താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം നിലവില്‍ വന്നു.കോഴിക്കോട് വയനാട് ജില്ലകളെയും കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേ കടന്നു പോകുന്ന താമരശ്ശേരി ചുരത്തില്‍ പൊതു അവധി ദിനങ്ങളില്‍ തിരക്കേറാനും പല ഇടങ്ങളിലും വീതികുറഞ്ഞതുമായ ചുരം റോഡില്‍ അപകടങ്ങളും ഗതാഗത കുരുക്കുകളും ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് ജില്ലാ കലക്ടര്‍ എ ഗീത ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചത്.
ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ഗതാഗത കുരുക്കും അപകടങ്ങളും ഒഴിവാക്കാനും യാത്രകള്‍ സുഗമമാക്കാനുമായി ദുരന്ത നിവാരണ നിയമം 2005 ലെ 26,30,34,71 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്ന് കലക്ടര്‍ അറിയിച്ചു.ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധി ദിവസങ്ങളിലും രണ്ടാം ശനിയോട് ചേര്‍ന്ന് വരുന്ന വെള്ളിയാഴ്ചകളിലും വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ഈ സമയങ്ങളില്‍ ആറു ചക്രത്തില്‍ കൂടുതലുള്ള ടിപ്പറുകള്‍, പത്ത് ചക്രത്തില്‍ കൂടുതലുള്ള മറ്റ് ചരക്ക് വാഹനങ്ങള്‍, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍, ഓവര്‍ ഡൈമെന്‍ഷനല്‍ ട്രക്ക് എന്നിവയ്ക്ക് ചുരത്തിലൂടെയുള്ള പ്രവേശനം അനുവദിക്കില്ല. തിങ്കളാഴ്ച്ചകളില്‍ രാവിലെ ആറ് മുതല്‍ ഒമ്ബത് മണി വരെയും ചുരത്തില്‍ നിയന്ത്രണമുണ്ടാകും.ചുരത്തിലുണ്ടാകുന്ന അപകടങ്ങള്‍, വാഹന തകരാറുകള്‍ എന്നിവ അടിയന്തിരമായി പരിഹരിച്ചു ഗതാഗതം പുനഃസ്ഥാപിക്കാനായി വാഹന അറ്റകുറ്റപ്പണി വിദഗ്ധരെയും അടിയന്തിര ഉപകരണങ്ങളുടെ ഓപ്പറേറ്റര്‍മാരെയും ഉള്‍പ്പെടുത്തി എമര്‍ജന്‍സി സെന്റര്‍ സംവിധാനവും ഏര്‍പ്പെടുത്തും.
ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ചുരത്തില്‍ വാഹനങ്ങളെ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ചുരത്തിലെ എല്ലാ കടകളും സ്ഥാപനങ്ങളും അവരുടെ അമ്ബത് മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ മാലിന്യവും സ്വയം നീക്കം ചെയ്യണം. അല്ലാത്തപക്ഷം പോലീസും പഞ്ചായത്തും ബന്ധപ്പെട്ട സ്ഥാപന ഉടമകളില്‍ നിന്നും പിഴ ഈടാക്കും.
പ്രണയിച്ചു വിവാഹം കഴിച്ച കര്‍ണാടക സ്വദേശിനിയെ ബന്ധുക്കള്‍ ആലപ്പുഴയിലെത്തി വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയി
ആലപ്പുഴ: ഹരിപ്പാട് ഭര്‍തൃവീട് ആക്രമിച്ച് ഒരു സംഘം ആളുകള്‍ കര്‍ണാടക സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി.യുവതിയുടെ ബന്ധുക്കളാണ് വീട് ആക്രമിച്ചു വരനെയും ബന്ധുക്കളെയും മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഹരിപ്പാട് കാര്‍ത്തികപ്പള്ളി പന്ത്രണ്ടാം വാര്‍ഡിലെ അഖില്‍ ഭവനത്തില്‍ അനില്‍കുമാറിന്റെ മകന് അഖില്‍(22) വിവാഹം കഴിച്ച ന്യൂ ഹൊറൈസണ്‍ കോളേജ് വിദ്യാര്‍ഥിനി ബംഗളൂരു കസ്തൂരി നഗര്‍ പി കൃഷ്ണയുടെ മകള്‍ വിദ്യശ്രീ (18)യെയാണ് ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയിരിക്കുന്നത്.പ്ലസ് ടു വിദ്യാര്‍ഥിനിയായ വിദ്യശ്രീയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടതായിരുന്നു അഖില്‍.
