ബംഗളൂരു: ബംഗളൂരുവില്‍ സ്ത്രീകള്‍ക്കിടയില്‍ പുകയില ഉല്പന്നങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നതായി പഠനം. നിംഹാന്‍സ് (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസ്) നടത്തിയ പഠനത്തിലാണ് സ്ത്രീകള്‍ സ്ഥിരമായി വായില്‍ പുകയില ഉല്പന്നങ്ങള് ഉപയോഗിക്കുന്നതായി തെളിഞ്ഞത്.ഇവ മൂലം ആരോഗ്യത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് ഇവര്‍ക്ക് അറിവുപോലുമില്ല.
ഭൂരിഭാഗം സ്ത്രീകളും പുകയിലയുടെ അമിത ഉപയോഗംമൂലം സങ്കീര്‍ണമായ ആരോഗ്യാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.ഇവയുടെ ഉപയോഗം നിര്‍ത്താന്‍ കഴിയാത്ത രൂപത്തിലേക്ക് അടിമകളായും ഭൂരിഭാഗം സ്ത്രീകളും മാറിയതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സുനിത ടി. ശ്രീനിവാസനാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.ജര്‍മന്‍ -ബ്രിട്ടീഷ് പഠനപ്രസിദ്ധീകരണമായ ‘സ്പ്രിംഗര്‍ നേച്ചര്‍’ നിംഹാന്‍സിന്റെ പഠനഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുകയില നല്ലതാണെന്നും ചിലര്‍
തങ്ങള്‍ക്കുണ്ടാക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് ഇവര്‍ക്ക് ഒരു തരത്തിലുള്ള അറിവുമില്ല. അര്‍ബുദംപോലുള്ള ഗുരുതരരോഗങ്ങള്‍ക്ക് കാരണമാകുമെങ്കിലും തങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. പാക്കുകളില്‍ വാങ്ങുന്ന പുകയില ഉല്പന്നങ്ങള് കൈകളിലും മറ്റുമിട്ട് തിരുമ്മുകയോ കഴുകുകയോ ഉണക്കുകയോ ചെയ്താല്‍ ഇവയുടെ ദോഷഫലങ്ങള്‍ ഇല്ലാതാവുമെന്നും വയറിലെ പ്രശ്നങ്ങള്‍ക്ക് നല്ലതാണെന്നും വരെ ചിലര്‍ വിശ്വസിക്കുന്നുമുണ്ട്.
മിക്ക ആളുകളും സമ്മര്‍ദങ്ങളില്‍നിന്ന് രക്ഷതേടിയാണ് ഇവ ഉപയോഗിക്കുന്നത്. പുകയില ഉപയോഗിക്കുന്നവരില്‍ 90 ശതമാനവും മദ്യം ഉപയോഗിക്കുന്നവരില്‍ 70 ശതമാനവും മാനസിക സമ്മര്‍ദങ്ങളില്‍നിന്ന് ആശ്വാസം തേടിയാണ് ഇവ കഴിക്കുന്നത്.കുടുംബപ്രശ്നങ്ങള്‍, ദാരിദ്ര്യം തുടങ്ങിയവ ഇവ കഴിക്കുന്നതോടെ മറക്കാനാകുമെന്നും ഇവര്‍ പറയുന്നു. ഈ ദുഃസ്വഭാവം ഇല്ലാതാക്കാന്‍ ശ്രമിച്ചെങ്കിലും തലവേദന, വിശപ്പ് പോലുള്ളവ ഉണ്ടാകുന്നതിനാല്‍ വീണ്ടും തുടര്‍ന്നു. ചിലയാളുകളാകട്ടെ സമയം കളയാനാണ് ഉപയോഗം തുടങ്ങിയത്.
ശുചീകരണജോലി ചെയ്യുന്ന സ്ത്രീകളാകട്ടെ ഇവ ഉപയോഗിക്കുന്നതോടെ മാലിന്യത്തിന്റെ ഗന്ധത്തില്‍നിന്ന് ആശ്വാസം ലഭിക്കുന്നുവെന്നും പറയുന്നു.പഠനത്തിന് നേതൃത്വം നല്കിയവര് പുകയില ഉല്പന്നങ്ങളുടെ ഉപയോഗം മൂലമുള്ള വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചും സര്‍വേയുടെ ഫലങ്ങള്‍ അടങ്ങിയതുമായ ഹ്രസ്വ വിഡിയോയും തയാറാക്കിയിരുന്നു. ഇവ സ്ത്രീകള്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു.
