Home Featured ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ ടോൾ നിരക്ക് ഏപ്രിൽ മുതൽ കുതിച്ചുയരും

ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ ടോൾ നിരക്ക് ഏപ്രിൽ മുതൽ കുതിച്ചുയരും

ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ (എൻഎച്ച് –275) ടോൾ നിരക്ക് ഏപ്രിൽ മുതൽ കുതിച്ചുയരും. 14ന് ആണ് ബെംഗളൂരു മുതൽ മണ്ഡ്യ നിദഘട്ട വരെയുള്ള 55.63 കി.മീ ദൂരത്തെ ടോൾ പിരിവ് ആരംഭിച്ചത്. മൂന്നാഴ്ചക്കുള്ളിലാണ് പുതിയ നിരക്ക് എൻഎച്ച്എഐ പ്രഖ്യാപിച്ചത്. ദേശീയപാതകളിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.

ബെംഗളൂരുവിൽ നിന്നു മൈസൂരുവിലേക്ക് പോകുന്നവർക്ക് ബിഡദി കണമിണിക്കെയിലും മറുദിശയിൽ സഞ്ചരിക്കുന്നവർ രാമനഗര ശേഷഗിരിഹള്ളിയിലുമാണ് ടോൾ നൽകേണ്ടത്. 118 കിമീ ദൂരം വരുന്ന രണ്ടാംഘട്ടമായ നിദഘട്ട–മൈസൂരു 61 കിലോമീറ്ററിൽ ടോൾ പിരിവ് ആരംഭിച്ചിട്ടില്ല. വൈകാതെ ഈ റീച്ചിലെയും ടോൾ ആരംഭിക്കുന്നതോടെ യാത്രാചെലവ് ഇനിയും കൂടും.

സർവീസ് റോഡുകളുടെ ഉൾപ്പെടെ നിർമാണം പൂർത്തിയാകാതെ ടോൾ പിരിവ് ആരംഭിച്ചതിനെതിരെ കർഷക സംഘടനകളുടെയും കോൺഗ്രസും ദളും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെയും പ്രതിഷേധം തുടരുകയാണ്.

കീശ കീറുന്ന വർധന:പ്രതിദിന നിരക്ക് 30 രൂപ മുതൽ പ്രതിമാസ പാസിന് 6755 രൂപ വരെയാണ് ഉയർന്നത്. ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് 165, ഇരുവശങ്ങളിലേക്കു 250 രൂപയായാണ് ടോൾ വർധന. നിലവിൽ ഇത് 135, 205 രൂപയാണ്. പ്രതിമാസ പാസ് 4525 രൂപയിൽനിന്ന് 5575 ആയി ഉയരും.

കരളത്തിലേക്കുള്ള ബസ് നിരക്ക് ഉയരും: ടോളിന് ആനുപാതികമായി കേരള, കർണാടക ആർടിസികളിൽ ടിക്കറ്റ് നിരക്ക് ഉയരും. ടോൾ പിരിവ് ആരംഭിച്ചതിന് പിന്നാലെ കർണാടക ആർടിസി മൈസൂരു വഴിയുള്ള ബസുകളുടെ ടിക്കറ്റ് നിരക്ക് 15 –20 രൂപ വരെയാണ് ഉയർത്തിയത്. ഇതു വഴിയുള്ള കേരള ആർടിസി ബസുകളുടെ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതിന് അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്. സംസ്ഥാനാന്തര സർവീസ് നടത്തുന്ന ബസുകൾക്ക് (2 ആക്സിൽ) ഒരു വശത്തേയ്ക്ക് 565, ഇരുവശങ്ങളിലേക്ക് 850, പ്രതിമാസ പാസ് 18860 രൂപയാകും.

ഇന്നസെന്റിന്റെ ‘കാൻസർ വാർഡിലെ ചിരി കന്നഡയിലും ഹിറ്റ്‌

ബെംഗളൂരു: ഇന്നസെന്റിന്റെ ‘കാൻസർ വാർഡിലെ ചിരി’ക്ക് കർണാടകത്തിലും ആരാധകരുണ്ട്. കന്നഡ പരിഭാഷയായ ‘സാവിനെ മനെയ കദവതട്ടി കാൻസറിനെ ഹാസ്യഔഷധി എന്ന കൃതിയാണ് കന്നഡനാട്ടിലും ഇന്നസെന്റിന് ആരാധകരെ സൃഷ്ടിച്ചത്. ബെംഗളൂരു മലയാളിയായ മായ ബി. നായരാണ് പുസ്തകം മലയാളത്തിൽനിന്ന് കന്നഡയിലേക്ക് വിവർത്തനം ചെയ്തത്. ചുരുങ്ങിയ കാലത്തിനുള്ളിൽത്തന്നെ പുസ്തകത്തിന്റെ മൂന്നു പതിപ്പുകൾ വിറ്റഴിഞ്ഞു.

നാലാമത്തെ പതിപ്പ് ഉടൻ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.പ്രതിസന്ധികളെ എങ്ങനെ ധൈര്യത്തോടെ നേരിടാമെന്ന പാഠമാണ് പുസ്തകം മുന്നോട്ടുവെക്കുന്നതെന്ന് മായാ ബി. നായർ പറയുന്നു.ആദ്യവായനയിൽത്തന്നെ ഈ പുസ്തകം കന്നഡയിലേക്ക് മൊഴിമാറ്റം ചെയ്യണമെന്ന തോന്നലുണ്ടായി. എന്നാൽ ഇന്നസെന്റിനെ മുമ്പ് പരിചയമില്ല. ഫോണിൽ ബന്ധപ്പെടാനുള്ള നമ്പറുമില്ല. പിന്നീടാണ് എം.പി.യായതിനാൽ പാർലമെന്റിന്റെ വെബ്സൈറ്റിൽനിന്ന് ഇന്നസെന്റിന്റെ നമ്പർ ലഭിക്കുമെന്ന വിവരം ലഭിച്ചത്.

ആദ്യം വിളിച്ചപ്പോൾതന്നെ പുസ്തകം മൊഴിമാറ്റാൻ അനുമതി തരിച്ചു. 4.53 സെക്കൻഡാണ് അന്ന് ഫോണിൽ സംസാരിച്ചത്. ഈ സമയം അന്ന് ഡയറിയിൽ കുറിച്ചുവെച്ചിരുന്നു.2018 നവംബറിലായിരുന്ന പുസ്തകപ്രകാശനം. ഇന്നസെന്റാണ് പ്രകാശനം നിർവഹിച്ചത്. അതിവേഗമാണ് പുസ്തകം വിറ്റഴിഞ്ഞത്. എസ്. സുരേഷ് കുമാർ എം.എൽ.എ. ഉൾപ്പെടെയുള്ളവർ നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു. പിന്നീട് പുസ്തകം കന്നഡിഗർ ഏറ്റെടുക്കുകയായിരുന്നുവെന്ന് മായ പറയുന്നു.

കാഞ്ഞിരപ്പള്ളി കമ്പളക്കാട് സ്വദേശിയായ മായ ബി. നായർ കർണാടകത്തിലെ ജലസേചനവകുപ്പ് ജീവനക്കാരിയാണ്. ബെംഗളൂരു മാരുതി സേവാനഗറിലാണ് താമസം.

You may also like

error: Content is protected !!
Join Our WhatsApp Group