പിന്നീട് ഇരുവരും പ്രണയത്തിലാകുകയും പെണ്‍കുട്ടി വീടുവിട്ട് അഖിലിനൊപ്പം ഇറങ്ങിവരുകയുമാണ് ഉണ്ടായത്. പെണ്‍കുട്ടി മാര്‍ച്ച് 29ന് അഖിലിനൊപ്പം മഹാദേവികാട് എത്തി. തുടര്‍ന്ന്, 30ന് നാട്ടിലെ ക്ഷേത്രത്തില്‍ ഇരുവരും വിവാഹം കഴിച്ചു.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിവരമറിഞ്ഞ് കേരളത്തിലെത്തി തൃക്കുന്നപ്പുഴ പൊലീസില്‍ പരാതി നല്കി. പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തി.
എന്നാല്‍ യുവതിയുടെ ഇഷ്ടപ്രകാരം പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയെ യുവാവിനൊപ്പം വിട്ടു. പെണ്‍കുട്ടിയുടെ ബന്ധുക്കളും അഖിലിന്റെ വീട്ടിലെത്തിയശേഷമാണ് അപ്പോള്‍ മടങ്ങിയത്. ഇതിനുശേഷമാണ് തട്ടിക്കൊണ്ടുപോകല്‍ അരങ്ങേറുന്നത്.പുലര്‍ച്ചെ അഖിലിന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ യുവതിയുടെ ബന്ധുക്കള്‍ ബലംപ്രയോഗിച്ച് യുവതിയെ കടത്തിക്കൊണ്ടു പോവുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ മൂന്നു വാഹനങ്ങളില്‍ മാരകായുധങ്ങളുമായെത്തിയവരാണ് ആക്രമണം നടത്തിയത്.
അടുക്കള വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറിയ സംഘം പെണ്‍കുട്ടിയെ ബലമായി പിടിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു. തടയാന്‍ശ്രമിച്ചവരെ ആക്രമിച്ച് മാരകായുധം കാട്ടി വധഭീഷണി മുഴക്കി പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയി. തടയാന്‍ ശ്രമിച്ച അഖില്‍, അച്ഛന് അനില്‍കുമാര്‍(45), അമ്മ ബിന്ദു (40), ബിന്ദുവിന്റെ അമ്മ കൊച്ചുകുഞ്ഞ് (65) എന്നിവരെ മര്‍ദ്ദിക്കുകയും ചെയ്തു. ഇവര്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.തട്ടിക്കൊണ്ടു പോകല്‍ സംഭവത്തെ തുടര്‍ന്ന് തൃക്കുന്നപ്പുഴ പൊലീസ് ബംഗളൂരുവിലേക്ക് പുറപ്പെട്ടുണ്ട്.
തൃക്കുന്നപ്പുഴ എസ്ഐ രതീഷ് ബാബു, സിപിഒമാരായ ശ്യാം, വിഷ്ണു, വൈശാഖ്, ആതിര എന്നിവരടങ്ങുന്ന സംഘമാണ് ബംഗളുരുവിലേക്ക് പോയിരിക്കുന്നത്. കായംകുളം പുനലൂര്‍ ചെങ്കോട്ടവഴി തമിഴ്നാട്ടിലൂടെയാണ് സംഘം നവവധുവിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പോലീസ് പറയുന്നത്.