ബംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനിയില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാന്‍ അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) അനുമതി.ഡിസംബറില്‍ ഈ മൈതാനിയില്‍ ടിപ്പു ജയന്തി നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ ധാര്‍വാര്‍ഡ് ജില്ല കമ്മിറ്റി മുനിസിപ്പല്‍ കോര്‍പറേഷന് കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു.
ടിപ്പു ബ്രിട്ടീഷുകാരോട് പട പൊരുതിയ ധീരനായിരുന്നുവെന്നും ആ പോരാളിയെ ഓര്‍ത്ത് നമുക്ക് അഭിമാനിക്കാന്‍ കഴിയണമെന്നും എ.ഐ.എം.ഐ.എം ധാര്‍വാര്‍ഡ് ജില്ല കമ്മിറ്റി ജോ. സെക്രട്ടറി വിജയ് എം. ഗുണ്ട്റല്‍ പറഞ്ഞു. മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്‍റെ ജന്മദിനമാണ് ടിപ്പു ജയന്തിയായി ആഘോഷിക്കുന്നത്.2015ല്‍ സംസ്ഥാന സര്‍ക്കാറിന് കീഴില്‍ സംസ്ഥാനത്ത് വിപുലമായി ടിപ്പു ജയന്തി ആഘോഷിച്ചിരുന്നു. എന്നാല്‍, ബി.ജെ.പി അധികാരത്തില്‍ എത്തിയതിന് പിറകെ 2019ല്‍ ടിപ്പു ജയന്തി ആഘോഷം സര്‍ക്കാര്‍ നിര്‍ത്തുകയായിരുന്നു.
ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്തില്‍ ഗണേശ ചതുര്‍ഥി ആഘോഷിക്കാന്‍ കഴിഞ്ഞ ആഗസ്റ്റില്‍ ഹിന്ദുത്വ സംഘടനകള്‍ക്ക് ഹുബ്ബള്ളി മേയര്‍ അനുമതി നല്‍കിയിരുന്നു. ഈ അനുമതി റദ്ദാക്കാന്‍ കര്‍ണാടക ഹൈകോടതി വിസമ്മതിക്കുകയും ചെയ്തിരുന്നു.ഇത്തവണ എ.ഐ.എം.ഐ.എം, സമസ്ത സൈനിക് ദള, ചില ദലിത് സംഘടനകള്‍ എന്നിവര്‍ ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനത്ത് ടിപ്പു ജയന്തി ആഘോഷത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കുകയായിരുന്നു.
ശ്രീരാമസേനയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ സംഘടനകള്‍ ഇവിടെ കനകദാസ ജയന്തി ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. ടിപ്പു ജയന്തി ആഘോഷിക്കുന്നത് സംഘര്‍ഷത്തിന് ഇടയാക്കുമെന്ന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് പറഞ്ഞു.മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ വിവിധയിടങ്ങളിലെ ഈദ്ഗാഹ് മൈതാനങ്ങളില്‍ ബി.ജെ.പി സര്‍ക്കാറിന്‍റെ ഇടപെടലുകള്‍ക്ക് വഴിയൊരുക്കുകയും അതുവഴി ഹിന്ദുത്വരുടെ പരിപാടികള്‍ക്കായി വിട്ടുനല്‍കാനുമുള്ള ശ്രമങ്ങള്‍ സജീവമാണെന്നും മുസ്ലിം സംഘടനകള്‍ ആരോപിക്കുന്നു.
200ലധികം വര്‍ഷങ്ങളായി മുസ്‍ലിംകളുടെ ഉടമസ്ഥതയിലുള്ള മൈതാനങ്ങളാണിവ.ബംഗളൂരു ചാമരാജ്പേട്ടിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശചതുര്‍ഥി ആഘോഷത്തിന് അനുമതി നല്‍കിയത് കഴിഞ്ഞ ആഗസ്റ്റില്‍ ഹൈകോടതി റദ്ദാക്കിയിരുന്നു. 200 വര്‍ഷമായി തുടരുന്ന രീതി ഇക്കാര്യത്തില്‍ തുടര്‍ന്നും പാലിക്കണമെന്നായിരുന്നു അന്ന് കോടതി പറഞ്ഞത്.
