തിരുപ്പതി: ഇന്ത്യയിലെ ഏറ്രവും പ്രശസ്തവും സമ്ബന്നവുമായ തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങളുടെ പ്രഖ്യാപനം നടത്തി ക്ഷേത്ര ട്രസ്റ്രായ തിരുമല തിരുപ്പതി ദേവസ്ഥാനം(ടി.ടി.ഡി).
സ്ഥിര നിക്ഷേപങ്ങളും സ്വര്‍ണ്ണ നിക്ഷേപങ്ങളും ഉള്‍പ്പെടെയുള്ള ആസ്തിയുടെ വിവരങ്ങളാണ് ധവളപത്രത്തിലൂടെ പുറത്തുവിട്ടത്. ക്ഷേത്രത്തിന്റെ മൊത്തം ആസ്തി 2.26 ലക്ഷം കോടിയാണ്. സ്ഥാപിതമായതിനു ശേഷം ആദ്യമായാണ് തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി പ്രഖ്യാപിക്കുന്നത്.
ദേശസാത്കൃത ബാങ്കുകളില്‍ 5,300 കോടി രൂപയിലധികം മൂല്യമുള്ള 10.3 ടണ്‍ സ്വര്‍ണ്ണ നിക്ഷേപമുണ്ടെന്നും 15,938 കോടിയുടെ നിക്ഷേപമുണ്ടെന്നും ട്രസ്റ്റ് അറിയിച്ചു. മിക്ക സ്വത്തുക്കളും പുരാതനമായവയായതിനാല്‍ വില മതിക്കാനാവാത്തതാണ്. 2019ല്‍ വിവിധ ബാങ്കുകളിലായി നിക്ഷേപം 13,025 കോടിയായിരുന്നെന്നും അത് ഇപ്പോള്‍ 15,938 കോടിയായി ഉയര്‍ന്നെന്നും ടി.ടി.ഡി എക്സിക്യൂട്ടിവ് ഒഫീസര്‍ എ.വി. ധര്‍മ്മ റെഡ്ഢി പറഞ്ഞു. നിലവിലെ ട്രസ്റ്ര് ബോര്‍ഡ് 2019 മുതല്‍ നിക്ഷേപ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ശക്തിപ്പെടുത്തിയതായും ട്രസ്റ്റ് അറിയിച്ചു.
ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ സെക്യൂരിറ്റികളില്‍ മികച്ച ഫണ്ട് നിക്ഷേപിക്കാന്‍ തീരുമാനിച്ചെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ട്രസ്റ്റ് നിഷേധിച്ചു. വിവിധ ബാങ്കുകളില്‍ ടി.ടി.ഡി നടത്തുന്ന പണ-സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ സുതാര്യമായ രീതിയിലാണ് നടക്കുന്നത്. ഇന്ത്യയിലുടനീളം 960 സ്ഥലങ്ങളിലായി 7,123 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വസ്തുക്കളും പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഭക്തജനങ്ങള്‍ വലിയ തോതില്‍ തന്നെ സ്വര്‍ണ്ണം ക്ഷേത്രത്തില്‍ കാണിക്കയായി അര്‍പ്പിക്കുന്നതോടെ തിരുമല തിരുപ്പതി ദേവസ്വം തങ്ങളുടെ സമ്പത്ത് വീണ്ടും വീണ്ടും വര്‍ദ്ധിപ്പിക്കുകയാണ്. ഒപ്പം ദേവസ്വം വിവിധ ബാങ്കുകളില്‍ ഇട്ട ഫിക്സ്ഡ് ഡെപ്പോസിറ്റുകളുടെ പലിശയും തിരുപ്പതി ക്ഷേത്രത്തിന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ക്ഷേത്ര ഭരണാധികാരികള്‍ പറയുന്നത്.
സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് തിരുപ്പതി ക്ഷേത്രത്തിന്‍റെ സ്വത്തുക്കളുടെ മൂല്യം ഇപ്പോള്‍ 2.5 ലക്ഷം കോടി വരും. ഇതില്‍ ഭൂസ്വത്തുക്കളും, കെട്ടിടങ്ങളും, ബാങ്കില്‍ നിക്ഷേപിച്ച പണവും സ്വര്‍ണ്ണവും എല്ലാം ഉള്‍പ്പെടും.
എന്നാല്‍ സ്വര്‍ണ്ണത്തിന്‍റെ പഴക്കവും, പുരാവസ്തുക്കളുടെ മൂല്യവും. ഒപ്പം ഭക്തജനങ്ങള്‍ക്കായി തിരുപ്പതിയില്‍ ഒരുക്കിയിരിക്കുന്ന സൌകര്യങ്ങള്‍ എന്നിവ ഈ പൊതു സ്വത്ത് കണക്കുകൂട്ടലില്‍ വന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.ട
2019 ജൂണ്‍ മാസത്തില്‍ തിരുപ്പതി ക്ഷേത്രം ദേവസ്വം വിവിധ പൊതുമേഖല സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപമായി ഇട്ടിരുന്നത് 13,025 കോടിയായിരുന്നു. എന്നാല്‍ 2022 സെപ്തംബര്‍ വരെയുള്ള പുതിയ കണക്ക് പ്രകാരം ഈ നിക്ഷേപം 15,938 കോടിയാണ്. 7.3 ടണ്‍ സ്വര്‍ണ്ണമാണ് വിവിധ ബാങ്കുകളില്‍ 2019ലെ കണക്ക് പ്രകാരം തിരുപ്പതി ക്ഷേത്രത്തിന്‍റെതായി നിക്ഷേപിച്ചിരിക്കുന്നത്, എന്നാല്‍ കൂടി 2022ലെ കണക്ക് പ്രകാരം ഇത് 10.25 ടണ്‍ സ്വര്‍ണ്ണമായി.
3,100 കോടിയുടെ വാര്‍ഷിക ബജറ്റാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുമല തിരുപ്പതി ദേവസ്വം അവതരിപ്പിച്ചത്. ഇതില്‍ 668 കോടി രൂപ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ ഇനത്തില്‍ തന്നെ ക്ഷേത്ര ദേവസ്വത്തിന് ലഭിച്ചെന്ന് പറയുന്നു. ഏതാണ്ട് 2.5 കോടി ഭക്തരില്‍ നിന്നും 1000 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്.
തിരുമല തിരുപ്പതി ക്ഷേത്രത്തിന്‍റെ 10.25 ടണ്‍ സ്വര്‍ണ്ണ നിക്ഷേപത്തില്‍ 9.8 ടണ്‍ എസ്ബിഐയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. സ്ഥലവും കെട്ടിടങ്ങളുമായി തിരുപ്പതി ദേവസ്വത്തിന് 900 സ്വത്തുക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്നാട്, ദില്ലി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളും ഉള്‍പ്പെടുന്നു.