Home Featured ബെംഗളൂരു:സീറ്റ്ബെൽറ്റ് ധരിക്കാത്തവർക്കെതിരെ നടപടി കർശനമാക്കി ട്രാഫിക് പൊലീസ്.

ബെംഗളൂരു:സീറ്റ്ബെൽറ്റ് ധരിക്കാത്തവർക്കെതിരെ നടപടി കർശനമാക്കി ട്രാഫിക് പൊലീസ്.

ബെംഗളൂരു∙ കാറുകൾ ഉൾപ്പെടെയുള്ള 4 ചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർ ഉൾപ്പെടെ സീറ്റ്ബെൽറ്റ് ധരിക്കാത്തവർക്കെതിരെ നടപടി കർശനമാക്കി ട്രാഫിക് പൊലീസ്. ഫെബ്രുവരി വരെ റജിസ്റ്റർ ചെയ്തത് 1.31 ലക്ഷം കേസ്. സീറ്റ് ബെൽറ്റ് ചട്ടലംഘനത്തിന് 1000 രൂപയാണ് പിഴ ഈടാക്കി വരുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സംസ്ഥാനത്തു 8 സീറ്റ് വരെ എസ് യുവികൾക്കു വരെ പിൻസീറ്റ് യാത്രക്കാർക്കു സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയത്. ഒപ്പം സീറ്റ്ബെൽറ്റ് ധരിക്കാത്തതിനുള്ള പിഴ 500 രൂപയിൽനിന്നു 1000 രൂപയായി ഉയർത്തുകയായിരുന്നു.

പഴയ വാഹനങ്ങളിലും ചട്ടം ബാധകം:പഴയ വാഹനങ്ങളുടെ പിൻസീറ്റുകളിൽ സീറ്റ്ബെൽറ്റ് ഇല്ലെന്നതിന്റെ പേരിൽ ഈ ചട്ടത്തിൽ നിന്ന് ഒഴിവാകാനാകില്ല. ഇതു നടപ്പിലാക്കിയതിനു പിന്നാലെ പഴയ വാഹനങ്ങളിലുടെ പിൻസീറ്റിൽ സീറ്റ് ബെൽറ്റ് സ്ഥാപിക്കാൻ കർശന നിർദേശം നൽകിയിരുന്നു. എന്നാൽ പലരും ഇതിനു തയാറാകാത്ത സാഹചര്യത്തിൽ കൂടിയാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്.

ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി മുംബൈ–അഹമ്മദാബാദ് ഹൈവേയിൽ വാഹനാപകടത്തിൽ മരിച്ചതിനു പിന്നാലെ പിൻസീറ്റിലെ യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.പിൻ സീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തതാണ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയത്.

കാൽനടക്കാർ ശ്രദ്ധിക്കുക:നഗര നിരത്തുകളിലെ വാഹനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്ന കാൽനടയാത്രക്കാരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം 248 കാൽനട യാത്രക്കാരാണ് റോഡ് അപകടങ്ങളിൽ മരിച്ചത്. 819 പേർക്കു പരുക്കേറ്റു. മുൻ വർഷങ്ങളെക്കാൾ ഉയർന്ന കണക്കാണിത്.

വാഹനങ്ങൾ നടപ്പാതകളിലൂടെ ഓടിക്കുന്നതും പാർക്ക് ചെയ്യുന്നതുമാണ് പ്രധാന കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഒപ്പം സിഗ്നലുകൾ ലംഘിക്കുന്നത് ഉൾപ്പെടെയുള്ള അശ്രദ്ധമായ ‍ഡ്രൈവിങ്ങും. ചിലയിടങ്ങളിൽ നഗര നിരത്തിന്റെ വീതിക്കുറവും അപകടങ്ങൾക്കു വഴിവയ്ക്കുന്നുണ്ട്. നടപ്പാതകളിലൂടെ വാഹനം ഓടിക്കുന്ന18144 പേർക്കെതിരെ കഴിഞ്ഞ വർഷം കേസെടുത്തു. 2021ൽ ഇതു 8422 ആയിരുന്നു.

കര്‍ണാടക തെരഞ്ഞെടുപ്പ്: 11 ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തത് 108 കോടി

ബംഗളൂരു:തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ കര്‍ണാടയിലേക്ക് ഒഴുകുന്നത് കോടികളുടെ കള്ളപ്പണം.മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം 11 ദിവസത്തിനുള്ളില്‍ പിടികൂടിയത് 108. 78 കോടി രൂപയുടെ പണവും സാമഗ്രികളും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.കണക്കില്‍പ്പെടാത്ത 37.24 കോടി രൂപ, 26.68 കോടി രൂപ വിലമതിക്കുന്ന 5.23 ലക്ഷം ലിറ്റര്‍ മദ്യം, 11.54 കോടിയുടെ 397 കിലോ മയക്കുമരുന്ന്, 14.96 കോടിയുടെ 34.36 കിലോഗ്രാം സ്വര്‍ണം, 15.80 കോടി രൂപയുടെ സൗജന്യ സമ്മാനങ്ങള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

ഇന്റലിജന്‍സ് സ്‌ക്വാഡും ഫിക്സ്ഡ് സര്‍വൈലന്‍സ് ടീമുകളും പൊലീസും ആദായനികുതി ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇത്രയധികം കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തത്.792 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതി മുതല്‍ നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. 11 ഓളം ആയുധ ലൈസന്‍സുകള്‍ റദ്ദാക്കി. സിആര്‍പിസി നിയമപ്രകാരം 2,509 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 6,227 ജാമ്യമില്ല വാറണ്ടുകള്‍ പുറപ്പെടുവിക്കുകയും ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. മെയ് 10നാണ് കര്‍ണാടക തെരഞ്ഞെടുപ്പ്. 13ന് ഫലപ്രഖ്യാപനം

You may also like

error: Content is protected !!
Join Our WhatsApp Group