Home Featured ബെംഗളൂരു: ട്രാഫിക് പിഴ ഇളവ്;ഗതാഗത വകുപ്പിന്റെ പ്രഖ്യാപനത്തിന് മികച്ച പ്രതികരണം

ബെംഗളൂരു: ട്രാഫിക് പിഴ ഇളവ്;ഗതാഗത വകുപ്പിന്റെ പ്രഖ്യാപനത്തിന് മികച്ച പ്രതികരണം

ബെംഗളൂരു: ട്രാഫിക് പിഴ കുടിശികയിൽ 50 ശതമാനം ഇളവ് അനുവദിച്ച ഗതാഗത വകുപ്പിന്റെ പ്രഖ്യാപനത്തിനു മികച്ച പ്രതികരണം. ഇളവ് പ്രഖ്യാപിച്ച് 3 ദിവസം പിന്നിടുമ്പോൾ 22.32 കോടി രൂപയാണ് പിഴയിനത്തിൽ ലഭിച്ചത്. 7.4 ലക്ഷം കേസുകളാണ് തീർപ്പാക്കിയത്. ഈ മാസം 11 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ട്രാഫിക് പൊലീസിന്റെ സൈറ്റിലൂടെയും സ്റ്റേഷനുകളിലൂടെ നേരിട്ടും പേയ്ടിഎം ആപ് മുഖേനയും പിഴ അടയ്ക്കാം.

വിധി പറയാന്‍ ജഡ്ജി ഉപദേശം തേടിയത് ‘ചാറ്റ്ജി.പി.ടി’യോട്; വിമര്‍ശനവുമായി സഹപ്രവര്‍ത്തകര്‍

ടെക് ലോകത്തെ ഇപ്പോഴത്തെ ‘ഹോട് ടോപിക്’ ചാറ്റ്ജി.പി.ടിയാണ് (ChatGPT). ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അതിന്റെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന രൂപത്തില്‍ അനുഭവിക്കാന്‍ അവസരം നല്‍കുകയാണ് ഈ ടെക്നോളജി.ആര്‍ട്ടിഫിഷ്യല്‍ ഗവേഷണ കമ്ബനിയായ ഓപ്പണ്‍എഐ (OpenAI) അവതരിപ്പിച്ച ഒരു ചാറ്റ് ബോട്ടാണ് ചാറ്റ്ജി.പി.ടി. നവംബര്‍ 30-നാണ് കമ്ബനി ചാറ്റ്ജി.പി.ടിയുടെ ബീറ്റ വേര്‍ഷന്‍ അവതരിപ്പിച്ചത്. പൈഥണ്‍ കോഡുകള്‍ മുതല്‍ ഉപന്യാസങ്ങള്‍ വരെ എഴുതിത്തരുന്ന ചാറ്റ്ജി.പി.ടി, വൈറലാകാന്‍ കൂടുതല്‍ സമയമെടുത്തില്ല.

ഡിസംബര്‍ അഞ്ചിന് ഈ ചാറ്റ് ബോട്ട് ഉപയോഗിക്കുന്നവരുടെ എണ്ണം ഒരു മില്യണ്‍ കടന്നിരുന്നു. എന്നാലിപ്പോള്‍, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 10 കോടി ഉപയോക്താക്കളെ സ്വന്തമാക്കുന്ന പ്ലാറ്റ്ഫോമായി ചാറ്റ്ജി.പി.ടി മാറിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഗൂഗിളിനെയും ഫേസ്ബുക്കിനെയുമൊക്കെ അത് മറികടന്നിട്ടുണ്ട്.അതിനിടെ കൊളംബിയയിലെ ഒരു ജഡ്ജ് ഒരു കേസിന്റെ ഭാഗമായി ചാറ്റ്ജി.പി.ടിയുടെ സഹായം സ്വീകരിച്ചത് വലിയ വിവാദമായിരിക്കുകയാണ്. ഓട്ടിസം ബാധിച്ച ഒരു കുട്ടിയുടെ മെഡിക്കല്‍ അവകാശങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് എ.ഐ പ്രോഗ്രാം ചാറ്റ്ജിപിടി ഉപയോഗിച്ചതായി ജഡ്ജി സമ്മതിച്ചത്.

മാതാപിതാക്കള്‍ക്ക് പണമടയ്ക്കാന്‍ കഴിയാത്ത സാഹചര്യമുള്ളതിനാല്‍ ഓട്ടിസം ബാധിച്ച കുട്ടിയുടെ ഇന്‍ഷുറന്‍സ് അവന്റെ എല്ലാ ചികിത്സാ ചെലവുകളും വഹിക്കണമോ..? എന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതിനാണ് കരീബിയന്‍ നഗരമായ കാര്‍ട്ടജീനയിലെ ജഡ്ജിയായ ജുവാന്‍ മാനുവല്‍ പാഡിയ ചാറ്റ്ജി.പി.ടിയുടെ സഹായം തേടിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരം ഓട്ടിസം ബാധിച്ച എല്ലാ ബില്ലുകളും ഇന്‍ഷുറന്‍സ് കവര്‍ ചെയ്യണമെന്ന നിഗമനത്തല്‍ അദ്ദേഹം എത്തുകയും ചെയ്തു.

ജഡ്ജിയുടെ തീരുമാനം വിവാദമായിരുന്നില്ലെങ്കിലും, ചാറ്റ്ജി.പി.ടിയുമാള്ള അദ്ദേഹത്തിന്റെ സംഭാഷണങ്ങള്‍ വിധിയില്‍ ഉള്‍പ്പെടുത്തിയതോടെ അത്, വലിയ വിവാദമായി മാറി. ചികിത്സയ്ക്കുള്ള ഫീസ് അടയ്ക്കേണ്ടതില്‍ നിന്ന് ഓട്ടിസം ബാധിച്ച കുട്ടികളെ ഒഴിവാക്കിയിട്ടുണ്ടോ..? എന്നായിരുന്നു ജഡ്ജ് ചോദിച്ചത്. ‘അതെ, അത് ശരിയാണെന്നാ’ണ് ചാറ്റ്ജി.പി.ടി മറുപടി നല്‍കിയത്. ‘കൊളംബിയയിലെ നിയമങ്ങള്‍ അനുസരിച്ച്‌, ഓട്ടിസം ബാധിച്ചു കുട്ടികള്‍ അവരുടെ ചികിത്സയ്ക്കുള്ള ഫീസ് അടക്കേണ്ടതില്ലെന്നും’ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബോട്ട് മറുപടി പറഞ്ഞു.

2022 ലെ കൊളംബിയന്‍ നിയമം 2213 അനുസരിച്ചാണ് ജഡ്ജി ചാറ്റ്ജി.പി.ടി വിധി പറയാന്‍ നേരം ഉപയോഗിച്ചതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ആ നിയമപ്രകാരം ചില സന്ദര്‍ഭങ്ങളില്‍ വെര്‍ച്വല്‍ ടൂളുകള്‍ ഒരു കേസില്‍ ഉപയോഗിക്കാം. എങ്കിലും പാഡിയയുടെ സഹപ്രവര്‍ത്തകര്‍ തീരുമാനത്തെ എതിര്‍ത്ത് രംഗത്തുവന്നിട്ടുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group