ഇത്തരത്തില്‍ 104 സ്ത്രീകള്‍ക്ക് വിഡിയോ കാണിച്ചു. ഇടവേളക്കുശേഷം ഇവരെ വീണ്ടും സമീപിച്ചപ്പോള്‍ പുകയില ഉല്പന്നങ്ങളുടെ ഉപയോഗം കുറഞ്ഞുവെന്ന് കണ്ടെത്തി. എന്നാല്‍, പൂര്‍ണമായും ഉപയോഗം നിര്‍ത്തിയിട്ടില്ലെന്നും പഠനത്തിന് നേതൃത്വം.
കൂടുതല്‍ ഉപയോഗിക്കുന്നത് ‘കഡ്ഡിപുഡി’, ‘തമ്ബാക്ക്’:ആകെയുള്ളവരില്‍ 82.6 ശതമാനവും കഡ്ഡിപുഡി, തമ്ബാക്ക് പോലുള്ള പുകയില ഉല്പന്നങ്ങളാണ് ഉപയോഗിക്കുന്നത്.17.4 ശതമാനം സ്ത്രീകള്‍ മദ്യം ഉപയോഗിക്കുന്നുണ്ട്. ഇവ രണ്ടുംകൂടി ഉപയോഗിക്കുന്നവര്‍ വിദ്യാഭ്യാസം ഇല്ലാത്തവരും പ്രായംകൂടിയവരും വിവാഹിതരുമാണെന്നും പഠനം പറയുന്നു. 92 ശതമാനം ആളുകളും ഇതുമൂലം ഗുരുതര ആരോഗ്യപ്രശ്നം ഉള്ളവരാണ്.മദ്യം ഉപയോഗിക്കുന്നവരില്‍ 67.5 ശതമാനമാണ് ഗുരുതര സ്ഥിതിയിലുള്ളവര്. ഇവര്‍ ഉടനടി ഇവയുടെ ഉപയോഗം നിര്‍ത്തേണ്ട അവസ്ഥയിലാണ്.
32.7 ശതമാനം സ്ത്രീകള്‍ പുകയില ഉല്പന്ന അടിമകള്‍:ബംഗളൂരു റൂറല്‍, അര്‍ബന്‍ എന്നീ മേഖലകളിലെ 2044 സ്ത്രീകളിലാണ് നിംഹാന്‍സ് സര്‍വേ നടത്തിയത്. ഇവരില്‍ പകുതിയും ജോലിക്കാരാണ്. സാധാരണ രൂപത്തിലുള്ള ഉദ്യോഗം ചെയ്യുന്നവരും തൊഴിലാളികളും കൂട്ടത്തിലുണ്ട്. ഭൂരിഭാഗവും വിവാഹിതരും വിദ്യാഭ്യാസമുള്ളവരുമാണ്.ഇവരില്‍ മൂന്നില്‍ ഒരു വിഭാഗം അതായത്, 32.7 ശതമാനം പേര് പുകയില ഉല്പന്നങ്ങള്ക്ക് അടിമകളാണ്. ഗ്രാമീണ മേഖലയിലുള്ളവര്‍ നഗരപ്രദേശങ്ങളിലുള്ളവരേക്കാള് കൂടുതല്‍ പുകയില ഉല്പന്നങ്ങള് ഉപയോഗിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ ഉപയോഗിക്കുന്നവര്‍ 39.5 ശതമാനവും നഗരങ്ങളില്‍ ഇത് 29.3 ശതമാനവുമാണ്.
രണ്ടാമത്തെ കുഞ്ഞും പെണ്‍കുട്ടിയായത് സഹിക്കാനായില്ല; നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; 25കാരി അറസ്റ്റില്‍
ലാത്തൂര്‍: മൂന്ന് ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.മഹാരാഷ്ട്രയിലെ ലാത്തുരിലാണ് സംഭവം. രണ്ടാമത്തെ കുഞ്ഞും പെണ്ണായതില്‍ മനംനൊന്താണ് 25കാരി കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.ഡിസംബര്‍ 29നായിരുന്നു സംഭവം.
യുവതി കാസര് ജവാല ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു കുഞ്ഞിന് ജന്മം നല്‍കിയത്. മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തൂവാല കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തതായി സബ് ഇന്‍സ്പെക്ടര്‍ കിഷോര്‍ കാംബലെ പറഞ്ഞു.