Home Featured ബെംഗളൂരു: വ്യാജ നമ്പർപ്ലേറ്റുകൾ തടയാൻ പരിശോധന ശക്തമാക്കി ട്രാഫിക് പോലീസ്

ബെംഗളൂരു: വ്യാജ നമ്പർപ്ലേറ്റുകൾ തടയാൻ പരിശോധന ശക്തമാക്കി ട്രാഫിക് പോലീസ്

ബെംഗളൂരു: നഗരത്തിൽ വ്യാജനമ്പർ പ്ലേറ്റുകളുപയോഗിക്കുന്നത് കൂടിവരുന്ന സാഹചര്യത്തിൽ വാഹനപരിശോധന ഊർജിതമാക്കി ട്രാഫിക് പോലീസ്. രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റുകളില്ലാതെയും വ്യക്തതയില്ലാത്ത നമ്പർ പ്ലേറ്റുകളുമായും നിരത്തിലറങ്ങിയ ഇരുചക്ര വാഹനങ്ങളെയും കാറുകളെയുമാണ് പിടികൂടുന്നത്. റോഡിലെ സി.സി.ടി.വി. ക്യാമറകളിൽനിന്നും പോലീസ് ഉദ്യോഗസ്ഥരിൽനിന്നും രക്ഷപ്പെടാൻ നമ്പർ പ്ലേറ്റുകൾ മറച്ചുവെച്ച് വാഹനമോടിച്ചവർക്കെതിരേ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്.കഴിഞ്ഞ മൂന്നുമാസത്തിനിടെ നമ്പർ പ്ലേറ്റുകളില്ലാതെ വാഹനമോടിച്ചതിന് 1,535 കേസുകളും വ്യക്തതയില്ലാത്ത നമ്പർ പ്ലേറ്റുകളുമായി വാഹനമോടിച്ചതിന് 1,13,517 കേസുകളും നമ്പർ പ്ലേറ്റുകൾ മറച്ചുവെച്ച് വാഹനമോടിച്ചതിന് 22 ക്രിമിനൽ കേസുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

നമ്പർ പ്ലേറ്റുകൾ മനഃപൂർവം മറയ്ക്കുകയും കൃത്രിമം കാട്ടുകയും ചെയ്യുന്നവർക്കെതിരേ കേസെടുക്കുന്നത് തുടരുമെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് പറഞ്ഞു. 2022 ജൂലായ് മുതലാണ് നഗരത്തിൽ നിർമിത ബുദ്ധി അധിഷ്ഠിതമായ ക്യാമറകൾ ട്രാഫിക് പോലീസ് സ്ഥാപിച്ചത്. എന്നാൽ, ക്യാമറകളിൽ പതിയാതിരിക്കാൻ ചിലർ വ്യാജനമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നതും വ്യക്തതയില്ലാത്ത നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നതും കൂടിയതിനെ തുടർന്ന് പോലീസ് പരിശോധന ശക്തമാക്കുകയായിരുന്നു. 2023 ഒക്ടോബർ മുതലാണ് പരിശോധനകൾ ആരംഭിച്ചത്. സാമൂഹിക മാധ്യമ അക്കൗണ്ടിൽ പരാതി ലഭിച്ചതിനെത്തുടർന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം.

യുവാവ് അറസ്റ്റിൽ:നമ്പർ പ്ലേറ്റ് മറച്ചുവെച്ച് ബൈക്ക് ഓടിച്ച സ്വകാര്യകമ്പനി ജീവനക്കാരനെ വിമാനത്താവളം ട്രാഫിക് പോലീസ് അറസ്റ്റു ചെയ്തു. സുധീർ കുമാർ (34) ആണ് അറസ്റ്റിലായത്.ട്രാഫിക് പോലീസിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ ലഭിച്ച പരാതിയെത്തുടർന്നാണ് യുവാവിനെ പിടികൂടിയത്. സുധീറിനെ മഹാദേവപുര പോലീസിന് കൈമാറി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നമ്പർ പ്ലേറ്റുകൾ മറച്ചുവെച്ച് വാഹനമോടിച്ചതിന് ക്രിമിനൽ കേസെടുത്ത 22 പേരിൽ ഒരാളാണ് സുധീർ കുമാർ.

