Home Featured പ്രതിഷേധ മാർച്ച് :മജസ്റ്റിക്കിലും പരിസര പ്രദേശങ്ങളിലും ഞായറാഴ്ച ഗതാഗതം തടസപ്പെട്ടേക്കും

പ്രതിഷേധ മാർച്ച് :മജസ്റ്റിക്കിലും പരിസര പ്രദേശങ്ങളിലും ഞായറാഴ്ച ഗതാഗതം തടസപ്പെട്ടേക്കും

by കൊസ്‌തേപ്പ്

ബെംഗളൂരു: ഞായറാഴ്ച രാവിലെ കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്ന് വിധാന സൗധയിലേക്ക് ദളിത് സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തുന്നതിനാൽ മധ്യ ബെംഗളൂരുവിലെ മജസ്റ്റിക്കിലും പരിസര പ്രദേശങ്ങളിലും വാഹന ഗതാഗതം തടസ്സപ്പെടും.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് റെയിൽവേ സ്റ്റേഷനും ഫ്രീഡം പാർക്കിനും ഇടയിലുള്ള ട്രാഫിക് ജംഗ്ഷനുകളിലൂടെയാണ് കടന്നുപോകുന്നത്. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവിന് പുറത്ത് നിന്ന് പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്ന വാഹനങ്ങൾക്ക് പാലസ് ഗ്രൗണ്ടിൽ ഗേറ്റ് 2, 3 വഴി പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തും. ശേഷാദ്രി റോഡിലെ തടസ്സം ഒഴിവാക്കാൻ ബദൽ വഴികൾ സ്വീകരിക്കാൻ ബെംഗളൂരു ട്രാഫിക് പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group