ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ ഇന്ന് വൈകുന്നേരം 5 മണി മുതൽ 7 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ഓൾഡ് എയർപോർട്ട് റോഡ്, കെംബ്രിജ് ലൗട്ട്, എസ്സി സെന്റർ, ട്രിനിറ്റി സർക്കിൽ, എംജിറോഡ്, മണിപ്പാൽ സെന്റർ, ഡിക്കിൻസൺ റോഡ്, കബൺ റോഡ്, രാജ്ഭവൻ എന്നിവിടങ്ങളിൽ ആണ് നിയന്ത്രണം ഉണ്ടാവുകയെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
പ്രവീണിനെ റിഷാന പതിവായി മര്‍ദിച്ചിരുന്നു, കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണി; പ്രവീണിന്റെ കുടുംബം രംഗത്ത്
കടുത്ത സൈബര്‍ ആക്രമണവും വാര്‍ത്തകളുമാണ് മിസ്റ്റര്‍ കേരള ട്രാന്‍സ് മെന്‍ വിജയി ആയ പ്രവീണ്‍ നാഥിന്റെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍.പ്രവീണ്‍ നാഥിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പങ്കാളി റിഷാന ഐഷുവിതിരെ ആരോപണവുമായി പ്രവീണ്‍ നാഥിന്റെ കുടുംബം ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പ്രവീണിനെ റിഷാന ഐഷു പതിവായി മര്‍ദിച്ചിരുന്നുവെന്നും കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പ്രവീണ്‍ നാഥിന്റെ കുടുംബം ആരോപിക്കുന്നു.
സോഷ്യല്‍ ബുള്ളിയിംങ്ങിന്‍റെ പേരില്‍ അല്ല ആത്മഹത്യയെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും സഹോദരന്‍ പുഷ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.പ്രവീണ്‍ നാഥിന്റെ ആത്മഹത്യയില്‍ പരാതിയുമായി ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ രംഗത്തെത്തി. ഓണ്‍ലൈന്‍ മാധ്യമങ്ങളടക്കം മരണത്തിന് ഉത്തരവാദികളാണെന്ന് ആരോപിച്ച്, നിയമനടപടി ആവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.അതേസമയം പ്രവീണ്‍ നാഥിന്റെ മരണത്തില്‍ മനംനൊന്ത് റിഷാന ഐഷു പാറ്റ ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഐഷുവിനെ പ്രവേശിപ്പിച്ചിരിക്കുകയാണ്.കേരളത്തിലെ ആദ്യ ട്രാന്‍സ്മാന്‍ ബോഡി ബില്‍ഡറായ പ്രവീണ്‍ നാഥ് ഇന്നലെയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. തൃശ്ശൂരിലെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ പ്രവീണ്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നലെ രാവിലെ പൂങ്കുന്നത്തെ വീട്ടില്‍ എലിവിഷം കഴിച്ച് അവശനിലയിലാണ് പ്രവീണിനെ കണ്ടെത്തിയത്.
മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.ട്രാന്‍സ് വുമണ്‍ റിഷാന ഐഷുവാണ് പ്രവീണിന്‍റെ ഭാര്യ. കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ഇവര്‍ തമ്മില്‍ വേര്‍പിരിയുന്നു എന്ന രീതിയില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ശക്തമായ സൈബര്‍ ആക്രമണവും പ്രവീണ്‍ നേരിട്ടിരുന്നു. ഇത് പ്രവീണിനെ മാനസികമായി തളര്‍ത്തി. തങ്ങള്‍ക്കെതിരെ നടക്കുന്ന നുണ പ്രചാരണങ്ങളെ നിഷേധിച്ച് പ്രവീണ്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. സൈബര്‍ ആക്രമണത്തിന്‍റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് നിഗമനം.