Home Featured ‘ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രട്രസ്റ്റ്’, സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം

‘ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രട്രസ്റ്റ്’, സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം

by കൊസ്‌തേപ്പ്

തെക്കേഇന്ത്യയിലെ പ്രശ്തമായ തിരുപ്പതി തിരുമല ക്ഷേത്രത്തിന്‍റെ സ്വത്ത് വിവരങ്ങള്‍ പൂര്‍ണമായി ട്രസ്റ്റ് പുറത്ത് വിട്ടു. 85000 കോടിയലധികം രൂപയുടെ ആസ്തി ഉണ്ടെന്നാണ് കണക്ക്. 14 ടണ്‍ സ്വര്‍ണശേഖരമുണ്ട്. ഇതോടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രട്രസ്റ്റ് തിരുമല തിരുപ്പതി ദേവസ്ഥാനമാണെന്ന് വ്യക്തമായി. ക്ഷേത്രദര്‍ശനത്തിന് എത്തുന്നവരില്‍ റെക്കോര്‍ഡ് കുറിച്ച തിരുപ്പതി ക്ഷേത്രം സമ്പത്തിലും റെക്കോർഡ് കുറിച്ചുകഴിഞ്ഞു. ആദ്യമായി സ്വത്ത് വിവരങ്ങളുടെ പൂര്‍ണരൂപം ട്രസ്റ്റ് പുറത്തുവിട്ടതോടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രട്രസ്റ്റ് തിരുമല തിരുപ്പതി ദേവസ്ഥാനമാണെന്നതിൽ തർക്കം കാണില്ല.

ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 85, 705 കോടിയുടെ ആസ്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7,123 ഏക്കറ്‍ ഭൂമി. 960 കെട്ടിടങ്ങൾ. തിരുപ്പതിയില്‍ മാത്രം 40 ഏക്കര്‍ ഹൗസിങ് പ്ലോട്ടുകള്‍ . തിരുപ്പതിക്ക് സമീപമുള്ള വിനോദസഞ്ചാര മേഖലയായ ചന്ദ്രഗിരിയില്‍ 2800 ഏക്കര്‍.  കൃഷിഭൂമിയായി മാത്രം 2,231 ഏക്കർ സ്ഥലം. ചിറ്റൂര്‍ നഗരത്തില്‍ 16 ഏക്കര്‍ ഭൂമി. വിവിധ ദേശസാൽകൃത ബാങ്കുകളിലായി 14,000 കോടി രൂപയിലധികം സ്ഥിരനിക്ഷേപം. 

14 ടൺ സ്വർണശേഖരം.സര്‍ക്കാര്‍ കണക്ക് അനുസരിച്ചുള്ള സ്വത്ത് വിവരമാണിത്. ആകെ വിപണി മൂല്യം കണക്കാക്കിയാല്‍ മൂല്യം 2 ലക്ഷം കോടിയിലധികം. 1974 മുതല്‍ 2014 വരെ വിവിധയിടങ്ങളിലായി പലകാരണങ്ങളാല്‍ 113 ഇടങ്ങളിലെ ഭൂമി, ട്രസ്റ്റ് വിറ്റു. എട്ട് വര്‍ഷമായി  ഭൂമി വില്‍ക്കേണ്ടി വന്നിട്ടില്ല.  കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയതോടെ ക്ഷേത്ര ദര്‍ശനത്തിനുള്ള ബുക്കിങ് ഇപ്പോള്‍ നാല് മാസം വരെയാണ്.  വെങ്കിടേശ്വര ക്ഷേത്രത്തിലെ മാത്രം ദിവസ വരുമാനം ആറ് കോടിക്ക് മുകളില്‍. ഇക്കഴിഞ്ഞ ഏപ്രിലിന് ശേഷം ഭണ്ഡാരത്തില്‍ കാണിക്കയായി ലഭിച്ചത് 700 കോടി.

