ബംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗ പാതയില്‍ യാത്രക്ക് ചെലേവറും. ശനിയാഴ്ച മുതല്‍ ടോള്‍നിരക്കില്‍ 22 ശതമാനം വര്‍ധന വരും.രാജ്യത്താകമാനം വര്‍ഷത്തിലുള്ള ടോള്‍നിരക്ക് വര്‍ധനയില്‍ ഉള്‍പ്പെടുത്തിയാണ് ബംഗളൂരു പാതയിലും വര്‍ധന വരുത്തുന്നതെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. 118 കിലോമീറ്റര്‍ പാത പ്രധാനമന്ത്രി മോദി ഉദ്ഘാടനംചെയ്ത് 19 ദിവസം കഴിയുമ്ബോഴാണ് ടോള്‍നിരക്ക് വര്‍ധന.പുതിയ നിരക്കനുസരിച്ച് കാറുകള്‍ക്ക് ഒറ്റ യാത്രക്ക് 165 രൂപയും ആ ദിവസംതന്നെ മടക്കയാത്ര കൂടി ഉണ്ടെങ്കില്‍ 250 രൂപയുമായിരിക്കും.
പാതയുടെ രണ്ടാം സ്ട്രച്ചില്‍കൂടി ടോള്‍ വരുന്നതോടെ കാര്‍, ജീപ്പ്, വാന്‍ എന്നിവക്ക് 300 രൂപയോളം ടോള്‍ നല്‍കേണ്ടിവരും. ബംഗളൂരുവില്‍നിന്ന് മൈസൂരു ഭാഗത്തേക്ക് പോകുന്നവര്‍ക്ക് ബിഡദി കനിമിണിക്കെയിലും ശ്രീരംഗപട്ടണയിലെ ഷെട്ടിഹള്ളിയിലുമാണ് ടോള്‍ ബൂത്തുകള്‍ ഉള്ളത്. ഓരോ ടോള്‍ പ്ലാസയിലും ഫാസ്ടാഗ് സൗകര്യത്തോടെയുള്ള 11 ഗേറ്റുകള്‍ വീതമാണുള്ളത്.
കര്‍ണാടകയിലെ മറ്റ് പാതകളിലും ശനിയാഴ്ച മുതല്‍ ടോള്‍നിരക്കില്‍ വര്‍ധനയുണ്ട്.ഹുബ്ബള്ളി-ഹോസ്പേട്ട് എന്‍.എച്ച് 63ല്‍ നാല്‍വാഡി ടോള്‍പ്ലാസയില്‍ കാറുകള്‍ക്ക് ടോള്‍നിരക്ക് 125 രൂപയായി ഉയരും. ചിത്രദുര്‍ഗ-ദേവന്‍ഗെരെയില്‍ എന്‍.എച്ച് 48ലും ഇതില്‍തന്നെ ഹുബ്ബള്ളി-ഹോസ്പേട്ട് സെക്ഷനില്‍ 105 രൂപയുമായിരിക്കും പുതിയ ടോള്‍നിരക്ക്.
23കാരി ത്രിവേണി ഇനി പ്രായം കുറഞ്ഞ മേയര്‍
ബംഗളൂരു: കര്‍ണാടകയിലെ ബെള്ളാരി മുനിസിപ്പല്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസിന്‍റെ ഡി. ത്രിവേണി മേയറായി തെരഞ്ഞെടുക്കപ്പെട്ടു.23കാരിയായ ത്രിവേണി ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി.കോണ്‍ഗ്രസിലെ തന്നെ ബി. ജാനകി എതിരില്ലാതെ ഡെപ്യൂട്ടി മേയറായും തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പില്‍ യുവാക്കളുടെ വോട്ട് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് ത്രിവേണിയെ സ്ഥാനാര്‍ഥിയാക്കിയത്.
പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തതാണ് മേയര്‍ പദവി. ഡെപ്യൂട്ടി മേയര്‍ സ്ഥാനം പട്ടിക വര്‍ഗ വിഭാഗത്തിനും.ത്രിവേണിയുടെ അമ്മ സുശീലാഭായ് മുന്‍ ബെള്ളാരി മേയറായിരുന്നു. ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്ഥാനമേറ്റെടുത്ത ശേഷം മേയര്‍ പറഞ്ഞു.മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ആകെ 44 വോട്ടര്‍മാരുണ്ടായിരുന്നു.
ഇതില്‍ ത്രിവേണി 28 വോട്ട് നേടി. ബി.ജെ.പിയുടെ നാഗരത്നമ്മക്ക് 16 വോട്ട് ലഭിച്ചു. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മറ്റാരും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാത്തതിനാല്‍ ബി. ജാനകിയുടെ തെരഞ്ഞെടുപ്പ് എതിരില്ലാതെയായിരുന്നു.ആകെയുള്ള 39 വാര്‍ഡുകളില്‍ 26 അംഗങ്ങളും അഞ്ച് പാര്‍ട്ടി ഇതര അനുഭാവികളുമായി കോര്‍പറേഷനില്‍ ശക്തമായ സാന്നിധ്യമാകാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. കോര്‍പറേഷനില്‍ ബി.ജെ.പിക്ക് 13 അംഗങ്ങളാണുള്ളത്.