ബെംഗളൂരു: കാപ്പിപ്പൊടിയിൽ മായം കലർത്തി വിൽപന നടത്തിയതിന് വ്യാപാരിക്കു 6 മാസം തടവും 1000 രൂപ പിഴയും വിധിച്ച കീഴ്ക്കോടതി വിധി ഹൈക്കോടതി വിധിച്ചു.ഹാസൻ സകലേശ്പുര സെലക്ട് കോഫി വർക്സ് ഉടമ സയദ് അഹമദ് 14 വർഷം മുൻപ് വിറ്റ 60 രൂപ വില യുള്ള 600 ഗ്രാം കാപ്പിപ്പൊടിയുമായി ബന്ധപ്പെട്ട കേസാണിത്.
45 ദിവസത്തിനകം വിചാരണ കോടതിയിൽ ഹാജരാകാനും ജസ്റ്റിസ് എച്ച്.ബി പ്രഭാകര ശാസ്ത്രി ഉത്തരവിട്ടു. മായം ചേർക്കൽ നിരോധന നിയമ പ്രകാരമുള്ള കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തി 2016ലാണ് വിചാരണ ക്കോടതി ശിക്ഷ വിധിച്ചത്. 2018 മാർ ച്ചിൽ സെഷൻസ് കോടതി ഇതു ശരി വച്ചു. ഇതാണ് നിലവിൽ ഹൈക്കോടതിയും ശരിവച്ചത്. 2008 ജൂൺ 20നാണ് കേസിന് ആസ്പദമായ സംഭവം.
കാറില്‍ സൗജന്യയാത്ര വാഗ്ദാനം ചെയ്ത് കയറ്റി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 62കാരന്‍ അറസ്റ്റില്‍
കാസര്‍ഗോഡ്: കാറില്‍ സൗജന്യയാത്ര വാഗ്ദാനം ചെയ്ത് കയറ്റിയ സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. കേസില്‍അറുപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച വൈകീട്ട് കാസര്‍ഗോഡ് പെരിയയിലാണ് സംഭവം.
പെരിയ സ്വദേശി രാമചന്ദ്രന്‍ നായരെ (62) ആണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പരിഭ്രാന്തിയിലായ 23കാരി ഓടുന്ന കാറില്‍നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയെയാണ് കാറില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെരിയ കേന്ദ്രസര്‍വകലാശാലയ്ക്ക് സമീപമുള്ള കുടുംബശ്രീ ഹോട്ടലില്‍ ചായ കുടിക്കുകയായിരുന്നു യുവതി. ഇതിനിടെ സൗഹൃദം നടിച്ച് അടുത്തുകൂടിയ രാമചന്ദ്രന്‍ നായര്‍ സൗജന്യമായി കൊണ്ടുപോകാമെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കയറ്റി.
ഓടിക്കൊണ്ടിരുന്ന കാറില്‍ വെച്ച് രാമചന്ദ്രന്‍ നായര്‍ യുവതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. ഇതോടെ പരിഭ്രമിച്ച യുവതി ഭയന്ന് നിലവിളിച്ചുകൊണ്ട്, ഓടുന്ന കാറില്‍ നിന്നും പുറത്തേക്ക് ചാടി. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാരും വിദ്യാര്‍ഥികളും വാഹനം തടഞ്ഞ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.