ബെംഗളൂരു : നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനവുമായി ട്രാഫിക് പോലീസ്. ഹെബ്ബാൾ, മാറത്തഹള്ളി, സിൽക്ക്ബോർഡ് ജങ്ഷൻ ഉൾപ്പെടെയുള്ള എട്ടിടങ്ങളിൽ സ്ഥിരമായി ഡ്രോൺ ഉപയോഗിക്കാനാണ് പദ്ധതിതയ്യാറാക്കുന്നത്.തിങ്കളാഴ്ച ഹെബ്ബാളിൽ ഡ്രോൺ ഉപയോഗിച്ച് ട്രാഫിക് പോലീസ് പരീക്ഷണം നടത്തുകയും ചെയ്തു. മാറത്തഹള്ളിയിൽ ചൊവ്വാഴ്ച പരീക്ഷണ പറത്തൽ നടത്താൻ ഒരുക്കങ്ങൾ നടത്തിയെങ്കിലും മഴയെത്തുടർന്ന് മാറ്റിവെച്ചു. മഴ കുറയുന്നദിവസം പരീക്ഷണ പറത്തൽ നടത്താനാണ് തീരുമാനം.
വലിയ ഗതാഗതക്കുരുക്കുണ്ടാകുന്ന സമയങ്ങളിൽ എവിടെയാണ് കൂടുതൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതെന്നും കുരുക്കുണ്ടാകാനുള്ള കാരണവും ഡ്രോണിലൂടെ ലഭിക്കുന്ന ദൃശ്യങ്ങളിലൂടെ അറിയാൻ കഴിയും.ഇതിനനുസരിച്ച് ട്രാഫിക് പോലീസുകാർക്ക് ഗതാഗതം നിയന്ത്രിച്ച് അതിവേഗം കുരുക്കഴിക്കാം. ഇതിനൊപ്പം അപകടങ്ങളുണ്ടായാൽ അറിയാനും നടപടികൾ സ്വീകരിക്കാനും ഡ്രോൺ ദൃശ്യങ്ങളിലൂടെ കഴിയും. നിലവിൽ അതിവ്യക്തതയുള്ള ക്യാമറകൾ ഘടിപ്പിച്ച രണ്ടു ഡ്രോണുകളാണ് ട്രാഫിക് പോലീസിന്റെ കൈവശമുള്ളത്.
വരും ദിവസങ്ങളിൽ ആറുഡ്രോണുകൾകൂടി വാങ്ങും. പ്രത്യേകം പരിശീലനംലഭിച്ച ജീവനക്കാരാണ് ഡ്രോണുകൾ നിയന്ത്രിക്കുക. ഇതിൽനിന്നുള്ള ദൃശ്യങ്ങൾവിശകലനംചെയ്ത് വിവരങ്ങൾ പ്രദേശത്ത് ഡ്യൂട്ടിയിലുള്ള മറ്റ് പോലീസുകാർക്ക് കൈമാറാൻപ്രത്യേകസംവിധാനമൊരുക്കും.ഘട്ടംഘട്ടമായി നഗരത്തിലെ മുഴുവൻ ജങ്ഷനുകളിലും ഡ്രോണുകൾ സജ്ജീകരിക്കാനാണ് ട്രാഫിക് പോലീസ് ലക്ഷ്യമിടുന്നത്.നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടികൾ കമ്പനികളും വ്യാപാരികളും സ്വീകരിക്കണമെന്ന് നഗരത്തിലെ ഐ.ടി.വ്യവസായികളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് പുതിയപദ്ധതികൾആവിഷ്കരിക്കാൻ നഗരത്തിന്റെചുമതലകൂടിയുള്ള ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ട്രാഫിക് പോലീസിനോട്നിർദേശിച്ചു. ഇതോടെയാണ് ഡ്രോണുകൾപരീക്ഷിക്കാൻ ട്രാഫിക് പോലീസ്തീരുമാനിച്ചത്.
നാട്ടുകാര്‍ക്ക് അശ്ലീല ഊമ കത്തുകള്‍ അയച്ചു; ആലപ്പുഴയില്‍ സ്ത്രീ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍
നാട്ടുകാര്‍ക്ക് അശ്ലീല ഊമ കത്തുകള്‍ തപാല്‍ വഴി അയച്ച മൂന്നുപേര്‍ ആലപ്പുഴയില്‍ പിടിയില്‍. നൂറനാട് പടനിലം നിവാസികള്‍ ആറുമാസമായി തിരഞ്ഞിരുന്ന പ്രതികളെയാണ് പൊലീസ് പിടികൂടിയത്.നൂറനാട് സ്വദേശി ശ്യാം, ജലജ, രാജേന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്.മുൻവൈരാഗ്യമുള്ള ബന്ധുവിനെ കുടുക്കാൻ നൂറനാട് സ്വദേശി ശ്യാമാണ് നാട്ടുകാര്‍ക്ക് അശ്ലീല കത്തുകള്‍ എഴുതിയത്. കഴിഞ്ഞ ആറുമാസമായി പോസ്റ്റുമാൻ വീട്ടില്‍ വരുന്നത് നൂറനാട് പടനിലം നിവാസികള്‍ക്ക് പേടിയായിരുന്നു.
കൊണ്ടുവരുന്നത് കത്താണെങ്കില്‍ വാങ്ങാൻ പോലും മടിച്ചിരുന്നു. കാരണം കത്തിനുള്ളില്‍ എഴുതിയിരിക്കുന്നത് വായിക്കാനറക്കുന്ന അശ്ലീലമായിരിക്കും.വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, മുൻ എംഎല്‍എ കെ കെ ഷാജു, നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് തുടങ്ങി പ്രമുഖര്‍ക്കടക്കം അശ്ലീല കത്തുകള്‍ കിട്ടി. അന്വേഷണം നടത്തിയ നൂറനാട് പൊലീസ് കഴിഞ്ഞ ദിവസമാണ് കത്തുകള്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്തിയത്. പിടിയിലായി ശ്യാമിന്റെ ബന്ധുവും അയല്‍വാസിയുമായ മനോജിനെ കുടുക്കുകയായിരുന്നു അശ്ലീല കത്തുകളുടെ ലക്ഷ്യം.
കത്തുകളില്‍ ശ്യാമിന്റെ പേരും മനോജിനെതിരെ പരാതിയും ഉള്ളതിനാല്‍ ആദ്യഘട്ടത്തില്‍ പൊലീസ് ഇയാളെ സംശയിച്ചില്ല. സംശയിക്കാതിരിക്കാൻ സ്വന്തം വീട്ടിലേക്കും ഇയാള്‍ അശ്ലീല കത്തുകള്‍ അയച്ചിരുന്നു. കൈയ്യക്ഷരം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പരാതിക്കാരനിലേക്ക് തന്നെ അന്വേഷണമെത്തിയത് സിസിടിവി ദൃശ്യങ്ങളിലൂടെയാണ്.ശ്യാമും ജലജയും ചേര്‍ന്നാണ് ആദ്യമൂന്നുമാസം കത്തുകളെഴുതിയത്.പൊലീസ് സംശയിക്കുന്നെന്ന് മനസിലായതോടെ രാജേന്ദ്രൻ കത്തുകളെഴുതി. ജലജയ്ക്ക് രാജേന്ദ്രനും ശ്യാമുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ബന്ധുക്കളായ മനോജിനോടും ശ്രീകുമാറിനോടുമുള്ള വൈരാഗ്യമാണ് കത്തുകളെഴുതാൻ കാരണമെന്ന് ശ്യാം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.