ബെംഗളൂരു: വിദേശവനിതയെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉസ്ബെക്കിസ്താൻ സ്വദേശിയായ സെറീന(37)യെയാണ് ബെംഗളൂരു ശേഷാദ്രിപുരത്തെ ജഗദീഷ് ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടത്.ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് ഹോട്ടൽമുറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഹോട്ടൽ കെട്ടിടത്തിലെ രണ്ടാംനിലയിലെ മുറിയിലാണ് യുവതി താമസിച്ചിരുന്നത്. യുവതിയെ പുറത്തുകാണാത്തതിനാൽ ജീവനക്കാർ വിളിച്ചുനോക്കിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. മറ്റൊരു താക്കോൽ ഉപയോഗിച്ച് മുറി തുറന്നുനോക്കിയതോടെയാണ് മൃതദേഹം കണ്ടത്. തുടർന്ന് ഹോട്ടൽ ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
നാലുദിവസം മുമ്പാണ് സെറീന ടൂറിസ്റ്റ് വിസയിൽ ബെംഗളൂരുവിലെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കരുതുന്നത്. സെറീനയെ കാണാനായി ഹോട്ടലിൽ ആരെങ്കിലും എത്തിയിരുന്നോ എന്നതുസംബന്ധിച്ച് പോലീസ് അന്വേഷണംനടത്തിവരികയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും രജിസ്റ്ററും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കാലാവധികഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നതെങ്കില്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസാകണമെന്ന് ഹൈക്കോടതി
കാലാവധികഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നതെങ്കില്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസാകണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് മുന്‍പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ചോദ്യംചെയ്ത് എറണാകുളം സ്വദേശി സെബാസ്റ്റ്യന്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ഉത്തരവ്.2019-ലെ സര്‍ക്കുലര്‍ പ്രകാരം ലൈസന്‍സ് കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നവര്‍ ഡ്രൈവിങ് ടെസ്റ്റടക്കമുള്ള റോഡ് ടെസ്റ്റ് വീണ്ടും പാസാകണമെന്ന് പറയുന്നുണ്ട്. എന്നാല്‍ ഡ്രൈവിങ് ലൈസന്‍സ് കാലാവധി കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനുള്ളില്‍ പുതുക്കാനായി അപേക്ഷ നല്‍കിയാല്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടതില്ലെന്നാണ് മോട്ടോര്‍ വെഹിക്കിള്‍ നിയമത്തില്‍ പറയുന്നതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം