ബെംഗളൂരു ഓട്ടോറിക്ഷ നിരക്ക് ഉയർത്തണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകളുടെ സമരം 9ന്. സിഐടിയു നിയന്ത്രണത്തിലുള്ള ഓട്ടോ ഡ്രൈവേസ് യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. എൽപിജി നിരക്ക് ലീറ്ററിന് 66 രൂപയിലെത്തിയിട്ടും നിരക്ക് ഉയർത്താൻ ഗതാഗതവകുപ്പ് തയാറായിട്ടില്ലെന്ന് ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി സി.എൻ.ശ്രീനിവാസ് പറഞ്ഞു.
മിനിമം നിരക്ക് 2 കിലോമീറ്ററിന് 30 രൂപയും തുടർന്നുള്ള കിലോമീറ്റർ നിരക്ക് 16 രൂപയായും ഉയർത്തണമെന്നാണു യൂണിയനുകളുടെ ആവശ്യം.ഗതാഗത മന്ത്രി ശ്രീരാമലുവുമായി 2 മാസം മുൻപ് ചർച്ച നടത്തിയെങ്കിലും ഫയൽ മുഖ്യമന്ത്രിയുടെ അന്തിമ അനുമതിക്കായി അയച്ചെന്നാണ് പറയുന്നത്. നിരക്ക് വർധിപ്പിക്കാതെ ഇനി പിടിച്ചു നിൽക്കാനാവില്ലെന്നും ശ്രീനിവാസ് പറഞ്ഞു.