Home Featured ബെംഗളൂരു:കുടകിൽ കനത്ത സുരക്ഷ;യാത്രക്കാർ പോലീസ് നിരീക്ഷണത്തിൽ

ബെംഗളൂരു:കുടകിൽ കനത്ത സുരക്ഷ;യാത്രക്കാർ പോലീസ് നിരീക്ഷണത്തിൽ

ബെംഗളൂരു: കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യത്തിൽ കേരളവുമായി അതിർത്തി പങ്കിടുന്ന കുടകിൽ സുരക്ഷ കർശനമാക്കിയതായി ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. കേരളത്തിൽലേക്കു പോകുന്നവരും അവിടെ നിന്ന് എത്തുന്നവരും പൊലീസ്നിരീക്ഷണത്തിലാണ്.

ജില്ലയിൽ ഉടനീളം 95 സിസിടിവി ക്യാമറകൾ സ്ഥാപിച്ചതായി മന്ത്രി അറിയിച്ചു. കുടകിനു സമീപം സുള്ള്യയിൽ യുവമോർച്ച നേതാവ് പ്രവീൺ കുമാർ നെട്ടാരുവിനെ കൊലപ്പെടുത്തിയ പ്രതികൾ കേരളത്തിലേക്ക് കടന്നിരുന്നു.

വാട്‌സാപ്പ് ഉപഭോക്താക്കൾക്ക് ഓൺലൈൻ സ്റ്റാറ്റസ് മറച്ചുവെക്കാം; പുതിയ ഫീച്ചർ പരീക്ഷിക്കുന്നു

അടുത്തിടെയാണ് വാട്‌സാപ്പ് സന്ദേശങ്ങള്‍ തീയ്യതി അടിസ്ഥാനത്തില്‍ തിരയാന്‍ സാധിക്കുന്ന സൗകര്യത്തിനായി ശ്രമിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇത് കൂടാതെ, വാട്‌സാപ്പ് ഉപഭോക്താക്കള്‍ ഓണ്‍ലൈനില്‍ വരുന്നത് മറ്റുള്ളവരെ അറിയിക്കുന്ന ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറച്ചുവെക്കാനുള്ള സൗകര്യവും വാട്‌സാപ്പ് പരീക്ഷിക്കുകയാണ്.

വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. ഗൂഗിള്‍ പ്ലേ ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമായി ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക. വാട്‌സാപ്പ് ബീറ്റ ആന്‍ഡ്രോയിഡ് 2.22.20.9 ലാണ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വാട്‌സാപ്പ് സെറ്റിങ്‌സില്‍ പ്രൈവസി സെക്ഷനില്‍ അക്കൗണ്ടിന് കീഴില്‍ Last Seen and Online എന്ന് കാണാം. ഇതില്‍ Everyone, Same as Last seen എന്നാ രണ്ട് ഓപ്ഷനുകളുണ്ടാവും. ഇതില്‍ Everyone തിരഞ്ഞെടുത്താല്‍ നിങ്ങള്‍ ഓണ്‍ലൈനില്‍ വരുന്നത് എല്ലാവര്‍ക്കും കാണാന്‍ സാധിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group