കുട്ടികൾക്ക് ഇത് പരീക്ഷാക്കാലമാണ്. മിക്കവർക്കും പരീക്ഷ എന്നു കേൾക്കുമ്ബോഴും അഭിമുഖീകരിക്കുമ്ബോഴും എന്തെന്നില്ലാത്ത ഭീതിയുണ്ടാകാറുണ്ട്. പ്രൈമറി വിഭാഗം മുതൽ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നവിദ്യാർത്ഥികൾ വരെ പരീക്ഷയെ പേടിക്കുന്നു. പരീക്ഷയ്ക്ക് തൊട്ടടുത്ത ദിവസങ്ങളിലാണ് പല കുട്ടികളും പാഠഭാഗങ്ങൾ പഠിച്ചു കൂട്ടുന്നത്.പഠനത്തിന്റെ ആദ്യ പടി തന്നെ അതിനോടുള്ള താൽപര്യമാണ്. താൽപര്യം ഉണ്ടായാൽ ശ്രദ്ധാ ശക്തിയും ഓർമ ശക്തിയും തനിയെ ഉളവാകും.നമ്മളിൽ പലരും പലവിധത്തിൽ പഠിക്കുന്നവരായിരിക്കും.
ചിലർക്ക് വായനയിലൂടെ പെട്ടെന്ന് ഗ്രഹിക്കാൻ കഴിയുമ്ബോൾ മറ്റു ചിലർക്ക് എത്ര വായിച്ചാലുംഗ്രഹിക്കാൻ കഴിയുന്നില്ല. ചിലർക്ക് ക്ലാസ് കേട്ടാൽ തന്നെ കാര്യങ്ങൾ മനസ്സിൽ ഉറച്ച് നിൽക്കും. അതുകൊണ്ടുതന്നെ ‘ശ്രദ്ധ’ എന്നത് പ്രധാന ഘടകമാണ്.പഠനത്തിൽനിന്നു ശ്രദ്ധ വിട്ടു പോകുമ്ബോഴൊക്കെ ഒരു കോൺസൻട്രേഷൻ സ്കോർ ഷീറ്റിൽ ഇക്കാര്യം രേഖപ്പെടുത്തുന്നതു കൂടുതൽ സമയം ഏകാഗ്രത കിട്ടാൻ സഹായകരമാകും.
തനിക്ക് ഏറ്റവും കൂടുതൽ ഏകാഗ്രത കിട്ടുന്ന സ്ഥലങ്ങളെയും സമയങ്ങളെയും തിരിച്ചറിഞ്ഞ് അവയെ കൂടുതൽ പരിശ്രമം വേണ്ട വിഷയങ്ങളും പാഠങ്ങളുംവായിക്കാൻ മാറ്റിവയ്ക്കുന്നതു ഫലപ്രദമാണ്. പരീക്ഷക്ക് വേണ്ടി ഉറക്കമൊഴിച്ച് പഠിക്കുന്നത് നല്ല ശീലമല്ല. പഠിച്ചത് ഓർത്തെടുക്കാൻ നന്നായി ഉറങ്ങേണ്ടത്അത്യാവശ്യമാണ്. ഉറങ്ങുമ്ബോൾ പഞ്ചേന്ദ്രിയങ്ങളും എല്ലാ അവയവങ്ങളും പൂർണ വിശ്രമത്തിലാകും. ഏഴ്-എട്ട് മണിക്കൂർ തുടർച്ചയായ ഉറക്കം ലഭിക്കണം. രാത്രി നേരത്തെ കിടന്ന് രാവിലെ നേരത്തെ എഴുന്നേൽക്കാൻ ശ്രമിക്കുക.