Home Featured ബെംഗളൂരു:നാളെ മെട്രോ രാവിലെ ആറു മണി മുതൽ.

ബെംഗളൂരു:നാളെ മെട്രോ രാവിലെ ആറു മണി മുതൽ.

ബെംഗളൂരു: യു.പി.എസ്.സി.യുടെ സിവിൽ സർവീസ് പ്രാഥമിക പരീക്ഷ നടക്കുന്ന ഞായറാഴ്ച ബെംഗളൂരു മെട്രോ തീവണ്ടി സർവീസ് രാവിലെ ഏഴിനുപകരം ആറിനാരംഭിക്കും. പരീക്ഷയെഴുതാൻ പോകുന്ന ഉദ്യോഗാർഥികളുടെ സൗകര്യത്തിനാണിതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു.

ബൈയപ്പനഹള്ളി, കെങ്കേരി, നാഗസാന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, കെ.ആർ.പുര, വൈറ്റ് ഫീൽഡ് എന്നിവിടങ്ങളിൽനിന്ന് ആറിന് സർവീസ് തുടങ്ങും. സാധാരണ ഞായറാഴ്ചകളിൽ രാവിലെ ഏഴിനാണ് സർവീസ് തുടങ്ങാറുള്ളത്. മറ്റു ദിവസങ്ങളിൽ അഞ്ചുമുതലും.

ഔദ്യോഗിക സ്ഥാനങ്ങള്‍ക്ക് വിട; സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങി ജോബി; വിരമിക്കുന്നത് സീനിയര്‍ മാനേജര്‍ പദവിയില്‍ നിന്നും

ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് വിരമിച്ച ശേഷം ഒരിക്കലും വിരമിക്കല്‍ ഇല്ലാത്ത സിനിമയില്‍ സജീവമാകാൻ ഒരുങ്ങി നടൻ ജോബി.മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമയിലും സീരിയലിലും സജീവമായ ജോബി ഈ മാസം 31ന് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയാണ്. പിന്നെ സിനിമയില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്യാനാണ് മോഹം.24 വര്‍ഷത്തെ സര്‍വീസിന് ശേഷം കെ.എസ്.എഫ്.ഇ സീനിയര്‍ മാനേജരായാണ് ജോബി വിരമിക്കുന്നത്. തിരുവനന്തപുരം സ്റ്റാച്യൂ അര്‍ബൻ റീജിയണല്‍ ഓഫീസിലായിരുന്നു ജോലി ചെയ്തിരുന്നത്.

1999ല്‍ പി.എസ്.സി പരീക്ഷ എഴുതി ജൂനിയര്‍ അസിസ്റ്റന്റായി സര്‍വീസില്‍ കയറുമ്ബോള്‍ അച്ചുവേട്ടന്റെ വീട് എന്ന ആദ്യ സിനിമയില്‍ അഭിനയിച്ചിരുന്നു.സിനിമയില്‍ നിന്ന് സ്ഥിരമായ വരുമാനം ലഭിക്കാത്തതാണ് മറ്റൊരു തൊഴില്‍ കൂടി തിരഞ്ഞെടുക്കാൻ കാരണമായതെന്ന് ജോബി പറയുന്നു. കഷ്ടപ്പെട്ട് പഠിച്ച്‌ എല്‍.ഐ.സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ വിജയിച്ചു.

വകുപ്പ് തല പരീക്ഷകളിലൂടെ സ്ഥാനക്കയറ്റവും ലഭിച്ചു. കളിയാക്കിയവര്‍ അന്ന് കൈയടിച്ചു.ജോബിയെ ഏറെയും തേടിയെത്തിയത് ചെറിയ വേഷങ്ങളായിരുന്നു. അതില്‍ കൂടുതലും ഹാസ്യവേഷങ്ങളായിരുന്നു. 2018ല്‍ മണ്ണാങ്കട്ടയും കരിയിലയും എന്ന ചിത്രത്തിലെ കഥാപാത്രത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത് ആത്മവിശ്വാസം കൂട്ടി. ഇപ്പോള്‍ വേലക്കാരി ജാനു എന്ന ചിത്രത്തില്‍ മുഖ്യവേഷം ചെയ്യുകയാണ് ജോബി.

You may also like

error: Content is protected !!
Join Our WhatsApp Group