Home Featured ബെംഗളൂരു: നഗരത്തിലെ ഗതാഗതം സുഗമമാക്കാൻ നടപടികളുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: നഗരത്തിലെ ഗതാഗതം സുഗമമാക്കാൻ നടപടികളുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: നഗരത്തിൽ ഗതാഗതം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ.ഗാന്ധിഭവനിൽ നടന്ന പ്രതിമാസ സഞ്ചാര സമ്പർക്കപരിപാടിയിൽ പൊതുജനങ്ങളിൽനിന്ന് ഗതാഗതം സംബന്ധിച്ച പരാതികൾ കേട്ടശേഷമാണ് കമ്മിഷണർ ഇക്കാര്യം അറിയിച്ചത്.പാർക്കിങ് ബുദ്ധിമുട്ടുകൾ, നടപ്പാത കൈയേറ്റം, തെരുവുവിളക്കുകൾ കത്താത്തത്, റോഡ് സുരക്ഷ, റോഡിന്റെ രണ്ടുവശങ്ങളിലുമുള്ള വാഹന പാർക്കിങ്, സീബ്രാലൈനുകൾ ഇല്ലാത്തത് തുടങ്ങിയ നിരവധി കാര്യങ്ങൾ പൊതുജനങ്ങൾ പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി.

നഗരത്തിലെ ഗതാഗതം സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ചചെയ്യാനും പരിഹാരം കാണാനുമാണ് എല്ലാമാസവും പോലീസ് സഞ്ചാരസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നത്.

പെയിൻ്റിംഗ് ജോലിക്കെത്തി അടുപ്പമുണ്ടാക്കി, മാസങ്ങള്‍ക്ക് ശേഷം അതേ വീട്ടിലെത്തി; ഒടുവില്‍ സഹോദരിമാരെ കൊലപ്പെടുത്തി

സഹോദരിമാരെ കൊലപ്പെടുത്തിയ രീതി ഭാവവ്യത്യാതമില്ലാതെ വിവരിച്ച്‌ കവളപ്പാറ കൊലക്കേസിലെ പ്രതി മണികണ്ഠൻ.പ്രതിയെ കവളപ്പാറയിലെ വീട്ടിലെത്തിച്ച്‌ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. വ്യാഴാഴ്ച ഉച്ചയ്കക്ക് പന്ത്രണ്ടുമണിയോടെ കവളപ്പാറ നീലാമലക്കുന്നിലെ വീട്ടിലെത്തിയതു മുതല്‍ രണ്ടുമണിക്കൂറിലെറെ സമയം ഇവിടെ നടന്ന സംഭവങ്ങള്‍ മണികണ്ഠൻ അന്വേഷണസംഘത്തോട് വിവരിച്ചു. മാസങ്ങള്‍ക്ക് മുമ്ബ് ഈ വീട്ടില്‍ പെയിൻ്റിംഗ് ജോലിക്കെത്തിയതായിരുന്നു ഇയാള്‍. പത്മിനിയും തങ്കവുമായി ഇതിനകം ഇവരുടെ വിശ്വാസം നേടിയെടുത്തിരുന്നു. മാസങ്ങളായി ആസൂത്രണം ചെയ്ത മോഷണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വ്യാഴാഴ്ച ഇയാളെത്തിയത്.

പത്മിനിയുമായി സംസാരിച്ചിരുന്നു. ഇതിനിടെ ഇവര്‍ നല്‍കിയ ഭക്ഷണവും കഴിച്ചു. പിന്നീടാണ് പണവും സ്വര്‍ണവും ആവശ്യപ്പെട്ടത്. നല്‍കാതായപ്പോള്‍ തര്‍ക്കമായി. ഇതിനിടെ, തൊട്ടടുത്ത് താമസിക്കുന്ന തങ്കം ശബ്ദം കേട്ടെത്തി. മാല പിടിച്ചുപറിക്കുന്നതിനിടെ, ഇരുവരും ചേര്‍ന്ന് മണികണ്ഠനെ തളളിയിട്ടു. തുടര്‍ന്നാണ് ഇരുമ്ബുപൈപ്പുപയോഗിച്ച്‌ ഇരുവരെയും മണികണ്ഠൻ മാരകമായി മുറിവേല്‍പ്പിച്ചത്.മരണം ഉറപ്പാക്കാൻ ഗ്യാസ് സിലിണ്ടര്‍ തുറന്ന് തീ ക്കൊളുത്തി. ഇതിനുപയോഗിച്ച സിഗരറ്റ് ലാംപും, ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്ബു പൈപ്പും അന്വേഷണ സംഘം കണ്ടെടുത്തു.

മണിക്ഠനെ തെളിവെടുപ്പിനെത്തിക്കുന്നതറിഞ്ഞ് നിരവധിപേരാണ് നീലാമലക്കുന്നിലെത്തിയത്. ഇരട്ടക്കൊലപാതകം നടന്നതിൻ്റെ ഞെട്ടല്‍ ഇനിയും നാട്ടുകാര്‍ക്ക് മാറിയിട്ടില്ല. മണികണ്ഠൻ കവര്‍ന്ന മൂന്ന് വളകള്‍, മാല എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യാനായി ഇയാളെ അന്വേഷണ സംഘം പിന്നീട് കസ്റ്റഡിയില്‍ വാങ്ങും. ഷൊറണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസന്വേഷിക്കുന്നത്. സഹോദരിമാരെ കൊന്ന് ഇറങ്ങിയോടിയ ഇയാളെ നാട്ടുകാര്‍ ചേര്‍ന്നാണ് പൊലീസില്‍ ഏല്‍പ്പിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group