മൈസൂരു: കെആർഎസ് അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം പുറത്തേയ്ക്ക് ഒഴുക്കുന്നതോടെ കാവേരി നദീതീരങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു.75000-1.50 ലക്ഷം ഘന അടി ജലമാണ് അണക്കെട്ടിൽ നിന്ന് പുറത്തേയ്ക്ക് ഒഴുക്കുന്നത്.
ശ്രീരംഗപട്ടണയിലെ രംഗനത്തിട്ടു പക്ഷിസങ്കേതം, യെഡമുറി, ബാലാമുറി, കരേകും, സംഗമ, ഗോസായി ഘട്ട്, മഹാദേവപുര, വെല്ലസ്ലി പാലം എന്നിവിടങ്ങളിലേക്ക് സന്ദർശകരെ അനുവദിക്കില്ലെന്ന് തഹസിൽദാർ എൻ.ശ്വേത പറഞ്ഞു.
വെല്ലസ്ലി പാലത്തേയ്ക്കുള്ള പ്രവേശനകവാടം മതിൽ കെട്ടി പൂർണമായി അടച്ചു.ഗഗനചുക്കി, ഭാരാചുക്കി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനവും നിരോധിച്ചതായി മണ്ഡ്യ കലക്ടർ എസ്.അശ്വതി പറഞ്ഞു.
അൻഷി ചുരം പാത അടച്ചു
ബെളഗാവിൽ മണ്ണിടിച്ചിലിനെ തുടർ lന്ന് ധാർവാഡ്, ബെളഗാവി, ഉത്തര കന്നഡ ജില്ലകളെ ബന്ധിപ്പിക്കുന്ന അൻഷി ചുരം പാത അടച്ചു. പാറക്കെട്ടുകൾ ഇടിഞ്ഞു വീണതോടെ lയാണു റോഡ് അപകടാവസ്ഥയിലായത്. കാർവാറിലേക്കുള്ള വാഹനങ്ങൾ യെല്ലാപുര, അങ്കോള വഴി തിരിച്ചുവിട്ടു.
ഒഴുക്കിൽപെട്ട് കാണാതായി
കെആർഎസ് അണക്കെട്ടിനു സമീപം കാവേരിനദിയിൽ ഒഴുക്കിൽ പെട്ട് ബെംഗളൂരു സ്വദേശിയെ കാണാതായി. യെലഹങ്ക സ്വദേശി അശോക് (27) നെയാണ് കാണാതായത്. കുടുംബസമേതം നദിക്കരയിൽ നിൽക്കുമ്പോൾ കാൽതെറ്റി വീഴുകയായിരുന്നു.