ബെംഗളൂരു നഗരത്തിൽ തക്കാളി വില കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ രണ്ടാഴ്ച മുൻപ് കിലോയ്ക്ക് 5-10 രൂപവരെയുണ്ടായിരുന്ന തക്കാളിയുടെ വില 35-40 രൂപവരെയായാണ് ഉയർന്നത്.
വേനൽ കടുത്തതോടെ ഉൽപാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമായത്. കോലാർ, ചിക്ക ബെല്ലാപുര, ബെംഗളൂരു ഗ്രാമജില്ലകളിൽ നിന്നാണ് നഗരത്തിലെ വിൽപനകേന്ദ്രങ്ങളിലേക്ക് തക്കാളി കൂടുതലായി എത്തുന്നത്.