ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗതനിയന്ത്രണം. ശനിയാഴ്ച രാവിലെ എട്ടുമുതൽ രണ്ടുവരെ നഗരത്തിലെ 34 റോഡുകളിലാണ് നിയന്ത്രണമുണ്ടാകുക. ഈ റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും സമാന്തര പാതകൾ ഗതാഗതത്തിന് ഉപയോഗിക്കണമെന്നും ബെംഗളൂരു ട്രാഫിക് പോലീസ് നിർദേശിച്ചു.
രാജ്ഭവൻ റോഡ്, രമണമഹർഷി റോഡ്, മെക്രി സർക്കിൾ, ജെ.പി. നഗർ ആർ.ബി.ഐ. ലേഔട്ട്, ജെ.പി. നഗർ റോസ് ഗാർഡൻ, സിർസി സർക്കിൾ, ജെ.ജെ. നഗർ, ബിന്നിമിൽ റോഡ്, ശാലിനി ഗ്രൗണ്ട് റോഡ്, സൗത്ത് എൻഡ് സർക്കിൾ, അർമുഗം സർക്കിൾ, ബുൾ ടെമ്പിൾ റോഡ്, രാമകൃഷ്ണശർമ റോഡ്, ഉമ തിയേറ്റർ റോഡ്, ടി.ആർ. മിൽ, ചാമരാജ്പേട്ട് മെയിൻ റോഡ്, ബെലക്കയി മണ്ഡി റോഡ്, കെ.പി. അഗ്രഹാര, മഗഡി മെയിൻ റോഡ്, ചോളരപാളയ, എം.സി. സർക്കിൾ, ചോർദ് റോഡ് വെസ്റ്റ്, ബി.ജി.എസ്. ഗ്രൗണ്ട് റോഡ്, ഹവനൂരു ജങ്ഷൻ, ബസവവേശ്വര നഗർ എയ്ത്ത് മെയിൻ റോഡ്, ബസവേശ്വര നഗർ ഫിഫ്റ്റീൻത് മെയിൻ റോഡ്, ശങ്കരമഠ് ജങ്ഷൻ, മോഡി ആശുപത്രി റോഡ്, നവരംഗ് ജംഗ്ഷൻ, എം.കെ.കെ. റോഡ്, മല്ലേശ്വരം സർക്കിൾ, സാംപിഗെ സർക്കിൾ, സാങ്കി റോഡ്, എം.സി. ലേ ഔട്ട് റോഡ് എന്നീ റോഡുകളിലാണ് ഗതാഗത നിയന്ത്രണമുണ്ടാകുക.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യാത്രക്കാർക്ക് പരമാവധി സൗകര്യങ്ങളൊരുക്കുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു.
കേരളത്തിൽ വന്ദേ ഭാരതിന്റെ ആദ്യ ആഴ്ചയിലെ വരുമാന കണക്കുകൾ പുറത്ത്
ആദ്യത്തെ ആറ് ദിവസംകൊണ്ട്മാത്രംവന്ദേഭാരത്ടിക്കറ്റിനത്തിൽ മാത്രം നേടിയത് 2.7 കോടി രൂപയാണ്.തിരുവനന്തപുരം:കേരളത്തിൽവന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ ആഴ്ചയിലെ വരുമാന കണക്കുകൾ പുറത്ത്. ആദ്യത്തെ ആറ് ദിവസം കൊണ്ട് മാത്രം വന്ദേഭാരത് ടിക്കറ്റിനത്തിൽ മാത്രം നേടിയത് 2.7 കോടി രൂപയാണ്. നിലവിൽ ആറ്ദിവസത്തെകണക്കുകൾ മാത്രമാണ് പുറത്തുവന്നത്.കാസർകോട്നിന്ന്തിരുവനന്തപുരത്തേക്കുള്ള സർവീസിനാണ്കൂടുതൽ വരുമാനമുള്ളത്.
ഈ ഒരൊറ്റ സർവീസിന് വേണ്ടിയാണ് ഏറ്റവും കൂടുതൽ പേർ ബുക്ക് ചെയ്ത്ടിക്കറ്റ്എടുത്തത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിലൂടെ മാത്രം വന്ദേഭാരതിന് ലഭിച്ചത് 1.17കോടിരൂപയോളമാണ്. ഏപ്രിൽ 28 മുതൽ മെയ്3വരെയുള്ളകണക്കുകളാണ്പുറത്തുവന്നത്.