![This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2022/01/07071240/join-news-group-bangalore_malayali_news-1.jpg)
ബെംഗളൂരു • പൊങ്കൽ, സംക്രാന്തി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് മൈസൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷൽ ട്രെയിൻ, മൈസൂരു-തിരുവനന്തപുരം (06201) സ്പെഷൽ ഉച്ചയ്ക്ക് 12.05ന് പുറപ്പെട്ട് നാളെ രാവിലെ 7.30നു തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം മൈസൂരു സ്പെഷൽ (06202) നാളെ രാവിലെ 10.30നു പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 5.30നു മൈസൂരുവിലെത്തും. നാഗർകോവിൽ, മധുരെ, ദിണ്ഡി ഗൽ, കാരൂർ, സേലം, ധർമപുരി, ഹൊസൂർ, ബെംഗളൂരു കന്റോൺ മെന്റ്, കെഎസ്ആർ, കെങ്കേരി, മണ്ഡ്യ എന്നിവിടങ്ങളിൽ നിർത്തും.