പണം, മദ്യം, പെണ്ണ് ഇതൊക്കെ മടുത്താല്‍ പിന്നെ ആളുകള്‍ ആഗ്രഹിക്കുന്നത് സന്തോഷമാണ്, അനന്തമായ സന്തോഷം; ബോച്ചെ

സോഷ്യല്‍മീഡിയയില്‍ ഒട്ടേറെ ആരാധകരുള്ള വ്യവസായിയാണ് ബോബി ചെമ്മണ്ണൂര്‍. ബോചെ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന അദ്ദേഹം ജീവിതാനുഭാവങ്ങളെക്കുറിച്ച്‌ ഇൻറര്‍വ്യൂകളില്‍ തുറന്നുപറയാറുണ്ട്.ജനങ്ങള്‍ക്ക് എന്നെ ഇഷ്ടമാണ്. അതുപോലെ ജനങ്ങളെയും ഞാൻ ഇഷ്ടപ്പെടുന്നു. കലര്‍പ്പില്ലാത്ത സ്നേഹമാണ് എനിക്ക് എല്ലാവരോടുമുള്ളത്. വളരെ വ്യത്യസ്തമായി കാര്യങ്ങള്‍ ചെയ്യുന്ന രീതിയാണ് എനിക്കുള്ളത്. കുട്ടിക്കാലം തൊട്ടേ ഞാനൊരു സിനിമാപ്രാന്തനായിരുന്നു. എന്നെ ഒരു പരിധി വരെ വളര്‍ത്തിയത് സിനിമയാണ്. എങ്ങനെ ഡാൻസ് ചെയ്യാം.

ഫൈറ്റ് ചെയ്യാം, ആക്ഷൻ ഹീറോ ആകാം, പ്രേമിക്കാം എന്നൊക്കെയുള്ള പ്രചോദനം സിനിമയില്‍ നിന്നാണു ലഭിച്ചത്.മോഹൻലാലിൻറെ ബോയിങ് ബോയിങ് കണ്ടപ്പോള്‍ എങ്ങനെ പ്രേമിക്കാം എന്നു മനസിലായി. അങ്ങനെ പ്രേമിക്കാൻ പഠിച്ചതുകൊണ്ട് ബാലൻ കെ. നായരുടെ ബലാത്സംഗം ആവശ്യമായി വന്നില്ല. ജോസ് പ്രകാശ് കള്ളക്കടത്തു നടത്തി പണമുണ്ടാക്കും. അവസാനം വെടി കൊണ്ടു മരിക്കും.

അങ്ങനെ കള്ളക്കടത്ത് ആരോഗ്യത്തിനു ഹാനികരമാണെന്നു മനസിലായി. സത്യസന്ധമായി ജീവിച്ചില്ലെങ്കില്‍ അകത്താകുമെന്ന് ഉറപ്പാണ്. അതു പ്രകൃതി നിയമമാണ്. മറ്റുള്ളവരുടെ സങ്കടം കേള്‍ക്കുകയും അതു പരിഹരിക്കുകയും ചെയ്യുമ്ബോള്‍ അവരുടെ മുഖത്തുണ്ടാകുന്ന സന്തോഷം നമ്മളില്‍ പ്രതിഫലിക്കുകയും ആ സന്തോഷം കാണുമ്ബോള്‍ മനസുനിറയുകയും ചെയ്യുന്നു. എവരിബഡി വാണ്ട്സ് ഹാപ്പിനെസ്. പണം, മദ്യം, പെണ്ണ് ഇതൊക്കെ മടുത്താല്‍ പിന്നെ ആളുകള്‍ ആഗ്രഹിക്കുന്നത് സന്തോഷമാണ്. അനന്തമായ സന്തോഷമാണ് വേണ്ടത്, എൻഡ്ലസ് ഹാപ്പിനസ്- ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group