100 അടി ജംക്ഷനും ആഞ്ജനേയ ജംക്ഷനും ഇടയിലുള്ള ഭാഗത്ത് ബിബിഎംപി വൈറ്റ് ടോപ്പിംഗ് ജോലികൾ ആരംഭിച്ചതിനാൽ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന ഓൾഡ് മദ്രാസ് റോഡിൽ ട്രാഫിക് പോലീസ് ഇനിപ്പറയുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു:
വൈറ്റ്ഫീൽഡ്, കെആർ പുരം, മഹാദേവപുര എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളെ പഴയ മദ്രാസ് റോഡിൽ 100 അടി ജംഗ്ഷനും ആഞ്ജനേയ ജംഗ്ഷനും ഇടയിൽ നിയന്ത്രിക്കും.
എല്ലാ ഹെവി വാഹനങ്ങളും കെഎസ്ആർടിസി, ബിഎംടിസി, സ്വകാര്യ ബസുകളും എൻജിഇഎഫ് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് സുരഞ്ജൻ ദാസ് റോഡിലേക്ക് പോയി ഓൾഡ് എയർപോർട്ട് റോഡിലൂടെ നഗരമധ്യത്തിലെത്തണം.
ലൈറ്റ് മോട്ടോർ വാഹനങ്ങൾ, ലൈറ്റ് ഗുഡ്സ് വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ എന്നിവ ഇന്ദിരാനഗറിൽ 80 അടി അല്ലെങ്കിൽ 100 അടി റോഡ് ജംഗ്ഷനിൽ ഇടത്തോട്ട് തിരിഞ്ഞ് സിഎംഎച്ച് റോഡ്, ബിഎം ശ്രീ ജംഗ്ഷൻ, ശാന്തി സാഗർ ജംഗ്ഷൻ, ആദർശ തിയേറ്റർ ജംഗ്ഷൻ, രാമയ്യ ജംഗ്ഷൻ വഴി സിറ്റി സെന്ററിലേക്ക് പോകണം
സ്വകാര്യ വിവരങ്ങളടക്കം നഷ്ടപ്പെട്ടേയ്ക്കാം, ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ ഇത് നിര്‍ബന്ധമായും അറിഞ്ഞിരിക്കുക
ഇന്റര്‍നെറ്റില്‍ എന്ത് കാര്യം തിരയണമെങ്കിലും ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്ന നിരവധി പേരാണുള്ളത്. മറ്റ് ബ്രൗസറുകളെ അപേക്ഷിച്ച് ഇടയ്ക്കിടെ ലഭിക്കുന്ന അപ്ഡേറ്റുകളും പൊതുവേ സുരക്ഷിതമാണെന്ന ധാരണയുമാണ് പലരുടെയും ഇഷ്ടപ്പെട്ട ബ്രൗസറായി ഗൂഗിള്‍ ക്രോമിനെ മാറ്റുന്നത്.ആഗോള ടെക് ഭീമനായ ഗൂഗിളിന്റെ കീഴിലുള്ള ബ്രൗസറാണെങ്കില്‍ തന്നെയും അശ്രദ്ധമായി ഉപയോഗിക്കുകയാണെങ്കില്‍ ക്രോമില്‍ നിന്നും നിങ്ങളുടെ സ്വകാര്യ വിവരങ്ങളടക്കം നഷ്ടപ്പെടാനുള്ള സാദ്ധ്യത നിലനില്‍ക്കുന്നുണ്ട്.
ഗൂഗിള്‍ ക്രോം ആണ് പ്രഥമ ബ്രൗസറായി ഉപയോഗിക്കുന്നതെങ്കിലും പലരും ചില ഫീച്ചറുകള്‍ പ്രത്യേകമായി ലഭിക്കുന്ന മറ്റു ചില ബ്രൗസറുകള്‍ ക്രോമില്‍ നിന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യാറുണ്ട്. കൂടാതെ അംഗീകൃതമായ രീതിയിലല്ലാതെ ഗെയിമുകള്‍, ഗാനങ്ങള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ക്രോം സുരക്ഷാ മുന്നറിയിപ്പ് നല്കിയാലും അത് അവഗണിച്ച് കൊണ്ട് വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുമുണ്ട്. ഇങ്ങനെയുള്ള ക്രോം ഉപയോക്താക്കളുടെ സിസ്റ്റത്തില്‍ ക്ളൗഡ് 9 എന്ന ബ്ളോറ്റ്നെറ്റിനെ കണ്ടെത്തിയതായാണ് വിവരം.
സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് വഴി ഈ ബ്ളോട്ട്നെറ്റ് നിങ്ങളുടെ കമ്ബ്യൂട്ടറുകളെ വലിയ രീതിയില്‍ തന്നെ ബാധിക്കാം.ബ്രൗസറില്‍ വരുന്ന അഡോബ് ഫ്ലാഷ് പ്ലെയര്‍ അപ്ഡേറ്റുകള് വ്യാജമാണ് എന്ന തരത്തിലുള്ള മെസേജുകള്‍ ചില വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചവര്‍ക്ക് ലഭിച്ചിരുന്നു. ഈ കെണിയില്‍ വിശ്വസിച്ച് നിര്ദേശാനുസൃതമായി ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുന്നവരുടെ സിസ്റ്റത്തില്‍ ക്ളൗഡ് 9 കടന്നു കയറും.
ബ്ളോട്ട്വെയര് നിങ്ങളുടെ സിസ്റ്റത്തില്‍ പ്രവേശിച്ചാല്‍ പാസ്വേഡുകള് നഷ്ടപ്പെടുകയും അനുവാദം നല്‍കാതെ തന്നെ പരസ്യങ്ങള്‍ പോപ്പ് അപ്പ് ചെയ്യപ്പെടുകയും ചെയ്യും. ഉപയോക്താവ് അറിയാതെ തന്നെ മറ്റൊരു സിസ്റ്റത്തില്‍ നിന്നും നിങ്ങളുടെ സിസ്റ്റത്തെ നിയന്ത്രിക്കാനും ബ്ളോട്ട്വെയറുകള് മുഖേനേ സാധിക്കും.ഔദ്യോഗിക വെബ്സൈറ്റുകളില്‍ നിന്ന് മാത്രം ബ്രൗസറുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി ബ്ളോട്ട്വെയറുകള് വഴിയുള്ള സുരക്ഷാ വീഴ്ച പരിഹരിക്കാന്‍ സാധിക്കും. കൂടാതെ സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളില്‍ പ്രവേശിക്കുന്നത് ഒഴിവാക്കുക. ബ്രൗസറുകള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യാനും ശ്രമിക്കുക.