Home Featured മൈസൂരു ആർ.ബിഐ വളപ്പിൽ പുലി:സ്കൂളുകൾക്ക് അവധി

മൈസൂരു ആർ.ബിഐ വളപ്പിൽ പുലി:സ്കൂളുകൾക്ക് അവധി

മൈസൂരു : മൈസൂരു ആർ.ബിഐ വളപ്പിൽ പുലിയെ കണ്ടെത്തിയതോടെ സ്കൂളുംകൾക്ക് അവധി നൽകി.മട്ടേഗള്ളിയിലെ റിസർവ് ബാങ്കിന്റെ നോട്ട് മുദൺപ്രസും ജീവനക്കാരുടെ ക്വാർട്ടേഴ്സുകളും കേന്ദ്രീയ വിദ്യാലയവും ഉൾപ്പെടുന്ന വളപ്പിലാണു പുലിയുടെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയത്.തുടർന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലി കുടുങ്ങിയിട്ടില്ല.കേന്ദ്രീയ വിദ്യാലയത്തി lന് 1 മുതൽ അവധി നൽകിയിരിക്കുകയാണ്.

മംഗ്ളുറു വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട; 5 ദിവസത്തിനിടെ കസ്റ്റംസ് സംഘം പിടികൂടിയത് 44 ലക്ഷം രൂപയുടെ സ്വര്‍ണം;

മംഗ്ളുറു: സെപ്റ്റംബര്‍ ആറിനും 10 നും ഇടയില്‍ മംഗ്ളുറു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 44.33 ലക്ഷം രൂപ വിലമതിക്കുന്ന 869 ഗ്രാം 24 കാരറ്റ് സ്വര്‍ണം പിടിച്ചെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.വ്യത്യസ്ത സംഭവങ്ങളിലായി ഒരു യുവതിയടക്കം അഞ്ച് പേരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.ഇവരെല്ലാം കാസര്‍കോട്, ദക്ഷിണ കന്നഡ ജില്ലകളില്‍ നിന്നുള്ളവരാണ്.

ദുബൈയില്‍ നിന്നാണ് ഇവര്‍ എത്തിയത്. സ്വര്‍ണം കടത്താനായി വ്യത്യസ്ത രീതികള്‍ ഉപയോഗിച്ചു. ജീന്‍സ് പാന്റ്‌സ്, അടിവസ്‌ത്രം, ബനിയന്‍, ഷൂ, മലാശയം എന്നിവയില്‍ പേസ്റ്റിന്റെയും പൊടിയുടെയും രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ചത് അടക്കമുള്ള രീതികളാണ് ഇവര്‍ പ്രയോഗിച്ചത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

തെരുവുനായ ശല്യം രൂക്ഷം; സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി എം.ബി.രാജേഷ്

കണ്ണൂർ: തെരുവ് നായ ശല്യം പരിഹരിക്കാൻ അടിയന്തര കർമ പദ്ധതിക്ക് രൂപം നൽകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ്. നാളെ മുഖ്യമന്ത്രിയെ കണ്ട ശേഷം കര്‍മ പദ്ധതി തയ്യാറാക്കും. സംസ്ഥാനത്ത് 152 ബ്ലോക്കില്‍ എബിസി സെന്റര്‍ സജ്ജമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ഇതില്‍ 30 എണ്ണം തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാണെന്നും എം.ബി.രാജേഷ് പറഞ്ഞു.

വിപുലമായ രീതിയില്‍ പൊതുജന പങ്കാളിതത്തോടെ പ്രശ്ന പരിഹാരം കാണാനാണ് ഉദ്ദേശിക്കുന്നതെന്നും എം.ബി.രാജേഷ് പറഞ്ഞു.അതിനിടെ, രൂക്ഷമായ തെരുവുനായ ശല്യം നേരിടാന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അടിയന്തര യോഗം വിളിച്ചു. ഈ മാസം 14 ന് ആണ് യോഗം വിളിച്ചിട്ടുള്ളത്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിഷയത്തില്‍ അടിയന്തര നടപടി ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group