Home Featured കന്യാകുമാരി – ബെംഗളൂരു എക്സ്പ്രസ് ട്രെയിൻ സമയത്തിൽ ഇന്ന് മുതൽ മാറ്റം;കൂടുതൽ വായിക്കാം

കന്യാകുമാരി – ബെംഗളൂരു എക്സ്പ്രസ് ട്രെയിൻ സമയത്തിൽ ഇന്ന് മുതൽ മാറ്റം;കൂടുതൽ വായിക്കാം

റെയില്‍വേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഷൊര്‍ണൂര്‍ – എറണാകുളം മെമു, കന്യാകുമാരി – ബെംഗളൂരു എക്സ്പ്രസ് എന്നിവയുടെ സമയത്തിലാണ് കേരളത്തില്‍ പ്രധാനം ആയും മാറ്റം ഉള്ളത്.പുതിയ സമയം അനുസരിച്ച്‌ 06017 ഷൊര്‍ണൂര്‍ – എറണാകുളം മെമു ഷൊര്‍ണൂരില്‍ നിന്നും രാവിലെ 3. 30 ന് പകരം 4. 30 ന് ആണ് പുറപ്പെടുക.5. 20 ന് തൃശൂര്‍ വിടുന്ന മെമു രാവിലെ 7. 07 ന് എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ എത്തും.

ഷൊര്‍ണൂര്‍ – എറണാകുളം മെമുവിന്റെ സമയം മാറ്റാൻ യാത്രക്കാര്‍ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു.വൈകീട്ട് മടക്ക യാത്രയ്ക്കുള്ള ബെംഗളൂരു എക്സ്പ്രസിന്റെ സമയത്തിലും മാറ്റം ഉണ്ട്. 17. 42 എറണാകുളം ടൗണ്‍ വിടുന്ന 16525 കന്യാകുമാരി – ബംഗളുരു എക്‌സ്പ്രസ് 19.05ന് തൃശൂരില്‍ എത്തും . നിലവില്‍ 19. 37നാണ് ഈ വണ്ടി തൃശൂരില്‍ എത്തുന്നത്.

ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ല; സീനിയേഴ്‌സ് കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു’; റാഗിങ് പരാതിയുമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി

മലപ്പുറം വളാഞ്ചേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്‌തെന്ന് പരാതി. വളാഞ്ചേരി വിഎച്ച്‌എസ്‌എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി എ പി അഭിനവിന് ആണ് മര്‍ദ്ദനമേറ്റത്.അഭിനവിന്റെ കാലിന് പൊട്ടലുണ്ട്. കഴിഞ്ഞ ദിവസമാണ് സ്‌കൂളില്‍ ആര്‍ട്‌സ് ഡേയ്ക്കിടെയാണ് സംഭവം. ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ലെന്ന് പറഞ്ഞ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു എന്നാണ് അഭിനവ് പറയുന്നത്. അഭിനവിന്റെ രക്ഷിതാക്കള്‍ വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കി. കുട്ടികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. വിഷയം അന്വേഷിച്ചു വരികയാണെന്ന് സ്‌കൂള്‍ അധികൃതരും സൂചിപ്പിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group