ഡിസംബർ 22 ന് രാത്രി 11 മണി മുതൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ. ഇൻഡസ്ട്രിയൽ ഫിൽട്ടർ ഇന്റർ ചേംബർ വഹിക്കുന്ന എച്ച് ജിബി ഗൂൺസ് ട്രക്കുകൾ താമരശ്ശേരി ചുരം വഴി പോകുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
കര്‍ണാടകയിലെ നഞ്ചങ്കോടുള്ള ബിസ്കറ്റ് ഫാക്ടറിയിലേക്കുള്ള മെഷീനുകളുമായി എത്തിയ ട്രെയ്ലറുകളാണ് യാത്രക്ക് പുറപ്പെടുന്നത്. 16 അടിയോളം വീതിയിലും ഇരുപത് അടിയോളം ഉയരത്തിലുമുള്ള മെഷീനുകളാണ് ലോറിയിലുള്ളത്.
ചുരം കയറിയാൽ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്നതിനാലാണ് നേരത്തെ അനുമതി നല്‍കാതിരുന്നത്. പന്ത്രണ്ടോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന ട്രെയ്ലറുകള് രണ്ടര മാസത്തോളമായി താമരശ്ശേരി ചുരത്തില്‍ കുടുങ്ങി കിടക്കുകയാണ്. അടിവാരം പൊലീസ് ഔട്ട് പോസ്റ്റിന് സമീപത്തായി ദേശീയപാതയോരത്താണ് ലോറികള്‍ നിലവില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.
ട്രക്കുകൾ വയനാട് ചുരം വഴി കർണാടകയിലെ നഞ്ചൻകോടേക്ക് കടക്കാൻ അനുമതി നൽകിയതിനാൽ ഡിസംബർ 22 ന് രാത്രി 11 മണി മുതൽ അടിവാരം മുതൽ ചുരം വഴി വയനാട് ജില്ലയിലേക്കും തിരിച്ചും മറ്റു വാഹനങ്ങൾക്ക് കർശന നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു.പൊതുജനങ്ങൾ പ്രസ്തുത സമയം ഇതുവഴിയുള്ള യാത്രയ്ക്ക് ബദൽ മാർഗം സ്വീകരിക്കേണ്ടതാണെന്നും കളക്ടർ അറിയിച്ചു.
ഡോക്ടര്‍മാരുടെ കുറിപ്പടി ഇനി ഗൂഗ്ള്‍ വായിച്ചു തരും
വാഷിങ്ടണ്‍: ഡോക്ടര്‍മാരുടെ കുറിപ്പടി വായിക്കാനാകുന്നില്ലെന്ന പരാതിക്ക് പരിഹാരവുമായി ഗൂഗ്ള്‍. ഡോക്ടര്‍മാര്‍ എഴുതുന്ന ഏത് മോശം കുറിപ്പടിയും വായിക്കാന്‍ ഗൂഗ്ള്‍ ലെന്‍സില്‍ സംവിധാനം വരുന്നു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിങ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കൈയക്ഷര കുറിപ്പുകളില്‍നിന്ന് മരുന്ന് തിരിച്ചറിയാനാണ് ഗൂഗ്ള്‍ ആളുകളെ സഹായിക്കുക. കമ്ബനിയുടെ ഇന്ത്യന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന ‘ഗൂഗ്ള്‍ ഫോര്‍ ഇന്ത്യ 2022’ വാര്‍ഷിക സമ്മേളനത്തിലാണ് ഇതടക്കം വിവരങ്ങള്‍ പുറത്തുവിട്ടത്.
പദ്ധതിയില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഗൂഗ്ള്‍ ഇന്ത്യ റിസര്‍ച് ഡയറക്ടര്‍ മനീഷ് ഗുപ്ത പറഞ്ഞു. എന്നാല്‍, ഉപയോക്താക്കള്‍ക്ക് എപ്പോള്‍ ലഭ്യമാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ വസ്തുക്കള്‍, മൃഗങ്ങള്‍, ചെടികള്‍ അടക്കമുള്ളവ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഗൂഗ്ള്‍ ലെന്‍സിനെ അക്ഷരങ്ങള്‍ തിരിച്ചറിയാന്‍ ശേഷിയുള്ളതാക്കി മാറ്റുകയാണിവിടെ.
വെബ് പേജുകള്‍ മാതൃഭാഷയില്‍ വായിക്കാനുള്ള സൗകര്യം, ശബ്ദ തിരയല്‍ അടക്കം ഗൂഗ്ള്‍-പേയില്‍ പുതിയ സുരക്ഷ മുന്നറിയിപ്പുകള്‍, സര്‍ക്കാറിന്റെ ഡിജിലോക്കറിലെ ഫയലുകള്‍ ‘ഫയല്‍സ് ബൈ ഗൂഗ്ള്‍’ ആപ്പില്‍, ഓണ്‍ലൈന്‍ വിഡിയോ കോഴ്സുകള്‍ക്കായി യൂട്യൂബ് കോഴ്സ്, യൂട്യൂബ് വിഡിയോക്കുള്ളില്‍ തിരയല്‍ സൗകര്യം എന്നിവയാണ് മറ്റു പദ്ധതികള്‍.