ബെംഗളൂരു: നഗര റോഡുകളിൽ അശാസ്ത്രീയമായി നിർമിച്ച 427 ഹംപുകൾ പൊളിച്ചു നീക്കാൻ ട്രാഫിക് പൊലീസ്. ഇത്തരം ഹംപുകൾ യാത്രക്കാർക്കു അപകട ഭീഷണി ഉയർത്തുന്നതായി പരാതി വ്യാപകമായ സാഹചര്യത്തിലാണു നടപടി. കെഎസ് ലേ ഔട്ടിലാണ് ഇത്തരത്തിലുള്ള കൂടുതൽ ഹംപുകൾ ഉള്ളത്. 61 എണ്ണം. ജാലഹള്ളി(54), ജയനഗർ(42), യെലഹങ്ക(24) എന്നിവിടങ്ങളിലെ ഉൾപ്പെടെ അപകടങ്ങൾക്കു കാരണമാകുന്ന മുഴുവൻ ഹംപുകളും പൊളിക്കും.
റോഡിന് അരികിൽ കൂട്ടിയിട്ടിരിക്കുന്ന നിർമാണ വസ്തുക്കൾ നീക്കം ചെയ്യാൻ ബിബിഎംപിയും ബെസ്കോമും അടക്കം സർക്കാർ ഏജൻസികൾക്കു നിർദേശം നൽകിയതായി ട്രാഫിക് കമ്മിഷണർ എം.എ.സലിം പറഞ്ഞു. 330 ജംക്ഷനുകളിൽ ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കും. നഗരത്തിൽ 1342 അപകടക്കുഴികൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയിലെ സംഘര്‍ഷം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന്
മുംബൈ: ആറു പതിറ്റാണ്ടിലേറെ നീണ്ട കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം സംഘര്‍ഷമായി മാറിയതിനു പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പെന്ന് ആക്ഷേപം.കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പും മഹാരാഷ്ട്രയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് ‘സംഘര്‍ഷം’. തര്‍ക്കം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നിരിക്കെ അപ്രതീക്ഷിതമായാണ് സംഘര്‍ഷമുണ്ടായത്.
കര്‍ണാടക് രക്ഷക് വേദികെ പ്രവര്‍ത്തകര്‍ ബെളഗാവിയില്‍ മഹാരാഷ്ട്ര വാഹനങ്ങളെയും അതിന് പ്രതികാരമായി മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ പക്ഷ ശിവസേന കര്‍ണാടക വാഹനങ്ങളെയും ആക്രമിക്കുകയായിരുന്നു.1960 മേയ് ഒന്നിന് മഹാരാഷ്ട്ര പിറവി മുതലുള്ളതാണ് തര്‍ക്കം.ബെല്‍ഗാം, കാര്‍വാര്‍ അടക്കം കര്‍ണാടകയിലെ മറാത്തി സംസാരിക്കുന്ന 865 ഗ്രാമങ്ങളില്‍ മഹാരാഷ്ട്ര അവകാശമുന്നയിച്ചു.
തര്‍ക്കപരിഹാരത്തിന് അന്നത്തെ ചീഫ് ജസ്റ്റിസ് മെഹര്‍ ചന്ദ് മഹാജന്റെ നേതൃത്വത്തില്‍ 1966ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമീഷന്‍ കര്‍ണാടകയിലെ 264 ഗ്രാമങ്ങള്‍ മഹാരാഷ്ട്രക്കും മഹാരാഷ്ട്രയിലെ സോലാപുര്‍ അടക്കം 247 ഗ്രാമങ്ങള്‍ കര്‍ണാടകക്കും നല്‍കാനാണ് ശിപാര്‍ശചെയ്തത്. ബെല്‍ഗാം മഹാരാഷ്ട്രക്ക് നല്‍കേണ്ടെന്നും വ്യക്തമാക്കി.
കമീഷന്‍ റിപ്പോര്‍ട്ട് മഹാരാഷ്ട്ര തള്ളി. തര്‍ക്കം മുറുകിയതോടെ ബെല്‍ഗാമിന്റെ പേര് കര്‍ണാടക ബെളഗാവി എന്നാക്കിമാറ്റി. 2004 ലാണ് ഇരു സംസ്ഥാനവും സുപ്രീംകോടതിയെ സമീപിച്ചത്.നിയമ നടപടികളുടെ മേല്‍നോട്ടത്തിനും ബെളഗാവി സന്ദര്‍ശനത്തിനുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീല്‍, ശംഭുരാജ് ദേശായി എന്നിവരെ ഈയിടെ നിയോഗിക്കുകയും കര്‍ണാടകയിലെ മറാത്തി ഗ്രാമങ്ങളിലുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് പെന്‍ഷനും സൗജന്യ വൈദ്യ ചികിത്സസയും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മറുപടിയായി സോലാപുര്‍ അടക്കമുള്ള നഗരങ്ങളില്‍ അവകാശവാദമുന്നയിച്ചും മഹാരാഷ്ട്രയിലെ കന്നട മീഡീയം സ്കൂളുകള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും രംഗത്തുവന്നു. ഇതോടെയാണ് തര്‍ക്കം വീണ്ടും സജീവമായി തെരുവില്‍ സംഘര്‍ഷത്തിലെത്തിയത്.