Home Featured ബെംഗളൂരു:സബേർബൻ പാത നിർമാണം;നഗരത്തിൽ ഗതാഗത നിയന്ത്രണം വരുന്നു.

ബെംഗളൂരു:സബേർബൻ പാത നിർമാണം;നഗരത്തിൽ ഗതാഗത നിയന്ത്രണം വരുന്നു.

ബെംഗളൂരു∙ നമ്മ മെട്രോയ്ക്ക് പിന്നാലെ സബേർബൻ പാത നിർമാണത്തിനായും നഗര നിരത്തുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ബെന്നിഗനഹള്ളി–ചിക്കബാനവാര സബേർബൻ ഇടനാഴി സമാന്തരമായി കടന്നു പോകുന്ന കസ്തൂരി നഗർ, സേവാനഗർ, ബാനസവാടി, നാഗവാര, ഹെബ്ബാൾ, യശ്വന്ത്പുര, ജാലഹള്ളി, ചിക്കബാനവാര, ഹുസ്കൂർ, അംബേദ്കർ നഗർ എന്നിവിടങ്ങളിലാണ് നിയന്ത്രണം വരുന്നത്.

ഇവിടെ നിലവിലുള്ള റെയിൽപാതയ്ക്കും റോഡിനും ഇടയിലാണ് പാത നിർമാണം. റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു വരികയാണ്. ബിബിഎംപി, ട്രാഫിക് പൊലീസ് എന്നിവരുമായി സഹകരിച്ചാണ് നിയന്ത്രണം നടപ്പിലാക്കുന്നതെന്ന് കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനി (കെ റൈഡ്) അധികൃതർ അറിയിച്ചു. 24.8 കിലോമീറ്റർ ദൂരം വരുന്ന ബെന്നിഗനഹള്ളി–ചിക്കബാനവാര പാതയിലെ സ്റ്റേഷനുകളുടെ ടെൻഡർ നടപടി അവസാനഘട്ടത്തിലാണ്.

അംഗീകാരമുള്ള സ്‌കൂളിലേക്ക് മാറാന്‍ ഇനി ടിസി നിര്‍ബന്ധമില്ല; ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ നിന്ന് സംസ്ഥാന വകുപ്പിന്‍റെ അംഗീകാരമുള്ള സ്‌കൂളിലേക്ക് മാറാൻ ഇനി മുതല്‍ ട്രാന്‍സ്‌ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടിസി) നിര്‍ബന്ധമില്ല. ഒന്നു മുതല്‍ ഒമ്ബത് വരെ ക്ലാസുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് ടിസി ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കില്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ രണ്ടു മുതല്‍ എട്ട് വരെ ക്ലാസുകളില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രവേശനം നല്‍കാം.

വയസ് അടിസ്ഥാനത്തിലും ഒമ്ബത്, പത്ത് ക്ലാസുകളില്‍ വയസിന്‍റേയും ഒരു പ്രവേശന പരീക്ഷയുടേയും അടിസ്ഥാനത്തിലും പ്രവേശനം നല്‍കണമെന്നാണ് വിദ്യാഭാസ വകുപ്പ് ഉത്തരവ്. അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അണ്‍ എയ്‌ഡഡ് സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്‌ടറേയും വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. പുതിയ അധ്യായന വര്‍ഷം തുടങ്ങുമ്ബോള്‍ പൊതുവിദ്യാലയത്തിലേക്ക് വിദ്യാര്‍ഥികളെ കൂടുതല്‍ എത്തിക്കുന്നതിന് വേണ്ടിയാണ് പുതിയ ഉത്തരവ്.

വിവിധ പദ്ധതികളുo പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ഥികള്‍ക്കായി പൊതുവിദ്യാലയങ്ങളില്‍ ഒരുക്കുന്നുണ്ട്. ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നത്. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിര്‍വഹിക്കും.

വിദ്യാര്‍ഥികളെ അടുപ്പിക്കാന്‍: മുൻ വര്‍ഷങ്ങളിലേതുപോലെ പൊതുവിദ്യാലയത്തേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ എത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. കേന്ദ്ര നിര്‍ദേശം ഒഴിവാക്കി സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായപരിധി അഞ്ച് വയസ് തന്നെയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു.

പുതിയ അധ്യയന വര്‍ഷം ജൂണ്‍, സെപ്റ്റംബര്‍, ഒക്‌ടോബര്‍, ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ എന്നീ ആറു മാസങ്ങളിലെ മൂന്ന് ശനിയാഴ്‌ചകള്‍ പ്രവര്‍ത്തി ദിനം ആയിരിക്കും. കൂടാതെ ഓഗസ്‌റ്റ്, നവംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളില്‍ രണ്ട് ശനിയാഴ്‌ചകളും പ്രവര്‍ത്തി ദിനമാവും. അതേസമയം ജൂലൈയില്‍ മുഴുവൻ ശനിയാഴ്‌ചകളും പ്രവര്‍ത്തി ദിനവും ആയിരിക്കും. ഇങ്ങനെ 220 പ്രവൃത്തി ദിനം ഉറപ്പ് വരുത്താൻ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

You may also like

error: Content is protected !!
Join Our WhatsApp Group