ബെംഗളൂരു : പുകയില ഉത്പന്നങ്ങളുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ ട്രാൻസ്പോർട്ട് ബസുകളിലോ ബസ് സ്റ്റാൻഡുകളിലോ പ്രചരിപ്പിക്കരുതെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. ഇതു സംബന്ധിച്ച് സംസ്ഥാനത്തെ നാല് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെയും മാനേജിങ് ഡയറക്ടർമാർക്ക് നിർദേശം നൽകി. പൊതുജനങ്ങളുടെ താത്പര്യാർഥമാണ് സർക്കാരിൻ്റെ പുതിയ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.ബസുകളിലും സ്റ്റാൻഡുകളിലും ഇതിനകം സ്ഥാപിച്ച പുകയില പരസ്യങ്ങൾ നീക്കുന്നതിന് സമയപരിധി നൽകും.മന്ത്രിയുടെ പ്രഖ്യാപനം വന്നയുടൻ മെജസ്റ്റിക്കിലും കെആർ പുരത്തും പുകയില ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന ബസുകളിലെ പരസ്യങ്ങൾ വെള്ളിയാഴ്ച വൈകീട്ട് ചിലർ കീറിക്കളഞ്ഞു.