
ബെംഗളൂരു കോൺഗ്രസിന്റെ മേക്കേദാട്ടു പദയാത്രയെ തുടർന്ന് രണ്ടാം ദിനവും നഗരം ഗതാഗ തക്കുരുക്കിൽ വലഞ്ഞു. രാവിലെ ബിടിഎം ലേഔട്ട് നിയോജകമ ണ്ഡലത്തിലെ ജയദേവയിൽ നി ന്ന് പദയാത്ര ആരംഭിച്ചതോടെ ബെന്നാർഘട്ടെ റോഡ് മഡിവാള, താവരക്കര, അടുഗോഡി, കോറമംഗല മേഖലകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഇടറോഡുകളിലൂടെയുള്ള ഗതാഗതം തടഞ്ഞതോടെ ഇലക്ട്രോണിക് സിറ്റി മുതൽ വാഹനഗതാഗതം നിശ്ചലമായി. കുരു ക്ക് മുൻകൂട്ടി കണ്ട് ബദൽ പാതകൾ ട്രാഫിക് പൊലീസ് നിശ്ചയിച്ചിരുന്നെങ്കിലും വൺവേ തെറ്റി ച്ച് വാഹനങ്ങൾ കടന്നുകയറിയ തോടെ അവിടെയും വാഹനങ്ങ ളുടെ നീണ്ടനിരയായി.
ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നും ജലക്ഷാമം പരിഹരിക്കാനാ യി ദയവായി ഇത്തരം പ്രശ്ന ങ്ങൾ സഹിക്കണമെന്നും പിസി സി അധ്യക്ഷൻ ഡി.കെ.ശിവകു മാർ കഴിഞ്ഞദിവസം പറഞ്ഞിരു.ശാന്തിഗനഗർ മണ്ഡലത്തിലെ വിവേക്നഗർ, ഓസ്റ്റിൻ ടൗൺ, ട്രിനിറ്റി സർക്കിൾ, അൾസൂർ, ജയമഹൽ റോഡ് വഴിയാണ് പാലസ് ഗ്രൗണ്ടിൽ എത്തിയത്.
ഇന്ന് പാലസ് ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന റാലി ബസവന ഗുഡി നാഷനൽ കോളജ് ഗ്രൗ ണ്ടിൽ സമാപിക്കും. ഗതാഗതക്കു രുക്ക് ഒഴിവാക്കാൻ പ്രവർത്തകരോട് മെട്രോ ട്രെയിനിൽ ബസവ നഗുഡിയിലെത്താൻ ശിവകുമാർ നിർദേശിച്ചിട്ടുണ്ട്. പദയാത്ര സമാപനം ശക്തിപ്രകടനം കൂടിയാക്കാനാണു കോൺഗ്രസിന്റെ തീ രുമാനം.
അതേസമയം, ജനജീവിതം ദുസഹമാക്കി പദയാത്ര നടത്തുന്നത് അനാവശ്യമാണെന്നും ഫ്രീഡം പാർക്കിൽ പ്രതിഷേധ പ്രകടനം നടത്താമായിരുന്നെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. മേക്കേദാട്ടു പദ്ധതി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്നും അദ്ദേഹം ആവർത്തിച്ചു