ബംഗളൂരു: ചിക്കമകളൂരുവിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഡിസംബര്‍ 22 മുതല്‍ 27 വരെ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി ജില്ല ഭരണകൂടം അറിയിച്ചു.മുല്ലയാന ഗിരി, സീതാലായന ഗിരി, മാണിക്യധാര, ഗളികരെ, ചന്ദ്രദ്രോണ പര്‍വത എന്നിവിടങ്ങളിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ദത്ത ജയന്തി ആഘോഷം നടക്കുന്നതിനാലാണ് നിയന്ത്രണമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.ഈ ദിവസങ്ങളില്‍ വിനോദസഞ്ചാരികളുടെ വാഹനങ്ങളും ഭക്തരുടെ വാഹനങ്ങളും എത്തുമ്ബോള്‍ മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന വിലയിരുത്തലിലാണ് സന്ദര്‍ശകരെ വിലക്കാൻ കാരണം.
എന്നാല്‍, ക്രിസ്മസ് അവധിക്കാലത്ത് വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്ന മേഖലയില്‍ ദത്ത ജയന്തിയുടെ പേരില്‍ സന്ദര്‍ശകരെ തടയുന്നതിനോട് സഞ്ചാരികള്‍ സമൂഹമാധ്യമങ്ങളില്‍ എതിര്‍പ്പ് രേഖപ്പെടുത്തി.ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന മലനിരകളിലൊന്നായ മുല്ലയാന ഗിരിയില്‍ ഏറ്റവും ഭംഗിയുള്ള കാലാവസ്ഥ ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് രൂപപ്പെടുക.
അവധിക്കാലത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക് നടപ്പാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സഞ്ചാരികള്‍ ചൂണ്ടിക്കാട്ടി. ഡിസംബര്‍ 24 മുതല്‍ 26 വരെയാണ് ദത്ത ജയന്തി ആഘോഷം ബാബ ബുധൻഗിരിയില്‍ അരങ്ങേറുന്നത്. 20,000 ത്തോളം ഭക്തര്‍ ചടങ്ങിനെത്തുമെന്നാണ് ചിക്കമകളൂരു ജില്ല ഭരണകൂടം പ്രതീക്ഷിക്കുന്നത്.
പുകവലി തലച്ചോറിനെ ദോഷകരമായി ബാധിക്കും; പഠന റിപ്പോര്‍ട്ട്
പുകവലിക്ക് ദൂഷ്യ ഫലങ്ങള്‍ ഏറെയാണ്. കരളിനെയും ഹൃദയത്തെയും മാത്രമല്ല തലച്ചോറിനെയും പുകവലി ദോഷകരമായി ബാധിക്കുമെന്ന് പുതിയ പഠന റിപ്പോര്‍ട്.വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ആണ് ഈക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പഠനത്തില്‍ പുകവലിക്കുന്നതിന് അനുസരിച്ച് തലച്ചോര്‍ ചുരുങ്ങുമെന്നാണ് പറയുന്നത്. പ്രായമാകുമ്ബോള്‍ തലച്ചോര്‍ സ്വാഭാവികമായും ചുരുങ്ങും എന്നാല്‍ പുകവലിക്കുന്നതിലൂടെ ചെറുപ്പത്തില്‍ തന്നെ മസ്തിഷ്കം ചുരുങ്ങാൻ കാരണമാകും എന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ മറവി രോഗം തുടങ്ങിയ വാര്‍ധക്യവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ വളരെ ചെറുപ്പത്തില്‍ വരാനുള്ള സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു.
ബയോലജിക്കല്‍ സൈക്കാട്രി; ഗ്ലോബല്‍ ഓപ്പണ്‍ സയൻസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പുകവലിയെ തുടര്‍ന്ന് മസ്തിഷ്കം ചുരുങ്ങുന്നത് വീണ്ടെടുക്കാൻ കഴിയുന്ന ഒന്നല്ലയെന്നും ഗവേഷകര്‍ പറയുന്നു. എത്രയും പെട്ടന്ന് പുകവലി ഉപേക്ഷിക്കുന്നതിലൂടെ കൂടുതല്‍ മോശാവസ്ഥ ഒഴിവാക്കാം എന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.ജീനുകളും തലച്ചോറും പുകവലിയും തമ്മിലുള്ള ബന്ധം പഠനത്തില്‍ പറയുന്നുണ്ട്. യുകെയിലെ ബയോബാങ്കില്‍ നിന്നുള്ള 32,094 ആളുകളുടെ തലച്ചോറിന്റെ അളവ്, പുകവലി ശീലമുള്ളവര്‍, ജനിതക പുകവലി സാധ്യത എന്നിവയെക്കുറിച്ചുള്ള ഡാറ്റ ടീം മൊത്തത്തില്‍ വികലനം ചെയ്തു.
ഇതിലൂടെ ഓരോ ജോഡി ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. ഒരു വ്യക്തി പ്രതിദിനം പുകവലിക്കുന്നതിന് അനുസരിച്ച് അയാളുടെ തലച്ചോര്‍ ചുരുങ്ങുന്നതായും പഠനത്തിലൂടെ കണ്ടെത്തിയതായി ഗവേഷകര്‍ വ്യക്തമാക്കുന്നു. കൂടാതെ പുകവലി ഉപേക്ഷിക്കുന്നതു കൊണ്ട് തലച്ചോറിന്റെ വലിപ്പം വീണ്ടെടുക്കാൻ ആകില്ലെന്നും ഗവേഷകര്‍ പറയുന്നു.