300 കോടിയുടെ അടിസ്ഥാന സൗകര്യവികസനത്തിന് കൂടി ട്രസ്റ്റിന് പദ്ധതിയുണ്ട്. രാജ്യത്തും പുറത്തുമായി കൂടുതല്‍ ഇടങ്ങളില്‍ കൂടി തിരുപ്പതി തിരുമല ക്ഷേത്രങ്ങള്‍ തുറക്കാനുള്ള നീക്കത്തിലാണ്  ദേവസ്ഥാനം. ആന്ധ്രയുടെ ആത്മീയ തലസ്ഥാനം ലോകത്തെ സമ്പന്നതയുടെ പട്ടികയില്‍ ഇടം ഉറപ്പിക്കുകയാണ്.

മാംസം കഴിക്കുന്ന പുരുഷന്‍ന്മാര്‍ക്ക് ലൈംഗികത നിഷേധിക്കണം; വിചിത്ര നിര്‍ദ്ദേശവുമായി പെറ്റ

ബെര്‍ലിന്‍: മാംസം കഴിക്കുന്ന പുരുഷന്മാര്‍ക്കൊപ്പം ലൈംഗികബന്ധം പാടില്ലെന്നും അവര്‍ക്ക് ലൈംഗികത നിഷേധിക്കണമെന്നും പ്രമുഖ മൃഗാവകാശ സംഘടനയായ പെറ്റ. മാംസം കഴിക്കുന്ന പുരുഷന്മാര്‍ ഹരിത ഗൃഹവാതകങ്ങള്‍ക്ക് കാരണമാകുന്നതായി സംഘടന അവകാശപ്പെട്ടു. പെറ്റയുടെ ജര്‍മ്മന്‍ ശാഖയിലെ ഡോക്ടര്‍ കാരിസ് ബെനറ്റാണ് ഇക്കാര്യങ്ങള്‍ വീഡിയോയിലൂടെ വ്യക്തമാക്കിയത്.

പ്ലോസ് വണ്‍ എന്ന പഠനം ചൂണ്ടിക്കാട്ടിയാണ് മൃഗാവകാശ സംഘടനയുടെ ഈ വിചിത്ര നിര്‍ദ്ദേശം. പഠനമനുസരിച്ച്‌ സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് കാലാവസ്ഥാ ദുരന്തങ്ങള്‍ക്ക് കാരണക്കാരാകുന്നത്. മാംസാഹാര ശീലങ്ങള്‍ വഴി 41 ശതമാനം അധികമലിനീകരണമാണ് പുരുഷന്മാര്‍ വരുത്തി വെയ്‌ക്കുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാര്‍ അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും സ്ത്രീകള്‍ അവര്‍ക്ക് ലൈംഗികത നിഷേധിക്കണമെന്നും പെറ്റ ആവശ്യപ്പെട്ടു.

കൈയ്യില്‍ ബിയര്‍ കുപ്പികളുമായി വിലകൂടിയ ഗ്യാസ് ഗ്രില്ലുകളില്‍ സോസേജുകളില്‍ പാകം ചെയ്യുന്ന പുരുഷന്മാര്‍, പുരുഷത്വം തെളിയിക്കാനുള്ള ശ്രമത്തില്‍ ബാര്‍ബിക്യൂകളും ഗ്രില്‍ മാംസവും ഉണ്ടാക്കുന്നു. ഇവര്‍ പരിസ്ഥിതിയെയും മൃഗങ്ങളെയും ദ്രോഹിക്കുകയാണ്.

പുരുഷന്മാര്‍ കൂടുതല്‍ മാംസം കഴിക്കുന്നത് അര്‍ത്ഥമാക്കുന്നത് അവര്‍ക്ക് സ്ത്രീകളേക്കാള്‍ വലിയ കാര്‍ബണ്‍ അളവുണ്ടെന്നാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുരുഷന്മാര്‍ക്ക് 41 ശതമാനം ഇറച്ചി നികുതിയും ഏര്‍പ്പെടുത്തണമെന്ന് പെറ്റ ആവശ്യപ്പെടുന്നു.

മാംസം കഴിക്കുന്ന പുരുഷന്മാര്‍ കൂടുതലായി ഭൂമിയെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. അത്തരം പുരുഷന്മാരും കൂടി വരുന്നു. വലിയ തരത്തിലുള്ള ദോഷമാണ് അത് നമ്മുടെ ഗ്രഹത്തോട് ചെയ്യുന്നത് എന്നും പെറ്റ അവകാശപ്പെടുന്നു. പെറ്റയുടെ ഈ പ്രസ്താവനെയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group