കളക്ടര്‍ അഭ്യര്‍ത്ഥിച്ചു; അല്ലു അര്‍ജുന്‍ ആലപ്പുഴയിലെ വിദ്യാര്‍ഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്തു
ആലപ്പുഴ: പ്ലസ്ടുവിന് ശേഷം തുടര്‍പഠനത്തിന് വഴിയില്ലാതെ ബുദ്ധമുട്ടിയ വിദ്യാര്‍ഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍.ആലപ്പുഴ കലക്ടര്‍ വിആര്‍ കൃഷ്ണ തേജയുടെ അഭ്യര്‍ഥനയിലാണ് അല്ലു അര്‍ജുന്‍ വിദ്യാര്‍ഥിനിയുടെ പഠനച്ചെലവ് ഏറ്റെടുക്കാന്‍ തയ്യാറായത്. ആലപ്പുഴ സ്വദേശിയായ വിദ്യാര്‍ഥിനിയുടെ നഴ്സിങ് പഠന ആഗ്രഹം ‘വീ ആര്‍ ഫോര്‍’ ആലപ്പി പദ്ധതിയുടെ ഭാഗമായാണ് അല്ലു അര്‍ജുന്‍ ഏറ്റെടുത്തത്.
പ്ലസ്ടു 92% മാര്‍ക്കോടെ വിജയിച്ചു. എന്നിട്ടും തുടര്‍പഠനത്തിന് വഴിയില്ലത്ത വിദ്യാര്‍ഥിനി സഹായനമഭ്യര്‍ഥിച്ച് മാതാവിനും സഹോദരനുമൊപ്പം കലക്ടറെ കണാനെത്തിയിരുന്നു. നഴ്സ് ആകണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ട സമയം അവസാനിച്ചിരുന്നു. തുടര്‍ന്ന് മാനേജ്മെന്റ് സീറ്റില്‍ തുടര്‍ പഠനം നടത്താനുള്ള ശ്രമത്തിലായിരുന്നു വിദ്യാര്‍ഥിനി.
കറ്റാനം സെന്റ് തോമസ് നഴ്സിങ് കോളജില്‍ സീറ്റ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പഠനച്ചെലവിന് മാര്‍ഗമില്ലാത്തതിനാല്‍ സഹായം തേടിയാണ് വിദ്യാര്‍ഥിനിയും കുടുംബവും കലക്ടറെ സമീപിച്ചത്. തുടര്‍ന്നാണ് സഹായം അഭ്യര്‍ഥിച്ച കലക്ടര്‍ നടന്‍ അല്ലു അര്‍ജുനെ ബന്ധപ്പെടുന്നത്.
വിദ്യാര്‍ഥിനിയുടെ പഠനച്ചെലവ് ഏറ്റെടുക്കാമെന്ന് വാക്കു നല്‍കിയ അല്ലു അര്‍ജുന്‍ നാല് വര്‍ഷത്തെ ഹോസ്റ്റല്‍ ഫീസ് അടക്കമുള്ള എല്ലാ ചെലവും വഹിക്കാമെന്ന് അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കലക്ടര്‍ എത്തിയാണ് കുട്ടിയെ കോളജില്‍ ചേര്‍ത്തത്. കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ച് കുട്ടിയുടെ പിതാവ് മരിച്ചിരുന്നു.
പ്രളയത്തിനു ശേഷം കുട്ടനാടിനെ സഹായിക്കാന്‍ അന്ന് സബ് കളക്ടറായിരുന്ന വി ആര്‍കൃഷ്ണ തേജ തുടങ്ങിയ പദ്ധതിയാണ് ‘ഐ ആം ഫോര്‍ ആലപ്പി’. പദ്ധതിയുടെ ഭാഗമായി വീടുകളും ബോട്ടുകളും അടക്കം രാജ്യത്തിന്റെ പലയിടത്തും സഹായമെത്തി. കുട്ടനാട്ടിലെ 10 അങ്കണവാടികള്‍ അല്ലു അര്‍ജുന്‍ ഏറ്റെടുത്തിരുന്നു. കോവിഡില്‍ മതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം