ന്യൂയോര്‍ക്ക്: ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് ലോകം. നംവബര്‍ 19ന് നടക്കുന്ന ചന്ദ്രഗ്രഹണം ഏവര്‍ക്കും ഒരു ആകാശവിസ്മയം തന്നെയായിരിക്കും. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമാണ് വരാന്‍ പോകുന്നത്. മൂന്ന് മണിക്കൂറോളം ഈ ചന്ദ്രഗ്രഹണം നീണ്ടുനില്‍ക്കുമെന്നാണ് നാസ പ്രവചിക്കുന്നത്. 50 യുഎസ് സംസ്ഥാനങ്ങളില്‍ ഏറ്റവും വ്യക്തമായി തന്നെ ചന്ദ്രഗ്രഹണം ദൃശ്യമാകും. പുലര്‍ച്ചെ നാല് മണിയോടെയാണ് ചന്ദ്രഗ്രഹണം ദൃശ്യമാകുക.