാജ റോഡിൽ നിന്ന് ഇടത് തിരിഞ്ഞ് കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്ക്.

കബ്ബൺ മെയിൻ ഗാർഡ് ക്രോസ് റോഡ് സഫീന പ്ലാസ ജംഗ്ഷനിൽ നിന്ന് കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്ക് പോകുന്ന എല്ലാത്തരം വാഹനങ്ങൾക്കും കബ്ബൺ റോഡ് വഴി പോകാം, കെആർ റോഡിലും കബ്ബൺ റോഡ് ജംഗ്ഷനിലും ഇടത്തേക്ക് തിരിഞ്ഞ് കാമരാജ റോഡ് വഴി കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്ക് പോകാം.

ഡ്രൈവ് ചെയ്യുമ്പോൾ പതുക്കെ പോകുന്നത് തന്ത വൈബല്ല, ഉത്തരവാദിത്തത്തോടെ പെരുമാറുന്നതാണ്’: ആസിഫ് അലി

റോഡപകടങ്ങൾ വല്ലാതെ വ്യാപിക്കുന്ന ഈ കാലത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവൽക്കരണവുമായി നടൻ ആസിഫ് അലി രംഗത്ത്. നമ്മുടെ അശ്രദ്ധ കാരണം വേറൊരാൾക്ക് അപകടം ഉണ്ടാകരുതെന്നും റോഡിൽ വണ്ടിയോടിക്കുന്ന ഒരാൾ പെട്ടെന്ന് പയ്യെ പോകുമ്പോൾ അത് തന്ത വൈബ് അല്ലെന്നും ആസിഫ് അലി അഭിപ്രായപ്പെട്ടു. കോഴിക്കോട് നടത്തിയ റോഡ് സുരക്ഷ ബോധവൽക്കരണ മാരത്തണിൽ സംസാരിക്കവെയായിരുന്നു ആസിഫ് ആലിയുടെ പ്രതികരണം.

ഇവിടെ എല്ലാവരും സൂചിപ്പിച്ചത് ചെറുപ്പക്കാരുടെ ശ്രദ്ധക്കുറവാണ്. എന്റെ അനുഭവത്തിൽ നിന്ന് ഒരുകാര്യം പറയാം, പയ്യെ പോകുന്നത് തന്ത വൈബ് അല്ല. ഇപ്പോൾ അങ്ങനെയൊരു സംസാരം ഉണ്ട്. സ്പീഡിൽ വണ്ടിയോടിക്കുന്ന ആൾ പെട്ടെന്ന് പയ്യെ പോകുമ്പോൾ അത് തന്ത വൈബ് ആണെന്ന്. എന്നാൽ അത് നമ്മൾ കുറച്ചുകൂടെ ശ്രദ്ധിക്കുന്നതാണ്, കാര്യങ്ങൾ തിരിച്ചറിയുന്നതാണ്, ഉത്തരവാദിത്തത്തോടെ പൊരുമാറുന്നതാണ്. നമ്മൾക്ക് ഒരപകടം ഉണ്ടാവുന്നതിനേക്കാൾ നമ്മൾ കാരണം ഒന്നും അറിയാതെ റോഡിൽ കൂടെ നടന്നു പോകുന്ന ഒരാൾക്ക് അപകടം ഉണ്ടാകുന്നത് സഹിക്കാവുന്നതിന് അപ്പുറമാണ്. അതിനൊരു കാരണക്കാരൻ നമ്മൾ ആവാതിരിക്കണം. ആസിഫ് അലി പറഞ്ഞു.

ഈ അടുത്ത് ഞാൻ പള്ളിയിൽ ജുമാ നമസ്കാരത്തിന് ചെന്നപ്പോൾ അവിടെ പറഞ്ഞൊരു കാര്യം വല്ലാതെ എനിക്ക് മനസിൽ തട്ടി. നമ്മൾ രാവിലെ കുളിച്ച് മാറ്റി ഷർട്ടിന്റെ ബട്ടൺ ഇടുമ്പോൾ നമുക്കറിയില്ല, ഒരുപക്ഷേ, നമ്മുടെ മയ്യത്ത് കുളിപ്പിക്കാൻ വേണ്ടി മറ്റൊരാളാണോ ഈ ഷർട്ടിന്റെ ബട്ടൺ ഊരുകയെന്നത്. അത്രയും ചെറുതാണ് ജീവിതം. അങ്ങനെ ഒരു അവസരത്തിൽ നമ്മളെക്കൊണ്ട് പറ്റുന്ന കാര്യം ഉത്തരവാദിത്തത്തോടെ പൊരുമാറുക എന്നത് മാത്രമാണ്,’ ആസിഫ് അലി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group