Home Featured ബെംഗളൂരു:ഐ.പി.എൽ; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം.

ബെംഗളൂരു:ഐ.പി.എൽ; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം.

ബെംഗളൂരു: ശനിയാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐ.പി.എൽ. മത്സരം നടക്കുന്നതിനാൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. സിദ്ധലിംഗയ്യ സർക്കിളിൽനിന്ന് എം.ജി. റോഡ് ഭാഗത്തേക്കു പോകുന്ന കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും ചരക്കുവാഹനങ്ങളും റെസിഡൻസി റോഡ് വഴി തിരിച്ചുവിടും. ക്വീൻസ് റോഡിൽ ചരക്കുവാഹനങ്ങൾ അനുവദിക്കില്ല.

സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല; ചിക്ക്പേട്ടില്‍ ഗംഗാംബികെ പത്രിക നല്‍കി

ബംഗളൂരു: നഗരത്തിലെ ചിക്ക്പേട്ട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും മുമ്ബെ കോണ്‍ഗ്രസ് നേതാവ് ഗംഗാംബികെ മല്ലികാര്‍ജുന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.ബംഗളൂരു കോര്‍പറേഷന്‍ മുന്‍ മേയറാണ് ഗംഗാംബികെ.ഇതുവരെ 166 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് രണ്ടു ഘട്ടങ്ങളിലായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ചിക്ക്പേട്ട് അടക്കം 58 മണ്ഡലങ്ങളില്‍ ഇനിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്.

കോണ്‍ഗ്രസില്‍ ചിക്ക്പേട്ട് മണ്ഡലത്തിനായി ഗംഗാംബികെ മല്ലികാര്‍ജുനിന് പുറമെ, മുന്‍ എം.എല്‍.എ ആര്‍.വി. ദേവരാജ്, കെ.ജി.എഫ് ബാബു എന്നിവരും നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ചിക്ക്പേട്ട് മണ്ഡലം ഗംഗാംബികെക്ക് നല്‍കണമെന്ന് അഭ്യര്‍ഥിച്ച്‌ രാമലിംഗ റെഡ്ഡിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം നേതാക്കള്‍ എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ കണ്ടിരുന്നു.

ഗംഗാംബികയെ അനുകൂലിച്ച്‌ ലിംഗായത്ത് നേതാക്കളും ഖാര്‍ഗെയെ കണ്ടിരുന്നു. മുഹൂര്‍ത്തം കണക്കിലെടുത്താണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതെന്നാണ് ഗംഗാംബികെയുടെ പ്രതികരണം.

You may also like

error: Content is protected !!
Join Our WhatsApp Group