Home Featured ബെംഗളൂരു: നഗരത്തിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ ബോധവൽകരണവുമായി ട്രാഫിക് പൊലീസ്

ബെംഗളൂരു: നഗരത്തിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ ബോധവൽകരണവുമായി ട്രാഫിക് പൊലീസ്

ബെംഗളൂരു: നഗരത്തിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെ തുടർന്നുള്ള അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ ഒരു മാസം നീളുന്ന ബോധവൽകരണ യജ്ഞവുമായി ട്രാഫിക് പൊലീസ്. ജോൺ ഹോപ്കിൻസ് ഇന്റർനാഷനൽ ഇൻജുറി റിസർച് യൂണിറ്റിന്റെയും നിംഹാൻസിന്റെയുംസഹകരണത്തോടെയുള്ള യജ്ഞം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് പ്രതാപ് റെഡ്ഡി പദ്ധതി ഉദ്ഘാടനം ചെയ്തു. മദ്യപിച്ചു വാഹനമോടിച്ചുണ്ടായ അപകടങ്ങളിൽ തകർന്ന കാറുമായുള്ള പ്രചാരണ വാഹനം നഗരം മുഴുവൻ പര്യടനം നടത്തും.

ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുമെന്നും വാഹനമോടിക്കുമ്പോൾമദ്യപിക്കില്ലെന്നും നഗരവാസികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിക്കും. കഴിഞ്ഞവർഷം നഗരനിരത്തുകളിൽ മദ്യപിച്ച് വാഹനം ഓടിച്ച 26,000 പേരെ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് പുതുവത്സരാഘോഷങ്ങളിൽ ഉൾപ്പെടെ വേണ്ട മുൻ കരുതലുകൾ എടുത്തിരുന്നെങ്കിലും അപകടങ്ങൾ തുടർന്നതോടെയാണ് ബോധവൽകരണം ശക്തമാക്കാൻ തീരുമാനിച്ചത്.

ഇതിനൊപ്പം വാഹന പരിശോധനയും കർശനമാക്കും.ജനുവരിയിൽ നഗരനിരത്തുകളിലുണ്ടായ 433 അപകടങ്ങൾക്കേറെയും കാരണം മദ്യപിച്ചുള്ള കണക്കുകൾ പറയുന്നു. 76 പേർ മരിച്ചു. 391 പേർക്ക് പരുക്കേറ്റു.

അർധരാത്രിയിലെ മദ്യ വിൽപനനിർത്തണം:നഗരത്തിലെ പലമദ്യവില്പനശാലകളുംഅനുവദനീയമായ സമയം കഴിഞ്ഞ്അർധരാത്രി വരെ പ്രവർത്തിക്കുന്നത്പതിവാണ്. പൊലീസ് അധികൃതരുടെഒത്താശയോടെയാണിത്പ്രവർത്തിക്കുന്നത്. അർധരാത്രിയിലെ ഈ മദ്യവിൽപന വാഹനാപകടങ്ങളുടെ എണ്ണം കൂടാൻ കാരണമാകുന്നുണ്ട്.

95 ശതമാനം ബ്ലോക്കുണ്ടായിരുന്നു, രക്ഷപ്പെട്ടത് ആക്ടീവ് ജീവിതശൈലി ഉണ്ടായിരുന്നത് കൊണ്ട് മാത്രം : സുസ്മിത സെന്‍

കഴിഞ്ഞ ദിവസമാണ് ആരാധകരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി കൊണ്ട് ബോളിവുഡ് നടി സുസ്മിത സെന്‍ തനിക്കുണ്ടായ ഹൃദയാഘാതത്തെ പറ്റിയുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കടുത്ത നെഞ്ചുവേദനയാണ് തനിക്കുണ്ടായതെന്നും പ്രധാന ധമനിയില്‍ 95 ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും സുസ്മിത പറയുന്നു.നിരവധി യുവാക്കളാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്.

അതിനാല്‍ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. നിങ്ങളില്‍ നിരവധി പേര്‍ ജിമ്മില്‍ പോകുന്നത് അവസാനിപ്പിച്ചിട്ടുണ്ടെന്ന് അറിയാം എന്നാല്‍ അത് ശരിയല്ല. കാരണം ഞാന്‍ രക്ഷപ്പെടാന്‍ കാരണമായത് ഒരു ആക്ടീവ് ആയ ജീവിതശൈലി എനിക്കുണ്ടായത് കൊണ്ടാണ്. പുരുഷന്മാര്‍ക്ക് മാത്രമല്ല ഹൃദയാഘാതമുണ്ടാകുക എന്ന് സ്ത്രീകള്‍ മനസിലാക്കണം. ഇതില്‍ പേടിക്കേണ്ടതായി ഒന്നുമില്ല.

പക്ഷേ നിങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ വേണം.നിങ്ങള്‍ക്ക് പുതിയൊരു ജീവിതം ലഭിക്കുമ്ബോള്‍ നിങ്ങള്‍ അതിനെ ബഹുമാനിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നു. അപ്പോഴാണ് നിങ്ങള്‍ വ്യായാമം ചെയ്യാനും നിങ്ങളുടെ ഇഷ്ടം കൂടുതല്‍ ശക്തിപ്പെടുത്താനും പഠിക്കുന്നത്. സുസ്മിത പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group