Home Featured ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക്: ഭക്ഷണ വിതരണ ആപ്പുകളിൽ നിന്ന് വിവരം തേടി ട്രാഫിക് പൊലീസ്

ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക്: ഭക്ഷണ വിതരണ ആപ്പുകളിൽ നിന്ന് വിവരം തേടി ട്രാഫിക് പൊലീസ്

ബെംഗളൂരു നഗരത്തിലെഗതാഗതക്കുരുക്ക് അഴിക്കാൻ കർമ പദ്ധതിക്കു രൂപം നൽകാൻ ഭക്ഷണ വിതരണ ആപ്പുകളിൽ നിന്ന് ട്രാഫിക് പൊലീസ് വിവരം തേടി. ഭക്ഷണവുമായി പോകുന്ന ഇരുചക്രവാഹനങ്ങളുടെ ചലനം നിരീക്ഷിച്ച് ഗതാഗതക്കുരുക്കേറിയ മേഖലകൾ തിരിച്ചറിയാനാണ് ലക്ഷ്യമിടുന്നത്.ഭക്ഷണ വിതരണ ആപ്പിലെ ജീവനക്കാരുടെ അശ്രദ്ധമായ ഡ്രൈവിങ് ഗതാഗതക്കുരുക്കിനു കാരണമാകുന്നെന്ന പരാതി വ്യാപകമായതു കൂടി കണക്കിലെടുത്താണ് നടപടി.

ടെക് മേഖലകളിലെ ഉൾപ്പെടെ ഗതാഗതക്കുരുക്കിൻ്റെ കാരണങ്ങൾ കണ്ടെത്താൻ ആപ്പുകളിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ സഹായിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.നിലവിൽ നമ്മ യാത്രി, ഓല, റാപ്പിഡോ ആപ്പുകളിലെ വിവരങ്ങൾ ട്രാഫിക് പൊലീസ് വിശകലനം ചെയ്യുന്നുണ്ട്.നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന അഡാപ്റ്റീവ് ട്രാഫിക് കൺട്രോൾ സിഗ്നൽസ് 165 ജംക്ഷനുകളിൽ സ്ഥാപിക്കുന്ന നടപടികളും അന്തിമ ഘട്ടത്തിലാണ്.ഒപ്പം ഗതാഗതക്കുരുക്കിൻ്റെ കാരണങ്ങൾ കണ്ടെത്തി അടിയന്തര പരിഹാരം കാണാൻ 10 ഡ്രോണുകളും ഉടൻ പ്രവർത്തനം ആരംഭിക്കും.

സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സിസിടിവി ക്യാമറകൾ: നഗര സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 1376 സിസിടിവി ക്യാമറകൾ കൂടി ഉടൻ സ്ഥാപിക്കുമെന്ന് പൊലീസ് കമ്മിഷണർ ബി.ദയാനന്ദ് പറഞ്ഞു. നിലവിലുള്ള 7500 ക്യാമറകൾക്കു പുറമേയാണിത്. വീടുകളുടെയും വ്യാപാര കേന്ദ്രങ്ങളുടെയും ഉൾപ്പെടെ 2.13 ലക്ഷം സിസിടിവി ക്യാമറകൾ നഗരത്തിൽ നിലവിലുണ്ട്. ഉടൻ തന്നെ ഇതു 5 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ സ്വദേശിക്ക് വായ്പ വാഗ്ദാനം ചെയ്ത്‌ സൈബർ തട്ടിപ്പുകാർ 43,410 രൂപ കൈക്കലാക്കി

കണ്ണൂർ കണ്ണൂർ സ്വദേശിക്ക് വായ്പ വാഗ്ദാനം ചെയ്ത്‌ സൈബർ തട്ടിപ്പുകാർ 43,410 രൂപ കൈക്കലാക്കി.വായ്പ എടുക്കുന്നതിനുള്ള നടപടി ക്രമങ്ങളായും ജി.എസ്.ടി നികുതിയായും പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. വ്യാജ വായ്പാ ആപ്പുകൾ വഴി കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കാമെന്ന് മറ്റും വിശ്വസിപ്പിച്ചാണ് തട്ടിപ്പ്.ടാക്സി ബുക്ക്‌ ചെയ്യുന്നതിനായി ഗൂഗിളിൽ സർച്ച്‌ ചെയ്ത് കിട്ടിയ നമ്പറിൽ വിളിച്ചപ്പോൾ കണ്ണൂർ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന രാജസ്ഥാൻ സ്വദേശിക്ക് 48,054 രൂപ നഷ്ടമായത്. വിശദാശങ്ങൾ കൈമാറാൻ ഒ.ടി.പി ലഭിക്കുന്നതിന് വേണ്ടി ലിങ്ക് അയച്ചു നൽകി. അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തതോടെ പണം നഷ്ടമായി.

You may also like

error: Content is protected !!
Join Our WhatsApp Group