സൈബര്‍ സാമ്ബത്തിക തട്ടിപ്പിന് ഇരയായാല്‍ അറിയിക്കാനുള്ള ടോള്‍ഫ്രീ നമ്ബറുമായി പൊലീസ്. എത്രയും വേഗം (പരമാവധി 48 മണിക്കൂര്‍ ) പരാതി 155260 എന്ന ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്ബറില്‍ ബന്ധപ്പെട്ട് അറിയിക്കണമെന്നാണ് പൊലീസ് നിര്‍ദേശം. കാള്‍ സെന്ററില്‍ ലഭിക്കുന്ന പരാതിയെക്കുറിച്ച് നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴി ബന്ധപ്പെട്ട് ബാങ്ക് അധികാരികള്‍ക്ക് അടിയന്തിര അറിയിപ്പ് നല്കി പണം കൈമാറ്റം ചെയ്യപ്പെടുന്നത് തടയും. തുടര്‍ന്ന് സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്ത് കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കും.
പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്ററാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. സൈബര്‍ സാമ്ബത്തിക തട്ടിപ്പുകള്‍ക്ക് ഇരയാവുന്നവര്‍ക്ക് തങ്ങളുടെ പരാതി സംസ്ഥാനത്തിെന്റ ഏതു ഭാഗത്തു നിന്നും അറിയിക്കാവുന്നതാണെന്നും പൊലീസ് അറിയിച്ചു.