Home Featured ബെംഗളൂരു: വീണ്ടും തക്കാളി മോഷണം; 2000 കിലോ തക്കാളി ലോറിയടക്കം കടത്തി, ദമ്ബതികള്‍ പിടിയില്‍

ബെംഗളൂരു: വീണ്ടും തക്കാളി മോഷണം; 2000 കിലോ തക്കാളി ലോറിയടക്കം കടത്തി, ദമ്ബതികള്‍ പിടിയില്‍

ബെംഗളൂരു: തക്കാളി വില കുതിച്ചുയരുകയാണ്. സാധാരണക്കാരന് താങ്ങാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. തക്കാളി കര്‍ഷകര്‍ക്ക് ലക്ഷങ്ങള്‍ ആണ് സമ്ബാദിക്കുന്നത്.അതേസമയം, മോഷ്ടാക്കള്‍ ഇപ്പോള്‍ ലക്ഷ്യം വെച്ചിരിക്കുന്നത് തക്കാളി തന്നെയാണ്.രാജ്യത്തിന്റെ പല ഭാഗത്തും തക്കാളി മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ ബെംഗളൂരുവില്‍ നിന്ന് തക്കാളിയുമായി പോയ ലോറി കടത്തിയ കേസില്‍ ദമ്ബതികള്‍ അറസ്റ്റിലായിരിക്കുകയാണ്. ബെംഗളൂരു സ്വദേശികളായ ഭാസക്കര്‍, സിന്ധുജ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ജൂലായ് എട്ടിനാണ് സംഭവം ചിക്കജാലക്ക് സമീപം ആര്‍എംസി പോലീസ് സ്റ്റേഷൻ പരിധിയില്‍ വെച്ചാണ് തക്കാളിയുമായി വന്ന ലോറി കടത്തിയത്. ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂരില്‍ നിന്ന് കോലാര്‍ മാര്‍ക്കറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന തക്കാളി ലോറിയാണ് ഇവര്‍ കടത്തിയത്.രണ്ടര ലക്ഷത്തോളം വില വരുന്ന 2000 കിലോ തക്കാളിയാണ് ഇവര്‍ മോഷ്ടിച്ചത്. ലോറിയില്‍ തക്കാളി കൊണ്ടുപോകുന്നത് കണ്ട ദമ്ബതികള്‍ ലോറിയെ പിന്തുടര്‍ന്ന് കര്‍ഷകനേയും ഡ്രൈവറേയും ആക്രമിച്ച്‌ ലോറിയുമായി കടന്നുകളയുകയായിരുന്നു.കര്‍ഷകനില്‍ നിന്ന് പണം ആവശ്യപ്പെടുകയും ഫോണ്‍ വഴി ട്രാൻസ്ഫറും ചെയ്യിച്ചൂ.

കുറച്ച്‌ നേരം കര്‍ഷകനേയും കൂട്ടി മുന്നോട്ടുപോവുകയും പാതിവഴിയില്‍ ഇറക്കി വിടുകയും ചെയ്യുകയുമായിരുന്നു. തമിഴ്നാട്ടിലേക്ക് കടക്കുകയും തക്കാളി ഇവിടെ വില്‍ക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.തക്കാളി വിറ്റ ശേഷം ലോറി ഉപേക്ഷിച്ച്‌ ശേഷം മറ്റൊരു വണ്ടിയില്‍ പ്രതികള്‍ അവിടെ നിന്ന് കടന്നുകളയുകയായിരുന്നു. ദമ്ബതികള്‍ക്കാപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കായി അന്വേഷണം നടക്കുകയാണ്. ഐപിസി സെക്ഷൻ 346A, 392 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ദമ്ബതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിിക്കുന്നത്.കഴിഞ്ഞ ദിവസം പൂനെയില്‍ നിന്ന് 400 കിലോ തക്കാളി മോഷണം പോയിരുന്നു, വിളവെടുത്ത് വീടിന് മുന്നില്‍ സൂക്ഷിത്തിരുന്ന തക്കാളിയാണ് മോഷണം പോയത്.20 പെട്ടികളിലായിട്ടായിരുന്ന തക്കാളി സൂക്ഷിച്ചിരുന്നത്. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് തക്കാളി മോഷണം പോയത് അറിയുന്നത്.

തക്കാളി ഉത്പാദനം കുറഞ്ഞതാണ് പെട്ടെന്ന് വില കൂടാൻ കാരണം ആത്. കതാലവസ്ഥയില്‍ ഉണ്ടായ മറ്റം തക്കാളി കൃഷിയെ വല്ലാതെ ബാധിച്ചിരുന്നു. ഉത്പാദനം കുറഞ്ഞപ്പോള്‍ വില കുത്തനെ കൂടുകയായിരുന്നു. ഇതോടെ സാധരാക്കാര്‍ ദുരിതത്തിലായി. ഇതോടെ ചെന്നൈ പോലുള്ള സ്ഥലങ്ങളില്‍ റേഷനായി കൊടുക്കാൻ ആരംഭിച്ചു.. ഇപ്പോളും തക്കാളി വില കുതിച്ച്‌ ഉയരുകയാണ്.

മംഗളൂരു -ദുബൈ എയര്‍ ഇന്ത്യ വിമാനം കേടായി; പകരം വിമാനം പുറപ്പെട്ടത് 13 മണിക്കൂറിന് ശേഷം

മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച രാത്രി 11.05ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം യന്ത്രത്തകരാര്‍ കാരണം 13 മണിക്കൂര്‍ വൈകി.ചൊവ്വാഴ്ച ഉച്ച 12.10നാണ് പകരം വിമാനം പുറപ്പെട്ടത്.യന്ത്രത്തകരാര്‍ കാരണം മുടങ്ങിയ IX 813 വിമാനത്തിന് പകരം തിരുവനന്തപുരത്ത് നിന്ന് മറ്റൊന്ന് എത്തിച്ചാണ് സര്‍വിസ് നടത്തിയത്. തിങ്കളാഴ്ച യാത്ര ചെയ്യേണ്ടിയിരുന്ന 168 യാത്രക്കാരില്‍ 161 പേര്‍ ചൊവ്വാഴ്ച ബദല്‍ വിമാനത്താവളത്തില്‍ ദുബൈയിലേക്ക് പോയി. ഏഴു പേര്‍ യാത്ര മാറ്റി. കേടായ വിമാനം നേരെയാക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.

You may also like

error: Content is protected !!
Join Our WhatsApp Group