Home Featured ബെംഗളുരു-മൈസൂരു ദേശീയപാത ഉദ്ഘാടനം : 12ന് മോദി എത്തും; നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളുരു-മൈസൂരു ദേശീയപാത ഉദ്ഘാടനം : 12ന് മോദി എത്തും; നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളുരു: ബെംഗളുരു-മൈസൂരു ദേശീയപാത ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 12ന് ഗതാഗത നിയന്ത്രണം. ദേശീയപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന മാർച്ച് 12ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ വാഹനങ്ങൾ സമാന്തര പാതയിലൂടെ തിരിച്ചുവിടും. എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും. ദേശീയപാത ഉദ്ഘാടനത്തിനു ശേഷം മണ്ഡ്യയിലെ മദ്ദൂരിലെ ഗജ്ജലഗെരെയിൽ നടക്കുന്ന പൊതു സമ്മേളനത്തിലും മോദി പങ്കെടുക്കുന്നുണ്ട്.മണ്ഡ്യയിൽ 1.5 കിലോമീറ്റർ റോഡ് ഷോ ഉണ്ടാകും.

നിയന്ത്രണം ഇങ്ങനെ:*മൈസൂരുവിൽ നിന്നും മണ്ഡ്യ വഴി ബെംഗളുരുവിലേക്ക് പോകുന്നവർ ബന്നൂർ-കിരുഗാവലു-മലവള്ളി-ഹലഗൂരു-കനകപുര വഴിയാണ് പോകേണ്ടത്.

*ബെംഗളുരുവിൽ നിന്നും മണ്ഡ വഴി മൈസൂരുവിലേക്ക് പോകുന്നവർ ചന്നപട്ടണ-ഹലഗൂരു-മലവള്ളി-കിലുഗാവലു-ബന്നൂർ വഴി പോകണം.

*മൈസൂരുവിൽ നിന്നും മണ്ഡ വഴി തുമകൂരുവിലേക്ക് പോകുന്നവർ ശ്രീരംഗപട്ടണ-പാണ്ഡവപുര-നാഗമംഗല-ബെല്ലൂർ ക്രോസ് വഴിയാണ് പോകേണ്ടത്.

*തുമകൂരുവിൽ നിന്നും മണ്ഡ്യ വഴി മൈസൂരുവിലേക്ക് പോകുന്നവർ ബെല്ലൂർ ക്രോസ്-നാഗമംഗല-പാണ്ഡവപുര-ശ്രീരംഹപട്ടണ വഴി പോകണം.

*കൊല്ലേഗലിൽ നിന്ന് മദ്ദൂർ വഴി എം എം ഹിൽസ് വഴി പോകുന്നവർ ബെംഗളൂരു-ചന്നപട്ടണ-ഹലഗൂരു-മലവള്ളി വഴിയാണ് പോകേണ്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group