Home തിരഞ്ഞെടുത്ത വാർത്തകൾ കുടകിൽ ഗ്രാമത്തെ വിറപ്പിച്ച കടുവ ഒടുവിൽ പിടിയിൽ

കുടകിൽ ഗ്രാമത്തെ വിറപ്പിച്ച കടുവ ഒടുവിൽ പിടിയിൽ

by ടാർസ്യുസ്

മൈസൂരു : കുടക് ജില്ലയിലെമടിക്കേരിയിലെ ബേസഗുരു ഗ്രാമത്തിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ വനംവകു പ്പ് പിടികൂടി. ചൊവ്വാഴ്ച രാത്രി യാണ് ആറ് മണിക്കൂർ നീണ്ട ദൗത്യത്തിനുശേഷം കടുവയെ പിടികൂടിയത്.കടുവയുടെ ആക്രമണത്തിൽ ഒരു മാസത്തിനിടെ ഏഴ് കന്നുകാലികൾ കൊല്ലപ്പെട്ടിരുന്നു. ഇതോടെ പ്രദേശവാസികൾ വനം വകുപ്പിനെ തിരേ പ്രതിഷേധവുമായി രംഗത്തെത്തി. ഞായറാഴ്ച രാത്രി മാത്രം മൂന്ന് പശുക്കൾ കടുവയുടെ ആക്രമണത്തിൽ കൊ ല്ലപ്പെട്ടിരുന്നു.തുടർന്നാണ് വിരാജ്പേട്ട ഡി.സി.എഫ്. ജഗനാഥിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ട് കടുവയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്.നാഗർഹോളെ വന്യജീവി സങ്കേതത്തിലെ കല്ലഹാള വനത്തിലെ ആറു വയസ്സുള്ള ആൺ കടുവയാണ് ഗ്രാമത്തിലിറങ്ങിയത്. 80-ലധികം വന പാലരും ദ്രുതകർമ സേനയും ചേർന്നാണ് പിടികൂടാനുള്ള ദൗത്യത്തിലേർപ്പെട്ടത്. തെർമൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലുടെ കടുവയിരിക്കുന്ന സ്ഥലം കണ്ടെത്തി.തുടർന്ന് മയക്കുവെടിവെച്ച് കീഴ്പ്പെടുത്തി. മഹേന്ദ്ര, ഭീമ എന്നീ ആനകളുടെ സഹായത്തോടെ കൂട്ടിലാക്കി. കടുവയെ ബെന്നാർഘട്ട പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി ആരോഗ്യ നില പരിശോധി ച്ച് കടുവയെ ഉൾക്കാട്ടിലേക്ക് വിട്ടയക്കുമെന്ന് ജഗനാഥ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group