ന്യൂഡെല്‍ഹി: തക്കാളിയുടെ ലഭ്യത കുറഞ്ഞതോടെ വില വീണ്ടും കുതിച്ചുയര്‍ന്നു. മദര്‍ ഡെയ്‌ലി സ്റ്റാളുകളില്‍ കിലോയ്ക്ക് 259 രൂപ നിരക്കിലാണ് തക്കാളിയുടെ വില്‍പന നടക്കുന്നത്.വരും ദിവസങ്ങളില്‍ പച്ചക്കറി വിലയിലും വര്‍ധനവുണ്ടാകാനാണ് സാധ്യതയെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.തക്കാളി വില കൂടാനുള്ള പ്രധാന കാരണം ഉത്തരേന്‍ഡ്യയില്‍ മഴ കനത്തതോടെ വിതരണത്തിലുണ്ടായ തടസമായിരുന്നു.
കേന്ദ്ര സര്‍കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് തക്കാളി വിലയില്‍ നേരിയ കുറവുണ്ടായിരുന്നെങ്കിലും വീണ്ടും വര്‍ധിക്കുകയായിരുന്നു.ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കൃഷി നാശമാണ് തക്കാളി ക്ഷാമത്തിന് കാരണമായതെന്ന് അസാദ്പൂര്‍ ടുമാറ്റോ അസോസിയേഷന്‍ പ്രസിഡന്റ് അശോക് കൗഷിക് പറഞ്ഞു. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ സ്ഥിഗതികള്‍ മെച്ചപ്പെട്ടേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ടയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊലപ്പെടുത്തി
പത്തനംതിട്ട: പത്തനംതിട്ടയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട പരുമലയിലാണ് സംഭവം. കൃഷ്ണൻകുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല ഡിവൈഎസ്പി അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കൊലപാതകത്തിന് കാരണം കുടുംബവഴക്കാണെന്ന് പ്രാഥമിക നിഗമനം. ഇവരുടെ ഇളയമകനാണ് അനിൽകുമാർ. ഇവർ തമ്മിൽ വഴക്ക് പതിവാണെന്ന് നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്.
രാവിലെ 8 മണിയോടെയാണ് സംഭവം. വലിയ ബഹളവും നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. മകൻ അനിൽകുമാറിനെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.