ബെംഗളൂരു: ബെംഗളൂരുവിലും സമീപജില്ലകളിലും ശക്തമായ വേനൽമഴ. ശനിയാഴ്ച വൈകീട്ടുപെയ്ത മഴയിൽ ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.രാമനഗരയിലുണ്ടായ വെള്ളക്കെട്ടിനെത്തുടർന്ന് ഏറെനേരം അതിവേഗപാതയിൽ ഗതാഗതക്കുരുക്കുണ്ടായി. ബെംഗളൂരുവിൽ റേസ്കോഴ്സ് റോഡ്, വസന്തനഗർ, നൃപതുംഗ റോഡ് എന്നിവിടങ്ങളിലാണ് ശക്തമായ മഴലഭിച്ചത്.
നൃപതുംഗ റോഡിൽ നിർത്തിയിട്ട കാറിനുമുകളിലും ബി.എം.ടി.സി. ബസിനുമുകളിലും മരം വീണു. ഏറെനേരം ഗതാഗതതടസ്സമുണ്ടായി. ബി.ബി.എം.പി. ജീവനക്കാരെത്തി മരം മുറിച്ചുനീക്കിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.മഴയ്ക്കൊപ്പം ആലിപ്പഴവർഷവുമുണ്ടായി. ബിഡദി, കെങ്കേരി, രാമനഗര, കുമ്പളഗോഡ് തുടങ്ങിയപ്രദേശങ്ങളിലാണ് വ്യാപകമായി ആലിപ്പഴം വീണത്.
വൈകീട്ട് അഞ്ചോടെ തുടങ്ങിയ മഴ മണിക്കൂറുകളോളം നീണ്ടു. ബെംഗളൂരു റൂറലിലെ വിവിധ പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു.അതേസമയം ഞായർ, തിങ്കൾ ദിവസങ്ങളിലും നഗരത്തിൽ വേനൽമഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
കുടുംബനാഥയ്ക്ക് പ്രതിമാസം 2000 രൂപ വേതനം, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര; 5 വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ കര്‍ണാടകാ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗ തീരുമാനം
കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ച് സിദ്ധരാമയ്യ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം.അഞ്ച് വാഗ്ദാനങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക. മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്കുന്ന ഗൃഹജ്യോതി പദ്ധതി, കുടുംബനാഥയ്ക്ക് മാസം 2000 രൂപ വീതം നല്കുന്ന ഗൃഹലക്ഷ്മി, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, തൊഴില്‍രഹിതരായ ബിരുദദാരികള്‍ക്ക് 3000 രൂപയും, ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും നല്കുന്ന യുവനിധി പദ്ധതി, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഓരോ വ്യക്തിക്കും മാസം തോറും പത്ത് കിലോ വീതം സൗജന്യ അരി ഉറപ്പാക്കുന്ന അന്നഭാഗ്യ എന്നീ പദ്ധതികളാണ് നടപ്പാക്കുക.
ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിന്റെ ശക്തമായ മുന്നേറ്റത്തിന് ഒരളവ് വരെ ഈ പ്രഖ്യാപനങ്ങള്‍ സഹായകരമായിരുന്നു.തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി വ്യക്തമാക്കിയതാണ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന കാര്യം. വാഗ്ദാനങ്ങള്‍ പാഴ്വാക്കായിരുന്നില്ലെന്ന് ഊട്ടിയുറപ്പിക്കുകയാണ് പുതിയ ക്യാബിനെറ്റ് തീരുമാനങ്ങള്‍