ജല്ലിക്കെട്ടിനെ അന്താരാഷ്ട്രതലത്തിലേക്കുയർത്തി ടൂറിസം ഭൂപടത്തില്‍ ഇടംനേടാൻ തമിഴ്നാട്. ഇതിന്റെ ഭാഗമായി ജല്ലിക്കെട്ടുമത്സരങ്ങള് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എല്‍.) മാതൃകയില്‍ നടത്താനാണ് ആലോചന.കായികമന്ത്രി ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തില്‍ മധുര ജില്ലാഭരണകൂടവും സംസ്ഥാന കായികവകുപ്പും പ്രാരംഭചർച്ചകള് നടത്തി. മധുരയില്‍ അളങ്കാനല്ലൂരില്‍ ബുധനാഴ്ച ഉദ്ഘാടനംചെയ്ത 66 ഏക്കറിലുള്ള അത്യാധുനിക ജല്ലിക്കെട്ട് സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങള്‍ നടത്തുക. ഐ.പി.എല്‍ മാതൃകയില്‍ മത്സരം നടത്തുന്നതിലൂടെ പരമ്ബരാഗതമായ ഈ കായികവിനോദം കൂടുതല്‍ ലോകശ്രദ്ധയാകർഷിക്കുമെന്നും ഒട്ടേറെ സഞ്ചാരികള്‍ കാണാനെത്തുമെന്നുമാണ് കരുതുന്നത്. വിജയികള്‍ക്ക് വമ്ബൻ സമ്മാനങ്ങള്‍ നല്‍കാനും ആലോചനയുണ്ട്.
അതേസമയം ജല്ലിക്കെട്ടിന് അമിതപ്രാധാന്യം നല്‍കുന്നതിലൂടെ കാളകളോടുള്ള ക്രൂരത വർധിക്കുമെന്നുള്ള ആശങ്കകളുമായി മൃഗാവകാശ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ജല്ലിക്കെട്ട് കായികമത്സരമായി പ്രഖ്യാപിക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. തമിഴ്നാട്ടില്‍ പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായാണ് ഇത് നടത്താറുള്ളത്. ജല്ലിക്കെട്ടിന് ഏതാണ്ട് 3500 വർഷത്തിനുമേല് പഴക്കമുണ്ടെന്നാണ് ചരിത്രകാരൻമാർ പറയുന്നത്. തമിഴ് ക്ലാസിക്കുകളില്‍ യോദ്ധാക്കളുടെ കായികവിനോദമായാണ് ഇതിനെ പരാമർശിക്കുന്നത്. മധുരജില്ലയിലെ അളങ്കാനല്ലൂർ, ആവണിയാപുരം, പാലമേട് ജല്ലിക്കെട്ടുകള്‍ ഏറെ പ്രസിദ്ധമാണ്.
ഹൈറിച്ച് തട്ടിപ്പുകേസ്: മുൻകൂര്‍ ജാമ്യം തേടി ദമ്ബതികള്‍ കോടതിയില്‍
ഹൈറിച്ച് തട്ടിപ്പ് കേസില്‍ മുൻകൂർ ജാമ്യം തേടി പ്രതികള്‍. കലൂരിലെ പ്രത്യേക കോടതിയിലാണ് പ്രതികളായ പ്രതാപനും ഭാര്യയും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. ഹൈറിച്ച് ഓണ്‍ലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ മറവില്‍ ഉടമകള്‍ 2300 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് ഇഡിയുടെ നിഗമനം. കേരളത്തില്‍ മാത്രം 1630 കോടി രൂപയുടെ തട്ടിപ്പു നടത്തി എന്നായിരുന്നു പൊലീസ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് കമ്ബനി മാനേജിങ് ഡയറക്ടർ കെ.ഡി പ്രതാപന്റെയും ഭാര്യയും സിഇഒയുമായ ശ്രീനയുടെയും വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തിയത്. ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കാനിരിക്കെയാണ് പ്രതികള്‍ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്.
സായുധ സേനയുടെ അകമ്ബടിയോടെ വന്ന ഇ.ഡി വീട്ടിലെത്തും മുമ്ബ് ദമ്ബതികള്‍ കടന്നുകടഞ്ഞിരുന്നു. ഇവരെ ബന്ധപ്പെടാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിക്ഷേപകരില്‍നിന്ന് സ്വീകരിച്ച നൂറു കോടി രൂപ ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന പരാതിയിലാണ് ഇ.ഡി ഇവരുടെ വീട്ടിലെത്തിയത്. ലാഭവിഹിതവും മറ്റ് ആനുകൂല്യവും നല്‍കുമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ നിക്ഷേപം സ്വീകരിച്ചിരുന്നത്.15 സംസ്ഥാനങ്ങളിലായി 69 അക്കൗണ്ടുകളാണ് കമ്ബനിക്കുള്ളത്. കേരളത്തിന് പുറത്തു നിന്നും ഹൈറിച്ചിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. യുകെ ആസ്ഥാനമായി രജിസ്റ്റർ ചെയ്ത കമ്ബനി വഴി ഹൈറിച്ച് ബിറ്റ്കോയിൻ ഇടപാടും നടത്തിയിട്ടുണ്ട്. മള്‍ട്ടിലെവല്‍ മാർക്കറ്റിങ്ങിന് ഒ.ടി.ടി പ്ലാറ്റ്ഫോം, ക്രിപ്റ്റോ കറൻസി ഇടപാടിനായി എച്ച്ആർസി ക്രിപ്റ്റോ, നിധി ലിമിറ്റഡ്, ഫാം സിറ്റി തുടങ്ങിയവയും ഹൈറിച്ചിന്റേതായുണ്ട്. കമ്ബനിക്ക് കേരളത്തിലാകെ 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ശാഖകളും ഉണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.